Wednesday, 6 April 2022

ഫ്രോസ്റ്റ്‌്‌ സെല്‍ഫ്‌ ക്ലീന്‍ സാങ്കേതിക വിദ്യയുമായി ഹെയറിന്റെപുതിയ എയര്‍കണ്ടീഷണര്‍

 



കൊച്ചി : ഫ്രോസ്റ്റ്‌ സെല്‍ഫ്‌ ക്ലീന്‍ സാങ്കേതിക വിദ്യയുമായി, പുതിയ എയര്‍ കണ്ടീഷണറുകളുടെ വിപുലമായ ശ്രേണി ഹെയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 5 സ്റ്റാര്‍ റേറ്റിങ്ങോടു കൂടിയ എനര്‍ജി സേവിംഗ്‌ ആണ്‌ പ്രധാന ഘടകം.

കൂള്‍ എയര്‍ കണ്ടീഷണര്‍, ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ (ഐഎസ്‌ഇഇആര്‍) 5.40 ആണ്‌. ട്രിപ്പിള്‍ ഇന്‍വെര്‍ട്ടര്‍ പ്ലസ്‌ സാങ്കേതിക വിദ്യ വൈദ്യുതി ലാഭിക്കാന്‍ സഹായകമാണ്‌. റിമോട്ട്‌ കണ്‍ട്രോള്‍ ബട്ടണ്‍ ഉപയോഗിച്ച്‌ ഇന്‍ഡോര്‍ വെറ്റ്‌ വാഷ്‌ നടത്താം.5400 വാട്ട്‌ കൂളിംഗ്‌ ശേഷി ഉള്ളതിനാല്‍ 60 ഡിഗ്രി സെല്‍ഷ്യസ്‌ ഊഷ്‌മാവിലും മികച്ച പ്രകടനമാണ്‌ ലഭ്യമാക്കുക.
ഹെയര്‍, ഹോം അപ്ലയന്‍സ്‌ ആന്‍ഡ്‌ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ 13 വര്‍ഷം തുടര്‍ച്ചയായി മേജര്‍ അപ്ലയന്‍സസില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാണ്‌.പുതിയ ശ്രേണിയിലെ എസികള്‍ 5.40ന്റെ ഉയര്‍ന്ന ഐഎസ്‌ഇഇആര്‍ 5 സ്റ്റാര്‍ എസിയെക്കാള്‍ മികച്ച ഊര്‍ജ്ജക്ഷമത നല്‍കുന്നു. ഈ വേനല്‍ക്കാലത്ത്‌ ഒരു പുതിയ എസി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച കൂളിംഗ്‌ പ്രതിവിധിയാണ്‌ ഹെയറിന്റെ പുതിയ എലഗന്റെ കൂള്‍ എയര്‍ കണ്ടീഷണര്‍ സീരീസ്‌.
പുതിയ എലഗന്റ്‌ കൂള്‍ 5 സ്റ്റാര്‍ എയര്‍കണ്ടീഷണര്‍, അതിതീവ്ര താപനിലയില്‍ ഒപ്‌റ്റിമല്‍ കൂളിംഗ്‌ ഉറപ്പാക്കന്നു. വൈറ്റ്‌ ഗുഡ്‌സ്‌ സ്‌പെയ്‌സില്‍ സ്‌മാര്‍ട്ട്‌ സാങ്കേതികവിദ്യകളുടെ പുതിയ യുഗം കൊണ്ടുവരാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ ഹെയര്‍ അപ്ലയന്‍സസ്‌ ഇന്ത്യ പ്രസിഡന്റ്‌ സന്തോഷ്‌ എന്‍എസ്‌ പറഞ്ഞു.
60 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയര്‍ന്ന താപനിലയില്‍പോലും ഒപ്‌റ്റിമല്‍ കൂളിംഗ്‌ നല്‍കുന്നതിന്‌ 5400 വാട്ട്‌സ്‌ കൂളിംഗ്‌ കപ്പാസിറ്റിയോടെയാണ്‌ പുതിയ എയര്‍ കണ്ടീഷണറുകള്‍ വരുന്നത്‌.
ലഗന്റ്‌ കൂള്‍ 5 സ്റ്റാര്‍ എസിയില്‍ 5ല്‍ 1 ഈസി കണ്‍വേര്‍ട്ടിബിള്‍ ഫീച്ചര്‍ വരുന്നു. അത്‌ എസിയുടെ ശേഷി 1.6 ടണ്ണില്‍ നിന്ന്‌ 0.8 ടണ്ണായി കുറയ്‌ക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്നു. റിമോട്ടിലെ ഇസിഒ ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം ഈ സവിശേഷ ഫീച്ചര്‍ സജീവമാക്കാം

മികച്ച നേട്ടമുണ്ടാക്കി എന്‍ഫേസ്‌ എനര്‍ജി

 


കൊച്ചി: ആഗോളതലത്തിലെ മുന്‍നിര ഊ!ര്‍ജ്ജ വികസിത സാങ്കേതിക കമ്പനിയും, മൈക്രോ ഇന്‍വെര്‍ട്ടര്‍ അധിഷ്‌ഠിത സോളാ!ര്‍ പ്ലസ്‌ സ്‌റ്റോറേജ്‌ സിസ്റ്റങ്ങളുടെ വിതരണക്കാരുമായ എന്‍ഫേസ്‌ എന!ര്‍ജി 2021 ല്‍ കേരളത്തില്‍ അവരുടെ വള!ര്‍ച്ച ഇരട്ടിയാക്കി.

മൈക്രോ ഇന്‍വെര്‍ട്ടറില്‍ പ്രവര്‍ത്തിക്കുന്ന സോളാ!ര്‍ റൂഫ്‌ ടോപ്‌ ഇന്‍സ്റ്റലേഷനുകളിലൂടെയാണ്‌ കമ്പനി ഈ നേട്ടം കൈവരിച്ചത്‌. കേരളത്തിലെ അങ്ങോളം ഇങ്ങോളമുള്ള നിരവധി വില്ലകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍, ചെറുകിട വ്യവസായങ്ങള്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയവയില്‍ ചുരുങ്ങിയ കാലം കൊണ്ട്‌ മള്‍ട്ടി മെഗാവാട്ട്‌ സോളാ!ര്‍ റൂഫ്‌ ടോപ്‌ കമ്പനി സ്ഥാപിച്ചു കഴിഞ്ഞു.
കേരളത്തിന്റെ മാറിവരുന്ന കാലാവസ്ഥയ്‌ക്കും കെട്ടിടങ്ങളുടെ വാസ്‌തുവിദ്യക്കും അനുയോജ്യമായ രീതിയിലാണ്‌ എ?ഫേസിന്റെ ഐക്യു മൈക്രോ ഇന്‍വര്‍ട്ടറുകള്‍ രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. കനത്ത ചൂടുള്ള താപനിലയേയും മഴയേയും ഒരു പോലെ പ്രതിരോധിക്കാനും തീയും ഷോക്കും തടയാനുമുള്ള സംവിധാനമുണ്ട്‌. 10 വര്‍ഷത്തെ വാറന്റിയും കമ്പനി ഉറപ്പ്‌ തരുന്നു.
അത്യാധുനിക സോളോര്‍ ഉത്‌പന്നങ്ങളും ലോകോത്തര സേവനവും നല്‍കുകയെന്നതാണ്‌ കമ്പനിയുടെ ലക്ഷ്യമെന്ന്‌ എന്‍ഫേസ്‌ സോളാര്‍ എന?ജി െ്രെപവറ്റ്‌ ലിമിറ്റഡ്‌ വൈസ്‌ പ്രസിഡന്റും മാനേജിംഗ്‌ ഡയറക്ടറുമായ സുനില്‍ താമരന്‍ പറഞ്ഞു. എന്റ്‌ ടു എന്റ്‌ സോളാര്‍ റൂഫ്‌ ടോപ്‌ സേവനങ്ങളും ഇന്‍വര്‍ട്ടറുകളും ഓരോ വീടുകളിലും എത്തിക്കാനുള്ള കമ്പനിയുടെ ശ്രമം കേരളത്തില്‍ സുസ്ഥിര ഊര്‍ജ്ജ വികസന മാത!!ൃക സൃഷ്ടിക്കുമെന്നും സുനില്‍ താമരന്‍ വ്യക്തമാക്കി

വൈറ്റമിന്‍ സി, എന്‍സിഡി രോഗികളിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

 




തിരുവനന്തപുരം:കഴിഞ്ഞ രണ്ട്‌ വര്‍ഷമായി ആരോഗ്യത്തിന്റെയും പ്രതിരോധശേഷിയുടെയും പ്രാധാന്യം ശക്തിപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ മൂന്ന്‌ ദശാബ്ദകാലമായി പരിഭ്രമിപ്പികുന്ന രീതിയില്‍ രോഗബാധ 83% വരര്‍ദ്ധിച്ചതിനാല്‍ ഇന്ത്യയില്‍ NCD യുടെ പ്രാധാന്യം കൂടികൊണ്ടിരിക്കുകയാണ്‌ 


.2021ലെ ASSOCHAM റിപ്പോര്‍ട്ട്‌ പ്രകാരം NCD ബാധിച്ച ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ട്‌ പേരും നല്ല ആരോഗ്യവാന്മാരായ (26 മുതല്‍ 59 വയസ്സ്‌ വരെ) പ്രായത്തിലുള്ളവരാണ്‌. ഇവരില്‍ , പ്രത്യേകിച്ച്‌ ,പ്രമേഹത്തിനും രക്തസമ?ദ്ദത്തിനും ഇന്ത്യയിലുടനീളം യഥാക്രമം 2.9%, 3.6% എന്നിങ്ങനെയാണ്‌ വ്യാപനം.നല്ല പോഷകാഹാരത്തിന്‌ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം അനിവാര്യമാണെങ്കിലും, രാജ്യത്തിന്റെ പോഷകാഹാര ഉപഭോഗം അപര്യാപ്‌തമാണ്‌, ജനങ്ങളുടെ നിലവിലുള്ള ഭക്ഷണക്രമം വര്‍ദ്ധിച്ചുവരുന്ന എന്‍സിഡി സംഭവങ്ങള്‍ക്കും
പോഷകാഹാരക്കുറവിനും കാരണമാകുന്നു. വൈറ്റമിന്‍ സി (അല്ലെങ്കില്‍ അസ്‌കോര്‍ബിക്‌ ആസിഡ്‌) മനുഷ്യരില്‍ ഒരു അവശ്യ മൈക്രോ ന്യൂട്രിയന്റ്‌ ആയി നിലനില്‍ക്കുന്നു. രോഗപ്രതിരോധ വ്യവസ്ഥയുടെ വിവിധ വശങ്ങളെ സംരക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്നു.
`രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ ഒരു പോഷകമാണ്‌ വൈറ്റമിന്‍ സി. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ സാധാരണ എന്‍സിഡികളുള്ള രോഗികളില്‍ ഉയര്‍ന്ന ഓക്‌സിഡേറ്റീവ്‌ സമ്മര്‍ദ്ദം കാണപ്പെടുന്നതിനാല്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ വൈറ്റാമിന്‍ സി ഇത്തരം എന്‍സിഡി രോഗികളില്‍ ആവശ്യമാണ്‌.
പ്രത്യേകിച്ച്‌, പ്രമേഹരോഗികള്‍ക്ക്‌ പ്രമേഹമില്ലാത്തവരേക്കാള്‍ 30% വിറ്റാമിന്‍ സി യുടെ കുറവാണ്‌. വ്യക്തികള്‍ക്ക്‌ സിട്രസ്‌ അടങ്ങിയ ഭക്ഷണങ്ങളും തക്കാളിയും അടങ്ങിയ
സമ്പന്നവും സമീകൃതവുമായ ഭക്ഷണക്രമഅതിനോടൊപ്പം വിറ്റാമിന്‍ സി സപ്ലിമെന്റേഷനും കിട്ടുന്നത്തോടെ അവരുടെ പതിവ്‌ പോഷകാഹാരം പൂര്‍ണമാകുമെന്ന്‌ മോഹന്‍ ടി ഷേണായി, (തിരുവനന്തപുരം ,ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ്‌ ആന്‍ഡ്‌ ആശുപത്രി കണ്‍സല്‍ട്ടന്റ്‌ ഫിസിഷ്യന്‍) പറഞ്ഞു

Tuesday, 5 April 2022

ഓപ്പോ ഏറ്റവും പുതിയ ലോഞ്ച്‌ എന്‍കോ എം32 പുറത്തിറങ്ങി



കൊച്ചി : ലോകത്തിലെ മുന്‍നിര സ്‌മാര്‍ട്ട്‌ ഉപകരണ ബ്രാന്‍ഡായ ഓപ്പോയുടെ എന്‍കോ എം 32 പുറത്തിറങ്ങി. വയല്‍ലെസ്‌ നെക്ക്‌ ബാന്‍ഡ്‌ 10 മിനിറ്റ്‌ ചാര്‍ജില്‍ 20 മണിക്കൂര്‍ പ്ലേ ബാക്കും വെറും 35 മിനിറ്റ്‌ ചാര്‍ജിന്‌ ശേഷം 28 മണിക്കൂര്‍ കേള്‍വിയും നല്‍കുന്നു. ആദ്യ വാരം 1,499 രൂപയ്‌ക്ക്‌ ഏര്‍ലി ബേര്‍ഡ്‌ കിഴിവ്‌ വിലയില്‍ ആമസോണിലും ഓപ്പോ സ്‌റ്റോറിലും ലഭ്യമാകും.


സവിശേഷതകള്‍: ശബ്ദ യുണിറ്റ്‌ (10 മി മീ സമ്മിശ്ര ടൈറ്റാനിയും പൂശിയ ഡൈനാമിക്‌ ഹോണ്‍, സ്‌പീക്കര്‍ സംവേദന ക്ഷമത 112 ഡിബി- 1കെഎച്ച്‌ഇസഡ്‌, ആവൃത്തി പ്രതീകരണ പരിധി 20 എച്ച്‌ഇസഡ്‌- 20 കെഎച്ച്‌ഇസഡ്‌, മൈക്രോഫോണ്‍ സംവേദനക്ഷമത -38ഡിബിവിപിഎ,ബ്ലുടൂത്ത്‌ കോഡെക്‌ എഎസി /എസ്‌ബിസി, ബ്ലൂ ടൂത്ത്‌ പതിപ്പ്‌ ബിടി 5.0 , ്‌ബ്ലൂ ടൂത്ത്‌ ദരം 10 മീ, ബാറ്ററി ലിതിയം-അയേണ്‍, ചാര്‍ജിങ്‌ പോട്ട്‌, യുഎസ്‌ബി



നൂതന ടേം ഇന്‍ഷുറന്‍സ്‌
പദ്ധതിയുമായി ഐസിഐസിഐ

കൊച്ചി: ഉപഭോക്താക്കളുടെ ജീവിതഘട്ടത്തിനനുസരിച്ച്‌ ഓട്ടോമാറ്റിക്കായി ലൈഫ്‌ കവറില്‍ മാറ്റം നല്‍കുന്ന നൂതന ടേം ഇന്‍ഷുറന്‍സ്‌ പദ്ധതിയായ ഐസിഐസിഐ പ്രൂ ഐ പ്രൊട്ടക്ട്‌ റിട്ടേണ്‍ ഓഫ്‌ പ്രീമിയം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പുറത്തിറക്കി. ടേം ഇന്‍ഷുറന്‍സ്‌ കാലയളവിനുശേഷവും പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടച്ച പ്രീമിയത്തിന്റെ 105 ശതമാനം തിരികെ നല്‍കും. കൂടാതെ 64 മാരകരോഗങ്ങള്‍ക്കെതിരേ പരിരക്ഷയും ഈ പദ്ധതി വാഗ്‌ദാനം ചെയ്യുന്നു. ലൈഫ്‌ സ്‌റ്റേജ്‌ കവര്‍, ലെവല്‍ കവര്‍ എന്നിങ്ങനെ രണ്ടു തരം പോളിസികളാണ്‌ കമ്പനി ലഭ്യമാക്കിയിട്ടുള്ളത്‌. ഉപഭോക്താക്കളുടെ ജീവിത ഘട്ടങ്ങളെ അടിസ്ഥാനമാക്കി സം അഷ്വേര്‍ഡ്‌ തുക അല്ലെങ്കില്‍ ലൈഫ്‌ കവര്‍ സ്വയമേവ ക്രമീകരിക്കുന്ന നൂതന ഫീച്ചറാണ്‌ ലൈഫ്‌സ്‌റ്റേജ്‌ കവര്‍. ഒരു നിശ്ചിത മരണ ആനുകൂല്യത്തോടൊപ്പം അതിജീവന ആനുകൂല്യവും വാഗ്‌ദാനം ചെയ്യുന്ന ടേം ഇന്‍ഷുറന്‍സ്‌ ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമാണ്‌ ലെവല്‍ കവര്‍ പോളിസിയെന്ന്‌ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ചീഫ്‌ ഡിസ്‌ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത്‌ പാല്‍റ്റ പറഞ്ഞു.

ടിടികെയുടെ മില്‍ക്ക്‌ ബോയ്‌ലര്‍ വിപണിയില്‍



കൊച്ചി : ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ പുതിയ മില്‍ക്ക്‌ ബോയ്‌ലര്‍, ടിടികെ പ്രസ്റ്റീജ്‌ വിപണിയിലിറക്കി. പാല്‍ തിളച്ചു തൂവി, ഗ്യാസ്‌ സ്റ്റൗവും അടുക്കളയും വൃത്തികേടാകുന്നതിനെതിരെയുള്ള പ്രതിവിധി കൂടിയാണ്‌ പുതിയ മില്‍ക്ക്‌ ബോയ്‌ലര്‍.

പുതിയ മില്‍ക്ക്‌ ബോയ്‌ലറിലെ വിസിലിംഗ്‌ സംവിധാനമാണ്‌ പ്രധാന സവിശേഷത. പാല്‍ ക്രമാതീതമായി തിളയ്‌ക്കുന്നില്ലെന്ന്‌ വിസില്‍ ഉറപ്പു വരുത്തുന്നു. ഒറ്റ വിസിലില്‍ തന്നെ കൂടുതലുള്ള നീരാവി പുറത്തു പോകുമെന്നതിനാല്‍ അടുക്കളയില്‍ അപകടം ഉണ്ടാകുമെന്ന ഭീതിയും വേണ്ട.
മില്‍ക്ക്‌ ബോയ്‌ലറിന്റെ കൈപ്പിടി ചൂടേല്‍ക്കാത്തതാണ്‌. അതുകൊണ്ട്‌ അനായാസം കൈകാര്യം ചെയ്യാം. മില്‍ക്ക്‌ ബോയ്‌ലറിന്റെ വായ്‌ വലുതായതിനാല്‍ കഴുകാന്‍ എളുപ്പമാണ്‌. കഴുകാന്‍ സോപ്പു ലായിനിയും വെള്ളവും മാത്രം ഉപയോഗിച്ചാല്‍ മതിയാകും. സ്‌റ്റെയിന്‍ലെസ്‌ സ്റ്റീലില്‍ നിര്‍മിച്ച മില്‍ക്ക്‌ കുക്കര്‍ കരുത്തുറ്റതും ഈടു നില്‌ക്കുന്നതുമാണ്‌. വര്‍ഷങ്ങളോളം പുതുമ നഷ്ടപ്പെടുന്നില്ല എന്ന പ്രത്യേകതയും ഉണ്ട്‌. ഇന്‍ഡക്ഷന്‍ കുക്ക്‌ ടോപ്‌സിലും ഗ്യാസ്‌ സ്റ്റൗവിലും ഉപയോഗിക്കാം.
കഴിഞ്ഞ 66 വര്‍ഷങ്ങളായി ഇന്ത്യന്‍ അടുക്കളകളിലെ സജീവ സാന്നിധ്യമാണ്‌ ടിടികെ പ്രസ്റ്റീജ്‌. ഓരോ അടുക്കളയിലും ടിടികെ പ്രസ്റ്റീജിന്റെ ഒരു ഉല്‌പന്നം ഉണ്ടാകും. വിശ്വാസം, സുരക്ഷ, ആരോഗ്യം എന്നീ നെടുംതൂണുകളിലാണ്‌ ടിടികെ പ്രസ്റ്റീജ്‌ നിലനില്‍ക്കുന്നത്‌.
മൂന്ന്‌ സൈസുകളില്‍ പുതിയ മില്‍ക്ക്‌ കുക്കര്‍ ലഭ്യം. ഒരു ലിറ്റര്‍ മോഡലിന്റെ വില 995 രൂപയും ഒന്നര ലിറ്ററിന്റേതിന്‌ 1145 രൂപയും 2 ലിറ്റര്‍ മോഡലിന്‌ 1245 രൂപയുമാണ്‌ വില. 3 ലിറ്ററിന്റെ വില 1595 രൂപയണ്‌. പ്രസ്റ്റീജ്‌ എക്‌സ്‌ക്ലൂസീവ്‌ സ്‌റ്റോര്‍, പ്രധാന ഡീലര്‍ ഔട്ട്‌ലറ്റുകള്‍, ബ്രാന്‍ഡിന്റെ ഇസ്‌റ്റോറായ ംംം.ുൃലേെശഴലഃരഹൗശെ്‌ല.ശി എന്നിവിടങ്ങളില്‍ ലഭിക്കുന്നതാണ്‌.

പുതിയ ബിഎസ്‌6 സെര്‍വോ ഫ്യൂച്ചുറാ ലൂബ്രിക്കന്റ്‌ ഓയില്‍ വിപണിയില്‍




കൊച്ചി : ഇന്ത്യയിലെ പ്രമുഖ ലൂബ്രിക്കന്റ്‌ ബ്രാന്‍ഡായ സെര്‍വോയുടെ 50ാം വാര്‍ഷത്തിന്റെ ഭാഗമായി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിഎസ്‌6 സെര്‍വോ ഫ്യൂച്ചുറ നെക്‌സ്റ്റ്‌ ഒഡബ്ല്യു16 ലൂബ്രിക്കന്റ്‌ വിപണിയില്‍ അവതരിപ്പിച്ചു. പുതു തലമുറ കാറുകള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‌പന ചെയ്‌തതാണ്‌ പുതിയ സെര്‍വോ.

സിന്തറ്റിക്‌ അധിഷ്ടിത അസംസ്‌കൃത വസ്‌തുക്കളുടെയും മികച്ച പ്രകടനത്തിനുള്ള ഘടകങ്ങളുടെയും മിശ്രണമാണ്‌ പുതിയ സെര്‍വോ.
നാലു ശതമാനത്തില്‍ കൂടുതല്‍ ഇന്ധന കാര്യക്ഷമതയാണ്‌ സെര്‍വോ ഫ്യൂച്ചുറ നല്‌കുക. ഇത്‌ ഗ്രീന്‍ഹൗസ്‌ ഗ്യാസ്‌ പുറംതള്ളല്‍ കുറയ്‌ക്കാന്‍ സഹായിക്കും. ലോസ്‌പീഡ്‌പ്രീഇഗ്‌നീഷ്യന്‍ പ്രതിഭാസത്തില്‍ നിന്ന്‌ എഞ്ചിന്‌ സംരക്ഷണവും ലഭിക്കും. ഒഡബ്ല്യു16 എഞ്ചിന്‍ ഓയില്‍ ആവശ്യമുള്ള എല്ലാ പെട്രോള്‍ കാറുകള്‍ക്കും സെര്‍വോ ഫ്യൂച്ചുറ അനുയോജ്യമാണ്‌.
ദശാബ്ദങ്ങളുടെ മാറിമാറി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സെര്‍വോയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ്‌എം വൈദ്യ പറഞ്ഞു.
ഏറ്റവും മികച്ച പെട്രോള്‍ എഞ്ചിന്‍ ഓയിലായ സെര്‍വോ ഫ്യൂച്ചറ നെക്‌സ്റ്റ്‌ ഒഡബ്ല്യു16, ഇന്ത്യന്‍ ഓയിലിന്റെ കണ്ടുപിടുത്തങ്ങളുടെയും സുസ്ഥിരതയുടെയും ഡൈനാമിസത്തിന്റെയും ഉത്തമോദാഹരണമാണെന്ന്‌ എസ്‌എം വൈദ്യ പറഞ്ഞു.
ആത്മവിശ്വാസത്തിന്റെ പ്രതീകമാണ്‌ സെര്‍വോ എന്ന്‌, ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ്ങ്‌ ഡയറക്ടര്‍ വി. സതീഷ്‌ കുമാര്‍ വ്യക്തമക്കി. 7000 ഫോര്‍മുലേഷനുകള്‍ ഉള്ള, സെര്‍വോയ്‌ക്ക്‌ ഏറ്റവും ഉയര്‍ന്ന വിപണി പങ്കാളിത്തമാണുള്ളതെന്ന്‌ ആര്‍ ആന്‍ഡ്‌ ഡി ഡയറക്ടര്‍ ഡോ. എസ്‌എസ്‌ വി രാംകുമാര്‍ അറിയിച്ചു.
ഇന്ത്യയിലെ മുന്‍നിര ലൂബ്രിക്കന്റ്‌ ബ്രാന്‍ഡായ സെര്‍വോ, 1972ലാണ്‌ ഇന്ത്യന്‍ ഓയില്‍ അവതരിപ്പിച്ചത്‌. പെട്രോളിയം മേഖലയിലെ, തദ്ദേശീയ പരീക്ഷണ വിജയമായിരുന്നു ഇത്‌. ഫരീദാബാദിലെ ഇന്ത്യന്‍ ഓയിലിന്റെ ഗവേഷണ വിഭാഗമാണ്‌ സെര്‍വോ വികസിപ്പിച്ചെടുത്തത്‌. കഴിഞ്ഞ അഞ്ചു ദശകത്തിനുള്ളില്‍ സെര്‍വോയുടെ 200 ആക്ടീവ്‌ ലൂബ്രിക്കന്റ്‌ ഗ്രേഡുകളാണ്‌ വിതരണത്തിനുള്ളത്‌. സെര്‍വോയ്‌ക്ക്‌ 34 രാജ്യങ്ങളില്‍ സാന്നിധ്യം ഉണ്ട്‌.
പ്രതിരോധം, റെയില്‍വേയ്‌സ്‌ ഗതാഗതം, പവര്‍, കല്‍ക്കരി, ഖനനം, ഓട്ടോമൊബൈല്‍സ്‌, ഇരുമ്പുരുക്ക്‌ തുടങ്ങി വിവിധ മേഖലകളില്‍ സെര്‍വോയുടെ ഉപയോഗം വളരെ വലുതാണ്‌. മാരുതി സുസുക്കി, ഹുണ്ടായ്‌, ടാറ്റാ മോട്ടോഴ്‌സ്‌, അശോക്‌ ലെയ്‌ലാന്‍ഡ്‌, മഹീന്ദ്ര എന്നീ ഒഇഎം കമ്പനികളുടെ അംഗീകൃത ലൂബ്രിക്കന്റ്‌ ആണ്‌ സെര്‍വോ.
ഊര്‍ജ്ജക്ഷമത, ബയോഡീഗേഡബിള്‍, ലോങ്ങ്‌ ഡ്രെയിന്‍, സിന്തറ്റിക്‌ ലൂബ്രിക്കന്റ്‌സ്‌ എന്നിവയിലെല്ലാം സെര്‍വോയുടെ സാങ്കേതിക വിദ്യ ഫലപ്രദമായ ഇടപെടല്‍ നടത്താറുണ്ട്‌. ബിഎസ്‌ 6 വാഹനങ്ങള്‍, വൈദ്യുത വാഹനങ്ങള്‍, കാറ്റാടി ഊര്‍ജ മേഖല എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ ലൂബ്രിക്കന്റ്‌ പ്രതിവിധികള്‍ സെര്‍വോ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌.

സൂപ്പര്‍ സേവര്‍ ഓഫറുമായി ടിടികെ പ്രസ്റ്റീജ്‌



ഇന്ത്യയിലെ മുന്‍നിര അടുക്കള ഉപകരണ ബ്രാന്‍ഡായ ടിടികെ പ്രസ്റ്റീജ്‌ ഒട്ടേറെ ഇളവുകളും ഡിസ്‌കൗണ്ടുകളുമായി സൂപ്പര്‍ സേവര്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഓഫര്‍ ജനുവരി 31വരെ നീണ്ടുനില്‌ക്കും.


കിച്ചന്‍ സ്റ്റാര്‍ട്ടര്‍ കോമ്പി പായ്‌ക്കിന്‌ 40 ശതമാനം വരെയാണ്‌ ഡിസ്‌കൗണ്ട്‌. 5 ലിറ്ററിന്റെ മൂടിയില്ലാത്ത സ്വച്ഛ്‌ പ്രഷര്‍ കുക്കര്‍, ഒമേഗ സെലക്ട്‌ പ്ലസ്‌ തവ, ഒമേഗ സെലക്ട്‌ പ്ലസ്‌ ഫ്രയിംഗ്‌ പാന്‍ എന്നീ 4999 രൂപ വില വരുന്ന ഉല്‌പന്നങ്ങള്‍ 40 ശതമാനം ഇളവുകളോടെ 2999 രൂപയ്‌ക്ക്‌ ലഭിക്കും.
ടിടികെയുടെ 5845 രൂപ വിലവരുന്ന നക്ഷത്ര 750 വാട്‌സ്‌ മിക്‌സര്‍ െ്രെഗന്‍ഡര്‍ വാങ്ങുമ്പോള്‍ 2950 രൂപ വിലയുള്ള സ്‌റ്റെയിന്‍ലസ്‌ സ്റ്റീല്‍ പ്രഷര്‍ കുക്കര്‍ സൗജന്യമായി ലഭിക്കും. 750 വാട്‌സിന്റെ 3,4,5 ജാര്‍ മിക്‌സര്‍ െ്രെഗന്‍ഡറിനും ഈ ആനുകൂല്യം ലഭ്യമാണ്‌.
പ്രസ്റ്റീജ്‌ 07 വെറ്റ്‌ െ്രെഗന്‍ഡര്‍, 2 ബി അഗ്‌നി ഗ്യാസ്‌ സ്റ്റൗവ്‌, സ്‌റ്റൈലോ 550 വി 2 മിക്‌സര്‍ െ്രെഗന്‍ഡര്‍ എന്നിവയുടെ വില 14535 രൂപയാണെങ്കിലും പുതിയ ഡിസ്‌കൗണ്ട്‌ ഓഫര്‍ പ്രകാരം 8,995 രൂപയ്‌ക്ക്‌ ലഭിക്കും.
ടിടികെയുടെ സാറാ, ടാംപാ, പ്രോവോ അടുക്കള ചിമ്മിനിക്ക്‌ 25 ശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കും. ഇന്ത്യന്‍ അടുക്കളയില്‍ ഒരു വിപ്ലവമാണ്‌ തങ്ങള്‍ സൂപ്പര്‍ സേവര്‍ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ടിടികെ പ്രസ്റ്റീജ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ദിനേശ്‌ ഗാര്‍ഗ്‌ പറഞ്ഞു.കഴിഞ്ഞ 66 വര്‍ഷമായി ഇന്ത്യന്‍ അടുക്കളകളിലെ സജീവ സാന്നിധ്യമാണ്‌ ടിടികെ പ്രസ്റ്റീജ്‌

ഒന്നര പതിറ്റാണ്ടിന്റെ സേവന നിറവില്‍ അനിക്‌സ്‌ എഡ്യുക്കേഷന്‍

 


വിദേശ പഠന രംഗത്ത്‌ ഒന്നര പതിറ്റാണ്ടിന്റെ സേവന നിറവില്‍ അനിക്‌സ്‌ എഡ്യുക്കേഷന്‍


കൊച്ചി: രാജ്യത്തെ മുന്‍നിര വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളില്‍ ഒന്നായ അനിക്‌സ്‌ എഡ്യുക്കേഷന്‍ ഈ രംഗത്ത്‌ 15 വര്‍ഷം പൂര്‍ത്തിയാക്കി. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്ന ഇന്‍ഫര്‍മേഷന്‍ കേന്ദ്രമെന്ന നിലയില്‍ 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ച അനിക്‌സ്‌ എഡ്യുക്കേഷന്‍ ഇന്ന്‌ ലോകമെമ്പാടുമുള്ള 20ലേറെ രാജ്യങ്ങളിലായി 300ലേറെ സര്‍വകലാശാലകളിലേക്ക്‌ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രവേശനം ലഭ്യമാക്കുന്ന സ്ഥാപനമായി വളര്‍ന്നിട്ടുണ്ട്‌. ഇക്കാലയളവില്‍ അനിക്‌സ്‌ എഡ്യുക്കേഷന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഗള്‍ഫ്‌ രാജ്യങ്ങളിലേയും വിവിധ സര്‍വകലാശാലകളിലായി ഇന്ത്യയില്‍ നിന്നും 5000ലേറെ വിദ്യാര്‍ഥികളെ എത്തിച്ചു.
15ാം വാര്‍ഷികം പ്രമാണിച്ച്‌ 1.5 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്‌ കമ്പനി പ്രഖ്യാപിച്ചു. ഈ അക്കാദമിക വര്‍ഷത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും പ്രോസസ്സിങ്‌ ഫീ ഈടാക്കില്ല. 75,000 രൂപയാണ്‌ പ്രോസസ്സിങ്‌ ഫീയായി ഈടാക്കുന്നത്‌. ഇതിന്‌ പുറമേ എംബിബിഎസ്‌ പ്രവേശനത്തിന്‌ നീറ്റില്‍ 400 മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ചവര്‍ക്ക്‌ 1000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും നല്‍കുമെന്നും മാനേജിംഗ്‌ ഡയറക്ടര്‍ അലക്‌സ്‌ തോമസ്‌ അറിയിച്ചു.


മെഡിസിന്‍, എന്‍ജിനീയറിങ്‌, മാനേജ്‌മെന്റ്‌, ഹോസ്‌പിറ്റാലിറ്റി തുടങ്ങി വിവിധ കോഴ്‌സുകളിലേക്ക്‌ യുഎസ്‌, യുകെ, കാനഡ, ഫ്രാന്‍സ്‌, ഇറ്റലി, കിര്‍ഗിസ്‌താന്‍, അയര്‍ലന്‍ഡ്‌, ചെക്‌ റിപ്പബ്ലിക്‌, ചൈന, ഫിലിപ്പീന്‍സ്‌, ജപ്പാന്‍, ലാത്വിയ, മള്‍ഡോവ, ബെലാറസ്‌, പോളണ്ട്‌, ബള്‍ഗേറിയ, അര്‍മേനിയ തുടങ്ങി 20ലേറെ രാജ്യങ്ങളിലെ സര്‍വകലാശാലകളിലേക്കാണ്‌ അനിക്‌സ്‌ എഡ്യുക്കേഷന്‍ വിദ്യാര്‍ഥികളെ എത്തിക്കുന്നത്‌. ഐഇഎല്‍ടിഎസ്‌ നിര്‍ബന്ധമല്ലാത്ത യുെ്രെകന്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, വെറ്ററിനറി, നേഴ്‌സിങ്‌, ഏയ്‌റോസ്‌പേസ്‌ എന്‍ജിനീയറിങ്‌ എന്നീ കോഴ്‌സുകളിലേക്ക്‌ ഇന്ത്യയില്‍ നിന്നും വിദ്യാര്‍ഥികളെ എത്തിച്ച ആദ്യ സ്ഥാപനങ്ങളില്‍ ഒന്നാണ്‌ അനിക്‌സ്‌ എഡ്യുക്കേഷന്‍.ഇതിനകം രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ എംബിബിഎസ്‌ പൂര്‍ത്തിയാക്കി. ഇതില്‍ 1200 ഓളം പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്‌.
കോവിഡ്‌ മഹാമാരികാലത്ത്‌ യുെ്രെകന്‍ പോലുള്ള രാജ്യങ്ങളിലേക്ക്‌ പ്രത്യേക ചാര്‍ട്ടേഡ്‌ വിമാനങ്ങളില്‍ വിദ്യാര്‍ഥികളെ എത്തിച്ച്‌ അവരുടെ പഠനവര്‍ഷം നഷ്ടപ്പെടാതെ വിദ്യാഭ്യാസം തുടരാന്‍ അനിക്‌സ്‌ എഡ്യുക്കേഷന്‍ നടപടി എടുത്തിരുന്നുവെന്നും അലക്‌സ്‌ തോമസ്‌ അറിയിച്ചു. അതേപോലെ കോവിഡ്‌ കാലത്ത്‌ വിവിധ രാജ്യങ്ങളില്‍ പെട്ടുപോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കുകയും അതിന്‌ ശേഷം കോളേജുകള്‍ തുറന്നപ്പോള്‍ അവരെ തിരിച്ച്‌ അവിടങ്ങളിലേക്ക്‌ എത്തിക്കുകയും ചെയ്‌തു.
സര്‍വകലാശാല തെരഞ്ഞെടുക്കല്‍, പ്രവേശനത്തിന്‌ ആവശ്യമായ ഡോക്യുമെന്റേഷന്‍, വിമാന ടിക്കറ്റ്‌ ബുക്കിങ്‌, പിക്കപ്പ്‌, ഡ്രോപ്പ്‌ ഉള്‍പ്പെടെ അവിടെ എത്തിക്കഴിഞ്ഞാല്‍ ആവശ്യമായ സേവനങ്ങള്‍, ഇമിഗ്രേഷന്‍ ക്ലിയറന്‍സ്‌, ഹോസ്റ്റല്‍ സൗകര്യം തുടങ്ങി വിദ്യാര്‍ഥികളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരു മികച്ച ഗൈഡ്‌ എന്ന നിലയിലാണ്‌ അനിക്‌സ്‌ എഡ്യുക്കേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ ഡയറക്ടര്‍ ആനി ജോസഫ്‌ പറഞ്ഞു.
വിദ്യാര്‍ഥികളുടെ അഭിരുചി മനസിലാക്കി അവരുടെ വ്യക്തിത്വത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍, അവര്‍ക്ക്‌ ജീവിക്കാന്‍ അനുയോജ്യമായ സാഹചര്യം തുടങ്ങി വിവിധ ഘടകങ്ങള്‍ വിശദമായി വിലയിരുത്തിയാണ്‌ അനിക്‌സ്‌ എഡ്യുക്കേഷന്‍ പ്രവേശന നടപടികള്‍ ക്രമീകരിക്കുന്നത്‌. ഓരോ വിദ്യാര്‍ഥിക്കും അവര്‍ക്ക്‌ വളരെ അനുയോജ്യമായ കോഴ്‌സുകളും സര്‍വകലാശാലകളും കണ്ടെത്താനുള്ള സൗകര്യമാണ്‌ സ്ഥാപനം ഒരുക്കുന്നതെന്നും അലക്‌സ്‌ തോമസ്‌ വ്യക്തമാക്കി.

റെഡി ടു ഈറ്റ്‌ മീന്‍കറികളുമായി ടേസ്‌റ്റി നിബ്ബിള്‍സ്‌

 


കേരള മീന്‍ കറിയുടെ തനത്‌ രുചികളില്‍
റെഡി ടു ഈറ്റ്‌ മീന്‍കറികളുമായി ടേസ്‌റ്റി നിബ്ബിള്‍സ്‌

കൊച്ചി, അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ടേസ്‌റ്റി നിബ്ബിള്‍സ്‌ മുന്ന്‌ മീന്‍കറി വിഭവങ്ങള്‍ വിപണിയിലെത്തിച്ചു.തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി, മുളകിട്ട മീന്‍കറി, ഷാപ്പിലെ കറി എന്നീ പേരുകളിലാണ്‌ വിപണിയിലെത്തിച്ചത്‌. ടേസ്റ്റ്‌ നിബ്ബിള്‍സ്‌ എംഡി ചെറിയാന്‍ കുര്യന്‍ ചലച്ചിത്രതാരം ദിിവ്യ പിള്ളയ്‌ക്ക്‌ നല്‍കി വിപണന ഉദ്‌ഘാടനം നിര്‍വഹിച്ചു. 



185 ഗ്രാം വീതം വരുന്ന മുന്നു വിഭവങ്ങള്‍ക്കും 150 രൂപ വീതമാണ്‌ വില. ഇന്ത്യയിലെ എല്ലാ ഭക്ഷ്യ ഉല്‍പ്പന്ന ശാലകളിലും ഇവ ലഭിക്കും. കഴിക്കുന്നതിനു മുന്‍പ്‌ രണ്ട്‌ മിനിറ്റ്‌ ചൂടാക്കുക മാത്രമെ ചെയ്യേണ്ടതുള്ളു രാസവസ്‌തുക്കളുടെ സാന്നിധ്യമില്ലെന്ന്‌ ഉറപ്പാക്കിയും അതീവ ശുചി്വ നിലവാരം കാത്തുസൂക്ഷിച്ചുമാണ്‌ മീന്‍ കറി വിഭവങ്ങള്‍ വിപണിയിലെത്തിച്ചരിക്കുന്നത്‌
അതിശക്കമായ ചൂടിലും സമ്മര്‍ദ്ദത്തിലും കടത്തിവിട്ടു പാകപ്പെടുത്തിയെടുക്കുന്ന റിട്ടോര്‍ട്ട്‌ പ്രോസസിങ്ങ്‌ ആണ്‌ രണ്ടു വര്‍ഷം വരെ കേടുകൂടാതെ ഈ മീന്‍വിഭവങ്ങളെ സൂക്ഷിച്ചുവെക്കാന്‍ സഹായക്കുന്നത്‌ . ഇന്ത്യയില്‍ നിന്ന്‌ കയറ്റുമതി ചെയ്യുന്ന ക്യാന്‍ഡ്‌ ട്യൂണിയുടെ പ്രധാന കയറ്റുമതിക്കാര്‍ കൂടിയാണ്‌ ടേസ്റ്റി നിബ്ബിള്‍സ്‌, ട്യൂണ ചങ്കസും , ഫ്‌ളേക്‌സും ലൈറ്റ്‌ മീറ്റ്‌, വൈറ്റ്‌ മീറ്റ്‌ ട്യൂണ ക്യാനുകളില്‌ വാട്ടര്‌ സോള്‍ട്ട്‌ ആഡഡ്‌, സണ്‍ഫ്‌ളവര്‍ ഓയില്‍, എകസ്‌ട്രാ വിര്‍ജിന്‍ ഒലിവ്‌ ഓയില്‍ , ടുമാറ്റോ സോസ്‌, മയോ മീഡിയത്തില്‍ ലഭിക്കും ശീതീകരിച്ച്‌ ഉണക്കിയ ചെമ്മീന്‍, ചാള എന്നിവയും ടേസ്‌റ്റി നിബ്ബിള്‍സ്‌ വിപണിയില്‍ എത്തിക്കുന്നു.
നിബ്ബിള്‍സ്‌' മലയാളിക്ക്‌ ഏറെ പ്രിയപ്പെട്ട മൂന്ന്‌ മീന്‍കറി വിഭവങ്ങള്‍ വിപണിയിലെത്തിക്കുന്നു.
ഈറ്റ്‌' വിഭാഗത്തിലാണ്‌ ടേസ്റ്റി നിബ്ബിള്‍സ്‌' തേങ്ങാപ്പാല്‍ ചേര്‍ത്ത മീന്‍കറി, മുളകിട്ട മീന്‍കറി,
ഷാപ്പിലെകറി എന്നിവ വിപണിയില്‍ എത്തിച്ചിരിക്കുന്നത്‌.
വീട്ടില്‍നിന്ന്‌ കഴിക്കുന്ന മീന്‍കറിയുടെ അതേ രുചിയിലും മണത്തിലും ഇനി മൂന്ന്‌ മീന്‍കറികള്‍
ലോകത്തെവിടെയും സൗകര്യപ്രദമായ പായ്‌ക്കില്‍ ലഭ്യമാക്കുകയാണ ലക്ഷ്യം. 185 ഗ്രാം തൂക്കമുള്ള
പാക്കറ്റുകളില്‍ ലഭ്യമാകുന്ന മൂന്നു വിഭവങ്ങള്‍ക്കും 150 രൂപ വീതമാണ്‌ വില. ഇന്ത്യയില്‍ എല്ലാ ഭക്ഷ്യ ഉല്‍പ്പന്ന
വില്‍പ്പന ശാലകളിലും ഇവ ലഭിക്കും.;പാക്കറ്റ്‌ തുറക്കുക, രണ്ട്‌ മിനിട്ട്‌ ചൂടാക്കുക, രുചികരമായ മീന്‍കറിആസ്വദിച്ച്‌ കഴിക്കുക ചെറിയാന്‍ കുര്യന്‍ കൂട്ടിച്ചേര്‍ത്തു. പ്രധാന ഓഹരി ഉടമകളായ, ഹിഗാഷിമാരു
ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്ന ജാപ്പനീസ്‌ കമ്പനിയുമായി ചേര്‍ന്നാണ്‌ ടേസ്റ്റി നിബ്ബിള്‍സ്‌പ്രവര്‍ത്തിക്കുന്നത്‌. HACCP (ഹസാര്‍ഡ്‌ അനാലിസിസ്‌ ക്രിട്ടിക്കല്‍ കണ്‍ട്രോള്‍ പോയിന്റ്‌) കൃത്യമായി
പാലിച്ച്‌ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ലോകോത്തര ഉല്‍പ്പാദന നിലവാരവും ഗുണനിലവാര മാനദണ്ഡവും
ഉറപ്പാക്കിയാണ്‌ ഉല്‍പ്പന്ന നിര്‍മ്മാണം. രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമില്ലെന്ന്‌ ഉറപ്പാക്കിയും അതീവ
ശുചിത്വനിലവാരം കാത്തുസൂക്ഷിച്ചുമാണ്‌ മീന്‍വിഭവങ്ങള്‍ ജനങ്ങളിലെത്തിക്കുന്നത്‌.പ്രിസര്‍വേറ്റീവുകള്‍
ചേര്‍ക്കുന്നില്ലഎയര്‍ ടൈറ്റ്‌ പൗച്ചിലോ ക്യാനുകളിലോ പായ്‌ക്ക്‌ ചെയ്‌ത ഭക്ഷണം അതിശക്തമായ
ചൂടിലൂടെയും പ്രഷറിലൂടെയും കടത്തിവിട്ട്‌ പാകപ്പെടുത്തിയെടുക്കുന്ന, റിട്ടോര്‍ട്‌ പ്രോസസിങ്‌
വഴി അതുല്യമായ തരത്തില്‍ അണുനശീകരണവും സാധ്യമാക്കുന്നു. &ൂൗീ;േമുറിക്കകത്തെ അന്തരീക്ഷ ഊഷ്‌മാവില്‍,
പ്രിസര്‍വേറ്റീവുകള്‍ ഉപയോഗിക്കാതെതന്നെ, പോഷകഗുണങ്ങള്‍ നഷ്ടപ്പെടാതെ, ര?ുവര്‍ഷംവരെ കേടുകൂടാതെ
ഈ മീന്‍വിഭവങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കാന്‍ സഹായിക്കുന്നത്‌ റിട്ടോര്‍ട്‌ സാങ്കേതികവിദ്യയാണ്‌'-ചെറിയാന്‍
കുര്യന്‍ പറഞ്ഞു.ക്യാന്‍ഡ്‌ ട്യൂണയുടെ പ്രധാന ഉല്‍പ്പാദകര്‍ഇന്ത്യയില്‍നിന്ന്‌ കയറ്റി അയക്കുന്ന ക്യാന്‍ഡ്‌
ട്യൂണയുടെ പ്രധാന ഉല്‍പ്പാദകരായ ടേസ്റ്റി നിബ്ബിള്‍സ്‌' ഈ രംഗത്തെ പ്രധാനകയറ്റുമതിക്കാര്‍കൂടിയാണ്‌. ട്യൂണ ചങ്ക്‌സും ഫ്‌ളേക്ക്‌സും ലൈറ്റ്‌ മീറ്റ്‌, വൈറ്റ്‌ മീറ്റ്‌ ട്യൂണ
ക്യാനുകളില്‍ വാട്ടര്‍, വാട്ടര്‍ സാള്‍ട്ട്‌ ആഡഡ്‌, സണ്‍ഫ്‌ളവര്‍ ഓയില്‍, എക്‌സ്‌ട്രാ വിര്‍ജിന്‍ ഒലിവ്‌ ഓയില്‍, തക്കാളി സോസ്‌, മയോ മീഡിയത്തില്‍ ലഭിക്കും. ശീതികരിച്ച്‌ ഉണക്കിയ കൊഞ്ച്‌, ക്യാന്‍ഡ്‌ മത്തി
എന്നിവയും ടേസ്റ്റി നിബ്ബിള്‍സ്‌' വിപണിയില്‍ എത്തിക്കുന്നു. ബിരിയാണി, കറികള്‍, അച്ചാറുകള്‍, പലഹാരങ്ങള്‍
എന്നിവ ഉള്‍പ്പെടെ വിവിധ തരത്തിലുള്ള റെഡി ടു ഈറ്റ്‌, റെഡി ടു കുക്ക്‌ വിഭവങ്ങള്‍ എന്നിവയും പുറത്തിറക്കിയിട്ടുണ്ട്‌.
ബിസിനസ്‌ വിപുലീകരണംആഗോള മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ട്യൂണയുടെ ഒന്നാമത്തെ വിപണന ബ്രാന്‍ഡ്‌ ആയി
മാറുക എന്നതാണ്‌ ലക്ഷ്യമെന്ന്‌ ടേസ്റ്റി നിബ്ബിള്‍സ്‌; അസിസ്റ്റന്റ്‌ വൈസ്‌ പ്രസിഡന്റ്‌ (സെയില്‍സ്‌) സുനില്‍
കൃഷ്‌ണന്‍ പറഞ്ഞു. ഞങ്ങള്‍ അതിവേഗ വളര്‍ച്ചയുടെ പാതയിലാണ്‌. സസ്യേതര അച്ചാര്‍ വിപണന വിഭാഗത്തില്‍
ഒരുവര്‍ഷം കൊണ്ട്‌്‌ ഒന്നാമതെത്താനുള്ള പരിശ്രമത്തിലാണ്‌. ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളില്‍
വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനാണ്‌ ഇപ്പോള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്‌. രാജ്യത്താകെ 20,000
പിന്‍ കോഡുകള്‍ വഴി ഉല്‍പ്പന്നവിതരണത്തിന്‌ ഇ-കൊമേഴ്‌സ്‌ സാധ്യത ഉപയോഗപ്പെടുത്തുംശീതികരിച്ച മീന്‍നെയ്യ്‌മീന്‍, പുള്ളിമോത, ട്യൂണയുടെ വിവിധ തരങ്ങള്‍ എന്നിവ ശീതീകരിച്ച്‌
കറി കട്ട്‌ / പാന്‍ റെഡി വിഭാഗത്തില്‍ അവതരിപ്പിക്കാനുള്ള സംരഭത്തിനും കമ്പനി തുടക്കമിട്ടിട്ടു?്‌. ഇപ്പോള്‍
എറണാകുളത്തുമാത്രമാണ്‌ ലഭ്യതയെങ്കിലും താമസിയാതെ എല്ലാ പ്രദേശങ്ങളിലും ഉല്‍പ്പന്നങ്ങള്‍എത്തിക്കും. ശീതികരിച്ച റെഡി ടു ഫ്രൈ വെജിറ്റബിള്‍, മീന്‍, ചെമ്മീന്‍ കട്‌ലറ്റുകള്‍, സ്‌പ്രിങ്‌ റോള്‍
തുടങ്ങിയവയും ഉടന്‍ വിപണിയിലെത്തും.ടേസ്റ്റി നിബ്ബിള്‍സ്‌&#്‌ 2001ലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. ആലപ്പുഴ ജില്ലയിലെ
അരൂരിലാണ്‌ടേസ്റ്റി നിബ്ബിള്‍സ്‌ന്റെ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്‌. ജാപ്പനീസ്‌ കമ്പനിയായ ഹിഗാഷിമാരു
ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ആണ്‌ പ്രധാന ഓഹരി പങ്കാളി. എച്ച്‌ഐസി-എബിഎഫ്‌ സ്‌പെഷ്യല്‍ ഫുഡ്‌സ്‌
പ്രൈവറ്റ്‌ ലിമിറ്റഡ്‌ വിവിധ രാജ്യങ്ങളിലേക്ക്‌ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്‌്‌. ഉല്‍പ്പന്നങ്ങളുടെ
വിപുലമായ ശേഖരം ടേസ്റ്റി നിബ്ബിള്‍സ്‌ ' റെഡി ടു ഈറ്റ്‌, റെഡി ടു കുക്ക്‌ വിഭവങ്ങളുടെ വിപുലമായനിരയാണ്‌ ഉപഭോക്താക്കളില്‍ എത്തിക്കുന്നത്‌. നല്ല പോഷകങ്ങളും രുചിയും മണവുമുള്ള മീന്‍ ബിരിയാണി,കപ്പ പുഴുക്ക്‌, ടൊമാറ്റോ റൈസ്‌, മീന്‍ കപ്പ ബിരിയാണി, കോക്കനട്ട്‌ റൈസ്‌, വെജിറ്റബിള്‍ പുലാവ്‌, മീന്‍പീര, മത്തി പീര വറ്റിച്ചത്‌, കൊഴുവ പീര വറ്റിച്ചത്‌, സാമ്പാര്‍, അവിയല്‍ എന്നിവ റെഡി ടു ഈറ്റ്‌ശ്രേണിയില്‍ ലഭ്യമാണ്‌.
അച്ചാര്‍ മേഖലയിലും സജീവമാണ്‌ ടേസ്റ്റി നിബ്ബിള്‍സ്‌. ചെമ്മീന്‍, മത്തി, കക്ക, നത്തോലി, വെളുത്തുള്ളി,മാങ്ങാ, കടുമാങ്ങ, പാലക്കാട്‌ കടുമാങ്ങ, നാരങ്ങ, ഈന്തപ്പഴം അച്ചാറുകള്‍, പുളിയിഞ്ചി തുടങ്ങിയവഇതിനകം വിപണിയില്‍ എത്തിച്ചിട്ടുണ്ട്‌. . ഫ്രൈഡ്‌ ചെമ്മീന്‍ മസാല, റെഡി ടു ഈറ്റ്‌ ചക്ക വരട്ടിയത്‌,ആപ്പിള്‍ സിഡര്‍ വിനിഗര്‍, സിന്തറ്റിക്‌ വിനിഗര്‍, കോണ്‍ഫ്‌ളോര്‍, ചെമ്മീന്‍ വറുത്തത്‌, മലബാര്‍ പുളി, സോയ
ചങ്ക്‌സ്‌, ചുക്ക്‌ കാപ്പി എന്നിവയും, ;ടേസ്റ്റി നിബ്ബിള്‍സ്‌; ജനങ്ങളില്‍ എത്തിക്കുന്നു.

Monday, 4 April 2022

ആരോഗ്യ മേഖലയില്‍ ഡിജിറ്റല്‍ ഇന്ത്യക്കായി കേരളം മാതൃക




കൊച്ചി, : ഇന്ത്യയാകെ ആരോഗ്യരംഗത്ത്‌ ഡിജിറ്റല്‍ മേഖലയില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തിനു ആ പരിവര്‍ത്തനത്തെ മുന്നില്‍ നിന്നും നയിക്കാന്‍ ശേഷിയുണ്ടെന്നു വിദഗ്‌ദ്ധര്‍്‌.

എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ആരോഗ്യമേഖലയില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും വിലയിരുത്തല്‍ . കണ്‍സോര്‍ഷ്യം ഓഫ്‌ അക്രെഡിറ്റഡ്‌ ഹെല്‍ത്ത്‌ കെയര്‍ ഓര്‍ഗനൈസേഷന്‍സ്‌ നടത്തിയ സംവാദത്തിലാണ്‌ ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്‌.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ ചികിത്സാ സംബന്ധിയായി തീരുമാനം എടുക്കാന്‍ സഹായിക്കുന്ന ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‌ട്ട്‌ സിസ്റ്റം (CDSS) മികവുറ്റതും ഫലപ്രദവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഡോക്ടര്‍മാരെ ഏറെ സഹായിക്കുന്നു. ഈ സിസ്റ്റം വളരെ ബുദ്ധിപരമായി ഡാറ്റ വിശകലനം നടത്തുന്നു. രോഗികള്‍ക്കും അവരടെ ബന്ധുള്‍ക്കും വരെ ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുത്തു മുന്നോട്ടു പോകാം. കേരളം ഈ പാതയില്‍ അതിവേഗം മുന്നേറുകയാണെന്നു വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സ്വകാര്യ മേഖലയിലെ 15 ഓളം ആശുപത്രികളില്‍ ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‌ട്ട്‌ സിസ്റ്റം നടപ്പിലാക്കിയട്ടുണ്ട്‌. രോഗികള്‍ക്ക്‌ മരുന്ന്‌ നിര്‍ദ്ദേശിക്ക്‌ുമ്പോള്‍ ഇതേറ്റവും വലിയ അനുഗ്രഹമാകും.
നിലവില്‍ 6500 ഓളം ഡോക്ടര്‍മാര്‍ ദിവസേന ഈ സംവിധാനത്തില്‍ അപ്‌ഡേഷന്‍ നടത്തുന്നു. രോഗനിര്‍ണയത്തോടൊപ്പം രോഗികള്‍ക്ക്‌ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിലും നിര്‍ണായകമാണ്‌. ആസ്‌തമ, അലര്‍ജി തുടങ്ങിയ നിരവധി രോഗങ്ങള്‍ ഉള്ളവര്‍ക്ക്‌ നല്‍കുന്ന മരുന്നുകളുടെ കാര്യത്തിലും രോഗി മരുന്നു കഴിക്കേണ്ട വിധവും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്‌. .എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആശുപത്രികളില്‍ അതിനു മതിയായ സംവിധാനം ഇല്ല. ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‌ട്ട്‌ സിസ്റ്റം ഇതിന്‌ ഒരു പ്രതിവിധിയാകും. ഡോക്ടര്‍മാര്‍ക്ക്‌ സംഭവിക്കുന്ന അബദ്ധങ്ങള്‍ 75 ശതമാനം വരെ ഈ സംവിധാനത്തിലൂടെ ഒഴിവാക്കാന്‍ കഴിയും .
തത്സമയമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയ വിനിമയത്തിലൂടെയും, തെറ്റുകളും, കുറവുകളും ഇല്ലാതെ കൃത്യ സമയത്തു ശരിയായ തീരുമാനമെടുത്തു രോഗികളെ രക്ഷപെടുത്താന്‍്‌ സാധിക്കും. പ്രാഥമിക ആരോഗ്യ രംഗത്ത്‌ ഇത്‌ അസൂയാവഹമായ കേരളത്തിന്റെ നേട്ടമാകുമെന്നു അദ്ദേഹം പറഞ്ഞു. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഈ മാതൃക ലക്ഷ്യം വെച്ചാണ്‌ നീങ്ങുന്നതെന്നും കിംസ്‌ ഹെല്‍ത്ത്‌ കേരള ചെയര്‍മാന്‍ ആന്റ്‌ ്‌മാനേജിങ്‌ ഡയറക്ടര്‍ ഡോ എം ഐ സഹദുള്ള പറഞ്ഞു.
കംപ്യൂട്ടറില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കുമായി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളും, റിമൈന്‍ഡറുകളും, ക്ലിനിക്കല്‍ ഗൈഡ്‌ ലൈനുകളും, ഓരോ രോഗാവസ്ഥക്കുള്ള പ്രത്യേകമായുള്ള ചികിത്സകളും, രോഗിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും എല്ലാം ഈ സാങ്കേതിക പ്ലാറ്റ്‌ ഫോമില്‍ ലഭ്യമാണ്‌. . ലക്ഷകണക്കിന്‌ ജീവനുകളാണ്‌ ഇങ്ങിനെയുള്ള ഇടപെടലുകള്‍ വഴി ഇപ്പോള്‍ രക്ഷപെടുത്താന്‍ സാധിക്കുന്നതെന്നും വോള്‍ട്ടേഴ്‌സ്‌ ക്ലുവെര്‍ ഹെല്‍ത്ത്‌ ഏഷ്യാ പസിഫിക്‌ വൈസ്‌ പ്രസിഡന്റ്‌ (സെയില്‍സ്‌) നോര്‍മന്‍ ഡീറി, പറഞ്ഞു.
ആരോഗ്യരംഗത്തെ സംവിധാനങ്ങളുടെ ക്രമീകരണം കൊണ്ട്‌ മാത്രമേ ഏറ്റവും മികച്ച ചികിത്സ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ പറ്റൂ എന്ന്‌ വോള്‍ട്ടഴ്‌സ്‌ ക്ലുവെര്‍ കണ്‍ട്രി ഹെഡ്‌ (ക്ലിനിക്കല്‍ ഇഫക്ടിവ്‌നെസ്‌) ഹരീഷ്‌ രാമചന്ദ്രന്‍ പറഞ്ഞു. ഇതിനു പ്രാഥമിക മേഖലയില്‍ നിന്നും തുടങ്ങണം. ഇഉടട പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപെടുത്തി ഇത്‌ തുടങ്ങാം. ഇന്ത്യ ഗവണ്മെന്റ്‌ അടുത്ത ആറു വര്‍ഷം 64,180 കോടി രൂപ ആരോഗ്യ രംഗത്ത്‌ മുടക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇത്‌ ശരിയായ രീതിയില്‍ പ്രയോജന പെടുത്തിയാല്‍ അത്ഭുതാ വഹമായ മാറ്റങ്ങള്‍ക്കാവും സാക്ഷ്യം വഹിക്കുക എന്നും അദ്ദേഹം പറഞ്ഞു 

ഐ ഐ ടി മദ്രാസില്‍, ഡാറ്റാസയന്‍സ്‌ പ്രോഗ്രാമിലേക്ക്‌ അവസരം



കൊച്ചി : ഇന്ത്യയിലെ തന്നെ പ്രശസ്‌തമായ വിദ്യാഭ്യാസ സ്ഥാപനമായ ഐഐടി മദ്രാസിന്റെ ബിഎസ്സ്‌ സി പ്രോഗ്രാമിങ്‌ ആന്റ്‌ ഡാറ്റാ സയന്‍സ്‌ പ്രോഗ്രാമില്‌ക്ക്‌ അഡ്‌മിഷനുവേണ്ടി പ്ലസ്‌ , പ്ലസ്‌ ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം.

അപേക്ഷിക്കാനുള്ള അവസാന തീീയതി ഏപ്രില്‍ 20 .
കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുറമെ വര്‍ക്കിങ്‌ പ്രഫഷണലുകള്‍ എന്നിവര്‍ക്കും കരിയര്‍ ബ്രേക്ക്‌ ചെയ്‌തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌. ഇന്‍സ്റ്റിറ്റിയൂട്ട്‌ഈ യനറിംഗ്‌്‌ പ്രോഗ്രാമിന്റെ മെയ്‌ 2022 ടേമിലേക്കാണ്‌ അപേക്ഷ ക്ഷണിക്കുന്നത്‌. 2020ലാണ്‌ ആദ്യമായി ഇത്‌ ആരംഭിച്ചത്‌ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഐഐടി മദ്രാസില്‍ അഡ്‌മിഷന്‍ ലഭിക്കാനുള്ള അവസരം നല്‍കികണ്ടാണ്‌ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദ്ദം ലഘ്‌ൂകരിക്കുന്നത്‌.ഐഐടി മദ്രാസ്‌ ഇപ്പോള്‍ പ്ലസ്‌ വണ്‍ മുതല്‍ തന്നെ ക്വാളിഫയര്‍ പ്രോസസിന്‌ അപേക്ഷിക്കാന്‍ അനുവദിക്കുന്നുണ്ട്‌. മെയ്‌ 2022ഓടെ പ്ലസ്‌ വണ്‍ പൂര്‍ത്തിയാക്കുന്നവരോ ഇപ്പോല്‍ പ്ലസ്‌ ടുവില്‍ പഠിക്കുന്നവരോ ആയ വിദ്യാര്‍ത്ഥികള്‍ക്ക്‌ മെയ്‌ 2022 ക്വളിഫയര്‍ പ്രോസസിലേക്ക്‌ അപേക്ഷിക്കാം . പ്ലസ്‌ ടു പൂര്‍ത്തിയായതിനു ശേഷം കോ്‌ഴ്‌സ്‌ വര്‌ക്ക്‌ ആരംഭിക്കുകയും ചെയ്യാം.
സീറ്റുകളുടെ എണ്ണത്തില്‍ പരിധിയില്ല. അതുകൊണ്ടുതന്നെ ക്വാളിഫൈ ചെയ്യുന്നവര്‍ക്ക്‌ പ്രോഗ്രാമിലേക്ക്‌ പ്രവേശനം ലഭിക്കും ജെഇഇ അഡ്വാന്‍സ്‌ഡ്‌ പരീക്ഷ്‌ക്കുള്ള പഠിതാക്കള്‍ക്ക്‌ മെയ്‌ 2022ലെ ഈ ബിഎസ്‌ സി പ്രോഗ്രാമിലേക്ക്‌ നേരിട്ട്‌ ചേരാവുന്നതാണ്‌.
തല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ https://onlinedegree.i-itm.എന്ന വെബ്‌ സൈറ്റിലൂടെ അപേക്ഷിക്കാം
ഐഐടി മദ്രാസില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ പ്രോഗ്രാമിങ്‌ ആന്റ്‌ ഡാറ്റാ സയന്‍സില്‍ കരിയര്‍ വികസിപ്പിക്കാന്‍ ആഗ്രഹി്‌കകുന്ന ഏതൊരാള്‍്‌കകും ഹൈ ക്വാളിറ്റി വിദ്യാഭ്യാസം പ്രാപ്യമാണന്ന്‌ ഉറപ്പുവരുത്താനാണ്‌ ഈ പ്രോഗ്രാമിലൂടെ ആഗ്രഹിക്കുന്നതെന്ന്‌ പ്രോഗ്രാമിങ്‌ ആന്റ്‌ ഡാറ്റാ സയന്‍സ്‌ വിഭാഗം പ്രൊഫസര്‍ ഇന്‍ചാര്‍ജ്‌ ആന്‍ഡ്രൂ തങ്കരാജ്‌ പറഞ്ഞു.
ഇതിനകം ക്വാളിഫയര്‍ പ്രോസസിലേക്ക്‌ 60,000ല്‍പരം അപേക്ഷകള്‍ ലഭിച്ചു.നിലവില്‍ ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി 12,,550 വിദ്യാര്‍ഥികല്‍ ബിഎസ്‌ സി പ്രോഗ്രാം പഠിക്കുന്നുണ്ട്‌. ഏറെ ശ്രദ്ധേയം വിദ്യാര്‍ത്ഥികളുടെ പ്രായം 18 മുതല്‍ 65 വയസുവരെയാണ്‌. ഇവരില്‍ വിവിധ വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരും ഉണ്ട്‌. കോമേഴ്‌സ്‌, ആര്‌ട്‌സ്‌, സയന്‍സ്‌, എന്‍ജിനിയറിംഗ്‌, മാനേജ്‌മെന്റ്‌ , മെഡിസിന്‍ , നിയമം മുതലായ വിദ്യാഭ്യാസ പശ്ചാത്തലമുള്ള 25ഓളം രാജ്യങ്ങളില്‍ നിന്നളളവര്‍ പഠിക്കുന്നുണ്ട്‌. പഠിതാക്കളുടെ വൈവിധ്യമാണ്‌ ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ്‌സ്‌.
പഠിതാവിന്റെ സൗകര്യം കണക്കിലെടുത്ത്‌ ഈ പ്രോഗ്രാം തികച്ചും ഫ്‌ളെക്‌സിബിള്‍ ആണ്‌. പോര്‍ട്ടലില്‍ റിലീസ്‌ ചെയ്യുന്ന വര്‍ക്ക്‌ലി കണ്ടന്റ്‌ ഏത്‌ സമയത്തും ആക്‌സസ്‌ ചെയ്യാം. പരീക്ഷകള്‍ ആകട്ടെ ഇന്ത്യയിലെ 120ല്‍പ്പരം നഗരങ്ങളിലെ നിര്‍ദ്ദിഷ്ട സെന്ററുകളില്‍ നേരിട്ട്‌ പങ്കെടുക്കണം. ഇത്‌ അതേണിങ്ങ്‌ അസസ്സ്‌മെന്റ്‌ വിശ്വാസ്യത ഉറപ്പുവരുത്തും കുടുംബത്തിന്റെ വാര്‍ഷിക വരുമാനെ കണക്കിലെടട്‌ത്‌ 75 ശതമാനം വരെ ഫീസ്‌ ഇളവ്‌ നല്‍കുമെന്നും സിഎസ്‌ആര്‍ പങ്കാളികള്‍ മുഖേന അഡീഷണല്‍ സ്‌കോളര്‍ഥിപ്പുകള്‍ നല്‍കുമെന്നും ഡാറ്റാ സയന്‍സ്‌ പ്രൊഫസര്‍ ഇന്‍ ചാര്‍ജ്‌ ഡോ വിഗ്നേ,്‌ മുത്തുവിജയന്‍ പറഞ്ഞുനാലാഴ്‌ചത്ത്‌െ പരിശീലനം ഉള്‍പ്പെടുന്നതാണ്‌ അപേക്ഷാ പ്രക്രീയ. അതില്‍ വീഡിയോ ചെക്‌ചറുകള്‍, വീക്ക്‌ലി അസെസ്‌മെന്റുകല്‍ ചര്‍ച്ചാവേദി, പ്രൊഫസര്‍മാരുംകോഴ്‌സ്‌ ഇന്‍സ്‌ട്രകടേഴ്‌സുമായി ലൈവ്‌ ഇന്ററാക്ഷന്‍ എന്നിവ ഉണ്ടായിരിക്കും. മിനിമം കട്ട്‌ ഓഫീല്‍ കൂടുതല്‍ കിട്ടിയാല്‍ അവര്‍ക്ക്‌ ബിഎസ്‌ സി ഇന്‍ പ്രോഗ്രാമിങ്‌ ആന്റ്‌ ഡാറ്റാ സയന്‍സിന്റെ ഫൗണ്ടേഷന്‍ ലെവലില്‍ ചേരാനാകും. 

ഡ്രീംഫോക്‌സ്‌ സര്‍വീസസ്‌ ഓഹരി വിപണിയിലേക്ക്‌

 


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട്‌ സര്‍വീസ്‌ അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമായ ഡ്രീംഫോക്‌സ്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക്‌ (ഐപിഒ) അനുമതി തേടി സെബിയ്‌ക്ക്‌ അപേക്ഷ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു.

നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ രണ്ട്‌ രൂപ മുഖവിലയുള്ള 21,814,200 ഇക്വിറ്റി ഓഹരികള്‍ ഐപിഒയ്‌ക്ക്‌ എത്തിക്കാനാണ്‌ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്‌. ഇക്യൂറിയസ്‌ ക്യാപിറ്റല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്‍റ്‌ അഡ്വൈസേഴ്‌സ്‌ ലിമിറ്റഡ്‌ എന്നിവരായിരിക്കും ഐപിഒയുടെ ബുക്ക്‌ റണ്ണിങ്‌ ലീഡ്‌ മാനേജര്‍മാര്‍.
വിശ്രമമുറികള്‍, എയര്‍പോര്‍ട്ട്‌ ട്രാന്‍സ്‌ഫര്‍, സ്‌പാ, ബാഗേജ്‌ ട്രാന്‍സ്‌ഫര്‍ സര്‍വീസ്‌, ട്രാസിന്‍സിറ്റ്‌ ഹോട്ടല്‍ തുടങ്ങി വിമാനയാത്രക്കാര്‍ക്ക്‌ ആവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിക്ക്‌ പ്രീമിയം പ്ലാസാ ലോഞ്ച്‌, ട്രാവല്‍ ക്ലബ്‌ ലോഞ്ച്‌ എന്നിവ ഉള്‍പ്പെടെയുള്ള ലോഞ്ച്‌ ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തമുണ്ട്‌.
പ്രതിമാസ വില്‍പനയില്‍
റെക്കോഡ്‌ നേട്ടം തുടര്‍ന്ന്‌ വാര്‍ഡ്വിസാര്‍ഡ്‌
കൊച്ചി: പുതുവര്‍ഷത്തിലും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തുന്നത്‌ തുടര്‍ന്ന്‌ രാജ്യത്തെ മുന്‍നിര ഇലക്ട്രിക്‌ ടൂവീലര്‍ ബ്രാന്‍ഡായ വാര്‍ഡ്വിസാര്‍ഡ്‌ ഇന്നോവേഷന്‍ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌. 2022 ജനുവരിയില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി. ജോയ്‌ ഇബൈക്കിന്റെ 3,951 യൂണിറ്റുകളാണ്‌ 2022 ജനുവരിയില്‍ വാര്‍ഡ്വിസാര്‍ഡ്‌ വിറ്റഴിച്ചത്‌. 2021 ജനുവരിയില്‍ 129 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്‌. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ജനുവരി മാസ വില്‍പനയില്‍ 2,963 ശതമാനം വളര്‍ച്ചയും കമ്പനി കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ 2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മാത്രം 21,327 യൂണിറ്റുകളുടെ വില്‍പന നടന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 30,000 യൂണിറ്റുകളുടെ വില്‍പനയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.
ഞങ്ങളുടെ നിലവിലെ വിപണി വിപുലീകരണ വിജയത്തില്‍ സന്തോഷമുണ്ടെന്ന്‌ വാര്‍ഡ്‌ വിസാര്‍ഡ്‌ ഇന്നൊവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസര്‍ ശീതള്‍ ബലറാവു പറഞ്ഞു. ഞങ്ങളുടെ എല്ലാ ടച്ച്‌പോയിന്റുകളിലും പ്രതിമാസ വില്‍പനയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ട്‌. അടുത്ത തലമുറ റൈഡര്‍മാരുടെ അഗ്രഹം നിറവേറ്റുന്നതിനായി 2022 ഫെബ്രുവരിയില്‍ പുതിയ അതിവേഗ സ്‌കൂട്ടര്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതിലൂടെ കമ്പനി അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സുസ്ഥിരവും ഹരിതാഭവവുമായ മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ദീര്‍ഘവീക്ഷണവും ഭാവികേന്ദ്രീകൃതവുമായ ബജറ്റാണ്‌ 2022ലെ പൊതുബജറ്റെന്ന്‌ വാര്‍ഡ്വിസാര്‍ഡ്‌ ഇന്നൊവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. നിര്‍ദിഷ്ട ബാറ്ററി സ്വാപ്പിങ്‌ നയം രാജ്യത്തുടനീളമുള്ള ഇലക്ട്രിക്‌ വെഹിക്കിള്‍ അഡാപ്‌റ്റബിലിറ്റി കാമ്പയിനിന്‌ വലിയ മുന്നേറ്റം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വി ഗാര്‍ഡ്‌ മൂന്നാം പാദ
വരുമാനത്തില്‍ 16 ശതമാനം വര്‍ധന

കൊച്ചി: മുന്‍നിര കണ്‍സ്യുമര്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌ ഉപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന്‌ അവസാനിച്ച മൂന്നാം പാദത്തില്‍ 967.38 കോടി രൂപ ഏകീകൃത അറ്റവരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 835.04 കോടി രൂപയില്‍ നിന്ന്‌ ഇത്തവണ 16 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. ഈ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 53.92 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേപാദത്തില്‍ ഇത്‌ 78.25 കോടി രൂപയായിരുന്നു. എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിച്ചു. കിച്ചന്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ വില്‍പ്പനയില്‍ മികച്ച വര്‍ധനയുണ്ടായി. പണപ്പെരുപ്പവും ഉല്‍പ്പാദന ചെലവ്‌ വര്‍ധിച്ചതും ഏകീകൃത വരുമാനത്തെ സ്വാധീനിച്ചു.
2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റവരുമാനം 31 ശതമാനവും ഏകീകൃത അറ്റാദായം നാലു ശതമാനവും വര്‍ധിച്ചിട്ടുണ്ട്‌. 1866.04 കോടി രൂപയായിരുന്ന ഏകീകൃത അറ്റവരുമാനം 2439.97 കോടി രൂപയായും 133.50 കോടി രൂപയായിരുന്ന ഏകീകൃത അറ്റാദായം 138.86 കോടി രൂപയായുമാണ്‌ ഈ കാലയളവില്‍ വര്‍ധിച്ചത്‌.
`ഈ െ്രെതമാസം മികച്ച പ്രകടനത്തോടെയാണ്‌ തുടങ്ങിയതെങ്കിലും കോവിഡ്‌ മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പാദം അവസാനത്തോടെ വളര്‍ച്ച കുറഞ്ഞു. ചരക്കു വിലകളുടെ വര്‍ധന മൊത്ത ലാഭത്തെ സ്വാധീനിച്ചിട്ടുണ്ട്‌. പണപ്പെരുപ്പത്തിന്‍റെ ആഘാതം മൂലമുള്ള ചെലവിന്‍റെ വലിയൊരു ഭാഗം നികത്താന്‍ വില പുനര്‍ക്രമീകരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. വരും മാസങ്ങളിലും തുടര്‍ നടപടികളുണ്ടാകും` വിഗാര്‍ഡ്‌ മാനേജിങ്‌ ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

 

പുതുക്കിയ ബ്രാന്‍ഡ്‌
ഇമേജുമായി
എസ്‌ബിഐ ലൈഫ്‌

കൊച്ചി: മഹാമാരിയെ തുടര്‍ന്ന്‌ ഇന്‍ഷൂറന്‍സിനോടുള്ള ഉപഭോക്താക്കളുടെ സമീപനത്തില്‍ വന്ന മാറ്റമടക്കമുള്ളവ പരിഗണിച്ച്‌ രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ഇന്‍ഷൂറന്‍സ്‌ സ്ഥാപനങ്ങളിലൊന്നായ എസ്‌ബിഐ ലൈഫ്‌ തങ്ങളുടെ ബാന്‍ഡ്‌ ഇമേജ്‌ പുതുക്കി. ചിന്തയുടെ കാര്യത്തില്‍ സ്വാതന്ത്ര്യം എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ മാറ്റങ്ങള്‍.
ബ്രാന്‍ഡ്‌ കണ്‍സള്‍ട്ടന്‍സിയായ ക്ലോറോഫൈല്‍ ആണ്‌ റീബ്രാന്‍ഡിങ്‌ പ്രക്രിയയില്‍ എസ്‌ബിഐ ലൈഫിനോടൊത്ത്‌ പ്രവര്‍ത്തിച്ചത്‌. അപ്‌നേ ലിയെ, അപ്‌നോ കേ ലിയെ എന്നാണ്‌ എസ്‌ബിഐ ലൈഫിന്റെ ബ്രാന്‍ഡ്‌ പുനര്‍ നിര്‍വചിച്ചിരിക്കുന്നത്‌. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനൊപ്പം തങ്ങള്‍ക്കു വേണ്ടത്‌ സ്വന്തമാക്കുകയും ചെയ്യാന്‍ വ്യക്തികളെ സ്വായത്തരാക്കാനുളള ഇന്‍ഷൂറന്‍സ്‌ സ്ഥാപനത്തിന്റെ ശ്രമമാണ്‌ ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്‌.
ഇന്‍ഷൂറന്‍സ്‌ സ്ഥാപനത്തിന്റെ സവിശേഷമായ വ്യക്തിത്വവും മാതൃ ബ്രാന്‍ഡിന്റെ വ്യക്തിത്വവും സംയോജിപ്പിച്ചു കൊണ്ടുള്ള ശക്തമായ രീതിയില്‍ ബ്രാന്‍ഡിന്റെ രൂപകല്‍പനയിലും പരിഷ്‌ക്കരണം വരുത്തിയിട്ടുണ്ട്‌. തങ്ങളുടേയും കുടുംബത്തിന്റേയും ആവശ്യങ്ങള്‍ സന്തുലിതമായി കൊണ്ടുപോകാന്‍ വ്യക്തികളെ പര്യാപ്‌തരാക്കുന്നതിനെ പ്രതീകാത്മകമായി ഉയര്‍ത്തിക്കാട്ടുന്നതാണ്‌ പുതിയ എസ്‌ബിഐ ലൈഫിന്റെ ബ്രാന്‍ഡ്‌.
ലൈഫ്‌ ഇന്‍ഷൂറന്‍സിനേയും ലിബറേഷനേയും പ്രതിനിധീകരിക്കുന്ന രീതിയിലാണ്‌ ശക്തമായ വര്‍ണസങ്കലവും ഫോണ്ടുകളും ഉപയോഗിച്ചുള്ള പുതിയ ബ്രാന്‍ഡ്‌ ഇമേജിലുള്ള എല്‍ ആകൃതി. തങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്‌തരാക്കുന്ന ഒന്നായാണ്‌ ആധുനീക ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇന്‍ഷൂറന്‍സിനെ കാണുന്നതെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്‌ബിഐ ലൈഫ്‌ കോര്‍പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ ആന്റ്‌ സിഎസ്‌ആര്‍ മേധാവി രവീന്ദ്ര ശര്‍മ പറഞ്ഞു.പുതുക്കിയ ബ്രാന്‍ഡുമായി പുതിയ ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനാവും വിധം സേവനങ്ങള്‍ നല്‍കാനാവുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എല്‍ഐസിയുടെ ജീവന്‍ അക്ഷയ്‌ VII,
ന്യൂ ജീവന്‍ ശാന്തി പദ്ധതികള്‍ പുതുക്കി



കൊച്ചി: എല്‍ഐസി തങ്ങളുടെ ആനുവിറ്റി പദ്ധതികളായ ജീവന്‍ അക്ഷയ്‌ ഢകക (പ്ലാന്‍ 857), ന്യൂ ജീവന്‍ ശാന്തി (പ്ലാന്‍ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകള്‍ 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധം പുതുക്കി. പുതുക്കിയ ആനുവിറ്റി നിരക്കുകളുമായി പദ്ധതികളുടെ പുതുക്കിയ പതിപ്പുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ വില്‌പനയ്‌ക്ക്‌ ലഭ്യമാണ്‌. എല്‍ഐസിയുടെ വെബ്‌സൈറ്റിലും എല്‍ഐസിയുടെ വിവിധ ആപ്പുകളിലും ലഭ്യമായ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച്‌ ന്യൂ ജീവന്‍ ശാന്തിയുടെ ആനുവിറ്റി തുക കണക്കാക്കാവുന്നതാണ്‌. ജീവന്‍ അക്ഷയ്‌ ഢകക പദ്ധതി നിലവിലുള്ള വിതരണ സംവിധാനങ്ങള്‍ക്കു പുറമെ കോമണ്‍ പബ്ലിക്‌ സര്‍വീസ്‌ സെന്‍ററുകളുടെ പുതിയ വിതരണ സംവിധാനത്തിലൂടേയും വാങ്ങാവുന്നതാണ്‌. പദ്ധതികള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്‌.

 

എം.എസ്‌ ധോണിക്കൊപ്പം പുതിയ
ബ്രാന്‍ഡ്‌ ചിത്രവുമായി അണ്‍അക്കാദമി


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ലേണിങ്‌ പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമി, ക്രിക്കറ്റ്‌ ഇതിഹാസം എം.എസ്‌ ധോണിയെ കേന്ദ്ര കഥാപാത്രമാക്കി പാഠം നമ്പര്‍ 7 എന്ന പേരില്‍ ഒരു പുതിയ ബ്രാന്‍ഡ്‌ ഫിലിം അവതരിപ്പിച്ചു.പുറത്തിറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ആവേശകരമായ പ്രതികരമാണ്‌ ലഭിക്കുന്നത്‌. ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമതായ ചിത്രത്തിന്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,000ലേറെ ട്വീറ്റുകള്‍ ലഭിച്ചു.
3.8 ദശലക്ഷത്തിലധികം പേര്‍ ട്വിറ്ററിലൂടെ മാത്രം ചിത്രം കണ്ടു. സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുമായി ആകെ എട്ട്‌ ദശലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ്‌ മണിക്കൂറുക്കള്‍ക്ക്‌ ഉള്ളില്‍ ചിത്രം നേടിയത്‌. ഫെയ്‌സ്‌ബുക്കിലും ലിങ്ക്‌ഡ്‌ഇന്നിലും ചിത്രത്തെക്കുറിച്ച്‌ നിരവധി സംഭാഷണങ്ങള്‍ നടക്കുന്നതിന്‌ പുറമേ വലിയതോതില്‍ ആളുകള്‍ ഇത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. പഠിതാക്കളെ അവരുടെ സ്വപ്‌നങ്ങള്‍ സ്ഥിരോത്സാഹത്തോടെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതാണ്‌ പുതിയ ബ്രാന്‍ഡ്‌ ഫിലിം ഉള്ളടക്കം.
നിരന്തര പരിശ്രമത്തിലൂടെ എങ്ങനെ തടസങ്ങള്‍ മറികടക്കാമെന്നും, തുടര്‍ന്നുള്ള വെല്ലുവിളികള്‍ക്കായി ഒരാളെ തയ്യാറാക്കാമെന്നും കാണിച്ചതിന്‌ അണ്‍അക്കാഡമിയോട്‌ നന്ദി പറയുന്നതായി ആരാധകര്‍ പ്രതികരിച്ചു. ഹര്‍ഷ ഭോഗ്ലെ, വീരേന്ദ്ര സെവാഗ്‌, രവിചന്ദ്രന്‍ അശ്വിന്‍, മേരി കോം, സാമന്ത പ്രഭു, അനുപം ഖേര്‍ തുടങ്ങിയ പ്രശസ്‌തരായ വ്യക്തികളും ചിത്രത്തിന്‌ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്‌. വന്‍ സന്നാഹവും ഒരുക്കങ്ങളുമായാണ്‌ അണ്‍അക്കാഡമി പുതിയ ബ്രാന്‍ഡ്‌ ഫിലിം ഉന്നതനിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്നത്‌. ഇന്ത്യ, അര്‍ജന്റീന, പോര്‍ച്ചുഗല്‍, യുഎസ്‌ തുടങ്ങിയ രാജ്യങ്ങളിലുടനീളം ചിത്രത്തിന്റെ തത്സമയ ആക്ഷന്‍ ഷൂട്ടിന്‌ ഇരുനൂറിലധികം ജോലിക്കാരും, പോസ്റ്റ്‌പ്രൊഡക്ഷനില്‍ നാല്‍പതിലധികം കലാകാരന്മാരും ഭാഗമാകും


സ്‌കോഡയ്‌ക്ക്‌ മൂന്നിരട്ടി വില്‍പന വളര്‍ച്ച
മുംബൈ: സ്‌കോഡ ഓട്ടോ ഇന്ത്യ 2022 ജനുവരിയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ വില്‍പനയി? 200 ശതമാനം വളര്‍ച്ച കൈവരിച്ചു. 2021 ജനുവരിയില്‍ 1004 യൂണിറ്റുകളാണ്‌ വിറ്റതെങ്കില്‍ 2022 ജനുവരിയില്‍ ഇത്‌ 3009 ആയി കുതിച്ചുയര്‍ന്നു.
പുതിയ വര്‍ഷാരംഭത്തിലെ മികച്ച തുടക്കം കമ്പനിയുടെ 2022ലെ വില്‍പന ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകുമെന്ന്‌ സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ്‌ ഡയറക്‌റ്റര്‍ സാക്‌ ഹോളിസ്‌ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ്‌ വിപണിയിലിറക്കിയ കുഷാഖ്‌ വില്‍പന വളര്‍ച്ചയില്‍ ഗണ്യമായ പങ്ക്‌ വഹിക്കുകയുണ്ടായി, ഈയിടെ അവതരിപ്പിച്ച കോഡിയാക്കിനാ ണെങ്കി്‌ല്‍ മികച്ച പ്രതികരണമായിരുന്നു. ഈ വര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കോഡിയാക്‌ കാറുകളെല്ലാം മുന്‍കൂറായി വിറ്റു കഴിഞ്ഞു.
സ്ലാവിയ അടുത്ത മാസം വിപണിയിലെത്തുമെന്ന്‌ സാക്‌ ഹോളിസ്‌ പറഞ്ഞു. ഇതോടെ കുഷാഖും സ്ലാവിയയും ചേര്‍ന്ന്‌ സ്‌കോഡയെ ബഹുദൂരം മുന്നോട്ട്‌ നയിക്കുമെന്നാണ്‌ പ്രതീക്ഷ

കളേഴ്‌സ്‌ ഓഫ്‌ വിക്ടറി ശ്രേണി അവതരിപ്പിച്ചു.






കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്റ്‌ കമ്പനിയായ ജെഎസ്‌ഡബ്ല്യു പെയിന്റ്‌സ്‌ കളേഴ്‌സ്‌ ഓഫ്‌ വിക്ടറി എന്ന പേരില്‍ പുതിയ ഷേഡുകള്‍ പുറത്തിറക്കി. ബോക്‌സിംഗ്‌, ജാവലിന്‍, ഭാരോദ്വഹനം(വെയിറ്റ്‌ ലിഫ്‌റ്റിങ്‌), ഗുസ്‌തി, ഹോക്കി, ബാഡ്‌മിന്റണ്‍ തുടങ്ങി ഇന്ത്യയ്‌ക്ക്‌ അഭിമാനമായി മാറിയ വിവിധ കായിക ഇനങ്ങള്‍ക്കുള്ള ബഹുമാനസൂചകമായി ആണ്‌ ഇത്‌ . ഓരോ വര്‍ണ്ണ ശ്രേണിയും ഈ ആറ്‌ കായിക ഇനങ്ങളുടെ വര്‍ണ്ണാഭമായ ഘടകങ്ങളെ പ്രതിനിധീകരിക്കുന്നു. കൂടാതെ ഇതില്‍ 4 ഉപ നിറങ്ങളും ഉള്‍ക്കൊള്ളുന്നു. അത്‌ ഇതിനെ 24 വര്‍ണ്ണാഭമായ പോര്‍ട്ട്‌ഫോളിയോകളുടെ ഒരു സംഗ്രഹമാക്കി മാറ്റുന്നു. ഈ പുതിയ വര്‍ണ്ണാഭമായ ശ്രേണിയിലൂടെ, അന്താരാഷ്ട്ര കായികരംഗത്ത്‌ രാജ്യത്തിനായി അംഗീകാരങ്ങള്‍ നേടിയ എല്ലാ ഇന്ത്യന്‍ അത്‌ലറ്റുകളുടെയും സംഭാവനകളെ ജെഎസ്‌ഡബ്ല്യു പെയിന്റ്‌സ്‌ ആഘോഷിക്കുന്നു.


കളേഴ്‌സ്‌ ഓഫ്‌ വിക്ടറി ശ്രേണിയുടെ സമാരംഭത്തിലൂടെ, സ്‌പോര്‍ട്‌സിനോടുള്ള ഇന്ത്യയുടെ അഭിനിവേശം ഞങ്ങള്‍ ആഘോഷിക്കുന്നതായി കളേഴ്‌സ്‌ ഓഫ്‌ വിക്ടറിയുടെ ലോഞ്ചിനെക്കുറിച്ച്‌ ജെഎസ്‌ഡബ്ല്യു പെയിന്റ്‌സിന്റെ ജോയിന്റ്‌ എംഡിയും സിഇഒയുമായ എ എസ്‌ സുന്ദരേശന്‍ പറഞ്ഞു. 

ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക്‌ പുതിയ ഒരു മത്സ്യം കൂടി

 



പുതിയ ഇനം വറ്റ


കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക്‌ പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തി?പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആ?ഐ) കണ്ടെത്തി. വറ്റകളി?തന്നെയുള്ള 'ക്വീ?ഫിഷ'്‌ വിഭാഗത്തി? പെടുന്ന ഈ മീനിനെ ശാസ്‌ത്രീയ പഠനങ്ങളിലൂടെയാണ്‌ പുതിയ മത്സ്യമാണെന്ന്‌ സിഎംഎഫ്‌ആ?ഐ തിരിച്ചറിഞ്ഞത്‌. 'സ്‌കോംബറോയിഡ്‌സ്‌ പെലാജിക്കസ'്‌ എന്നാണ്‌ സിഎംഎഫ്‌ആ?ഐയിലെ ശാസ്‌ത്രജ്ഞ? ഈ മീനിന്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. മത്സ്യത്തൊഴിലാളിക?ക്കിടയി? പോളവറ്റ എന്നാണ്‌ ഇതിന്റെ വിളിപ്പേര്‌.


ഇന്ത്യന്‍ തീരങ്ങളിള്‍ 60ഓളം വറ്റയിനങ്ങളുണ്ട്‌. അവയില്‍ നാല്‌ ക്വീല്‍ഫിഷുകളാണ്‌ നിലവിലുണ്ടായിരുന്നത്‌. അഞ്ചാമത്‌ ക്വീ?ഫിഷാണ്‌ പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തില്‍പെട്ട മൂന്ന്‌ മീനുകള്‍ക്ക്‌ വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തില്‍ അുടത്ത കാലത്തായി പല മീനുക?ക്കും വംശനാശം സംഭവിക്കുമ്പോള്‍ സമുദ്രജൈവ വൈവിധ്യത്തിന്‌ ശക്തിപകരുന്നതാണ്‌ പോളവറ്റയുടെ കണ്ടെത്തലെന്ന്‌ മീനിനെ കണ്ടെത്താ? നേതൃത്വം ന?കിയ സിഎംഎഫ്‌ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ ഡോ ഇ എം അബ്ദുസ്സമദ്‌ പറഞ്ഞു. സമുദ്രസമ്പത്തിന്റെ പരിപാലന രീതികളില്‍ കൃത്യത വരുത്തുന്നതിനും സിഎംഎഫ്‌ആര്‍ഐയുടെ പുതിയ നേട്ടം സഹായകരമാകും.

കേരളത്തിലു?പ്പെടെ ധാരാളമായി പിടിക്കപ്പെടുന്ന മത്സ്യമാണിത്‌. വിപണിയി? കിലോയ്‌ക്ക്‌ 250 രുപവരെ വിലയുണ്ട്‌. മാംസളമായ ശരീരഘടനയുള്ള പോളവറ്റ മറ്റ്‌ വറ്റയിനങ്ങളെ പോലെ തന്നെ രുചിയൂറും മത്സ്യമാണ്‌. ഇന്ത്യയുടെ കിഴക്ക? തീരങ്ങളിലാണ്‌ ഇവയെ കൂടുതലായി കണ്ടുവരുന്നത്‌.

കേരള ട്രാവല്‍മാര്‍ട്ട്‌ ഉദ്‌ഘാടനം 2022 മേയ്‌ അഞ്ചിലേക്ക്‌

 



തിരുവനന്തപുരം: രാജ്യത്തെ ടൂറിസം മേഖലയിലെ ഏറ്റവും വലിയ മേളയായ കേരള ട്രാവല്‍മാര്‍ട്ട്‌ 11ാം ലക്കം കൊവിഡ്‌ പ്രതിസന്ധിയെത്തുടര്‍ന്ന്‌ 2022 മേയ്‌ അഞ്ചിലേക്ക്‌ മാറ്റി. കൊവിഡ്‌ കാലഘട്ടത്തിന്‌ ശേഷം ഇന്ത്യയില്‍ ആദ്യമായി നടക്കുന്ന പ്രമുഖ ട്രാവല്‍ മാര്‍ട്ടാണ്‌ കെടിഎം 2022. മേയ്‌ അഞ്ചിന്‌ കൊച്ചിയില്‍ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിന്‌ ശേഷം വെല്ലിംഗ്‌ടണ്‍ ഐലന്‍റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മേയ്‌ ആറു മുതല്‍ എട്ട്‌ വരെയാണ്‌ ട്രാവല്‍മാര്‍ട്ട്‌.



കൊവിഡ്‌ മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ്‌ മാര്‍ച്ചില്‍ നടത്താനിരുന്ന മാര്‍ട്ട്‌ മാറ്റി വയ്‌ക്കാന്‍ തീരുമാനിച്ചതെന്ന്‌ ഓണ്‍ലൈനായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേരള ടൂറിസം അഡി. ചീഫ്‌ സെക്രട്ടറി ഡോ. വേണു വി ഐഎഎസ്‌ പറഞ്ഞു. മാര്‍ട്ടില്‍ പങ്കെടുക്കാനെത്തുന്ന ആയിരത്തില്‍പരം ബയര്‍മാര്‍ക്കും സുരക്ഷിതമായ കേരള സന്ദര്‍ശനം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ്‌ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഒട്ടേറെ പുതിയ ടൂറിസം കേന്ദ്രങ്ങളും ആകര്‍ഷകമായ ടൂറിസം ഉത്‌പന്നങ്ങളും സഞ്ചാരികളെ കാത്തിരിക്കുകയാണെന്ന്‌ കേരള ടൂറിസം ഡയറക്ടര്‍ ശ്രീ വി ആര്‍ കൃഷ്‌ണതേജ ഐഎഎസ്‌ പറഞ്ഞു.
കാരവാന്‍ ടൂറിസം പോലുള്ള ആകര്‍ഷകമായ പുതിയ ഉത്‌പന്നങ്ങള്‍ അവതരിപ്പിച്ച സര്‍ക്കാര്‍ തീരുമാനം ആഹ്ലാദകരമാണെന്ന്‌ കെടിഎം സൊസൈറ്റി പ്രസിഡന്‍റ്‌ ശ്രീ ബേബി മാത്യു ചൂണ്ടിക്കാട്ടി.
കെടിഎമ്മിനായി രജിസ്റ്റര്‍ ചെയ്‌ത വ്‌ളോഗര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കായി കെടിഎമ്മിനു മുന്നോടിയായി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കിയുള്ള സന്ദര്‍ശനം ഏര്‍പ്പെടുത്തും തെരഞ്ഞെടുത്ത ബയേഴ്‌സിനായി കെടിഎമ്മിനു ശേഷം കേരള സഞ്ചാര പരിപാടി ഉണ്ടാകുമെന്നും പ്രസിഡന്‍റ്‌ അറിയിച്ചു.
ഒരു ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള വേദിയാണ്‌ ഇക്കുറി ഒരുക്കിയിട്ടുള്ളതെന്ന്‌ കെടിഎം സെക്രട്ടറി ശ്രീ ജോസ്‌ പ്രദീപ്‌ പറഞ്ഞു. പൂര്‍ണമായും കടലാസ്‌ രഹിത ഹരിത മാര്‍ട്ടായിരിക്കും ഇത്തവണ ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കാരവാന്‍ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവയ്‌ക്ക്‌ പ്രത്യേക പ്രദര്‍ശനമുണ്ടാകുമെന്ന്‌ മുന്‍ പ്രസിഡന്‍റ്‌ ശ്രീ ഏബ്രഹാം ജോര്‍ജ്ജ്‌ പറഞ്ഞു. നിലവില്‍ രജിസ്റ്റര്‍ ചെയ്‌തവര്‍ക്ക്‌ വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട്‌ പതിറ്റാണ്ടിനു ശേഷം കേരളം ലോകത്തിന്‌ മുന്നില്‍ സമര്‍പ്പിക്കുന്ന സുപ്രധാന ടൂറിസം ഉത്‌പന്നമായ കാരവാന്‍ ടൂറിസവും സാഹസിക ടൂറിസവുമാകും ഇക്കുറി കേരള ട്രാവല്‍മാര്‍ട്ടിന്‍റെ പ്രമേയം. ഇതോടൊപ്പം കഴിഞ്ഞ എട്ട്‌ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഉത്തരാവദിത്ത ടൂറിസം ഇത്തവണയും പ്രധാന വിഷയമാണ്‌.

കേരളത്തിന്‌ ലോക ടൂറിസം ഭൂപടത്തില്‍ പ്രത്യേക സ്ഥാനം നേടിത്തന്ന പുരവഞ്ചി ടൂറിസത്തിനു ശേഷം അവതരിപ്പിക്കുന്ന കാരവാന്‍ ടൂറിസത്തെ ഈ വ്യവസായം വലിയ പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ട്‌ കാരവാന്‍ ടൂറിസത്തിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിന്‌ വഴിയൊരുക്കുന്ന സര്‍ക്കാര്‍ നടപടി വ്യവസായത്തിന്‌ ഊര്‍ജ്ജം പകരും. കൂടാതെ മലബാര്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം മേഖലയുടെ പ്രചാരണവും ഇക്കുറി കെടിഎമ്മിന്‍റെ പ്രധാന ഇനമാണ്‌.
ആഭ്യന്തര ബയര്‍മാര്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയാണ്‌ കെടിഎം 11ാം ലക്കം വിഭാവനം ചെയ്‌തിരിക്കുന്നത്‌. 1100 ല്‍പരം വിദേശആഭ്യന്തര ബയര്‍മാര്‍ ഇതിനകം തന്നെ കെടിഎമ്മിനായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. മൂന്നാം തരംഗം കുറയുന്നതോടെ ബയര്‍മാരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ്‌ കെടിഎം സൊസൈറ്റി കണക്കു കൂട്ടുന്നത്‌. രാജ്യത്തിനകത്തും പുറത്തു നിന്നുമായി നൂറോളം മാധ്യമങ്ങളും കെടിഎമ്മിനായി രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ ബയര്‍മാരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പ്രോത്സാഹന നടപടികള്‍ എടുത്തിട്ടുണ്ട്‌.

'മോസ്റ്റ്‌ വെല്‍ക്കമിംഗ്‌ റീജിയന്‍' പട്ടികയില്‍ കേരളം ഒന്നാമത്‌

 ഇന്ത്യയിലെ 'മോസ്റ്റ്‌ വെല്‍ക്കമിംഗ്‌ റീജിയന്‍' പട്ടികയില്‍ കേരളം ഒന്നാമത്‌

ഏറ്റവും ആകര്‍ഷകമായ അഞ്ച്‌ പ്രദേശങ്ങളില്‍ മൂന്നെണ്ണം കേരളത്തിലേത്‌

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ ഫോമായ ബുക്കിംഗ്‌ ഡോട്ട്‌ കോം ആഗോളാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ്‌ 'മോസ്റ്റ്‌ വെല്‍ക്കമിംഗ്‌ റീജിയന്‍' വിഭാഗത്തില്‍ കേരളം ഒന്നാമതെത്തിയത്‌.

വിനോദസഞ്ചാരികളില്‍ നിന്നുള്ള 232 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പുരസ്‌കാര പട്ടിക തയ്യാറാക്കിയത്‌. ഗോവ, പുതുച്ചേരി, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ കേരളത്തിനു തൊട്ടുപിറകെയുള്ളത്‌. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ്‌ കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ്‌ പുരസ്‌കാരം. പത്താമത്‌ വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡാണിത്‌.
കേരളത്തിലെ മാരാരിക്കുളം, തേക്കടി, വര്‍ക്കല എന്നിവ ഇന്ത്യയില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്യുന്ന അഞ്ച്‌ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഗോവയിലെ പാലോലം, അഗോണ്ട എന്നിവയാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍. ഈ പ്രദേശങ്ങളെല്ലാം ആഭ്യന്തര സഞ്ചാരികളുടെ തീരദേശ, ജല യാത്രകളോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്നു.
ദശലക്ഷക്കണക്കിന്‌ സഞ്ചാരികളുടെ പരിശോധിച്ചുറപ്പിച്ച അവലോകനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ അവാര്‍ഡ്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‌ ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്‌ണതേജ പറഞ്ഞു. ഇതുവരെ കണ്ടെത്താത്തതും അനന്തസാധ്യതകളുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാവുന്ന കാരവന്‍ കേരള ഉള്‍പ്പെടെ നിരവധി നവീന പദ്ധതികള്‍ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്‌. കൂടുതല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ അംഗീകാരം പ്രചോദനമേകും.
മ്പാള്‍ സന്തോഷമുണ്ടെന്ന്‌ ബുക്കിംഗ്‌ ഡോട്ട്‌ കോം സൗത്ത്‌ ഏഷ്യ റീജിയണല്‍ മാനേജര്‍ റിതു മെഹ്‌റോത്ര പറഞ്ഞു.

1.6 ബില്യണ്‍ മൂല്യത്തിലെത്തി ഡീല്‍ഷെയര്‍

 65 മില്യണ്‍ ഡോളറിന്റെ പുതിയ നിക്ഷേപം സമാഹരിച്ച്‌

1.6 ബില്യണ്‍ മൂല്യത്തിലെത്തി ഡീല്‍ഷെയര്‍



തൃശൂര്‍: മൂന്നു വര്‍ഷം മുന്‍പ്‌ പ്രവര്‍ത്തനമാരംഭിച്ച സാമൂഹ്യ ഇകോമേഴ്‌സ്‌ സ്റ്റാര്‍ട്ട്‌അപ്പായ ഡീല്‍ഷെയര്‍ സീരീസ്‌ ഇ ഫണ്ട്‌ റെയ്‌സിന്റെ ആദ്യ ക്ലോസിങിലൂടെ 165 മില്യണ്‍ ഡോളര്‍ സമാഹരിച്ചു. നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, ആല്‍ഫ വേവ്‌ ഗ്ലോബല്‍ എന്നിവയുമായുള്ള സഹകരണത്തോടൊപ്പം ഡ്രാഗനീര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ ഗ്രൂപ്പ്‌, കോറ ക്യാപിറ്റല്‍, യൂണിലിവര്‍ വെഞ്ചേഴ്‌സ്‌ എന്നിവയില്‍ നിന്നുള്ള നിക്ഷേപവും കമ്പനി സ്വീകരിച്ചിട്ടുണ്ട്‌.

ഉപഭോക്തൃ നിരയും വരുമാനവും ശക്തമായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കമ്പനി സമീപ ഭാവിയില്‍ തന്നെ ഒരു ബില്യണ്‍ ഡോളര്‍ വരുമാനമെന്ന നിലയിലെത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. സാങ്കേതികവിദ്യ, ഡാറ്റാ സയന്‍സ്‌ എന്നിവയ്‌ക്കൊപ്പം ലോജിസ്റ്റിക്‌സ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ സൗകര്യങ്ങള്‍ പത്തു മടങ്ങ്‌ വര്‍ധിപ്പിക്കുന്നതിനും ഇപ്പോഴത്തെ നിക്ഷേപങ്ങള്‍ പ്രയോജനപ്പെടുത്തും. ഫ്രാഞ്ചൈസികളിലൂടെ ശക്തമായ ഓഫ്‌ലൈന്‍ സ്‌റ്റോര്‍ ശൃംഖലയും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്‌.

ഇന്ത്യയിലെ അതിവേഗം വളരുന്ന ഇകോമേഴ്‌സ്‌ കമ്പനികളിലൊന്നാണ്‌ ഡീല്‍ഷെയറെന്ന്‌ ഇതേക്കുറിച്ചു പ്രതികരിച്ച ഡീല്‍ഷെയര്‍ സ്ഥാപകനും സിഇഒയുമായ വിനീത്‌ റാവു പറഞ്ഞു. ലാഭക്ഷമത വര്‍ധിപ്പിച്ചതിനൊപ്പം തങ്ങളുട വരുമാനവും ഉപഭോക്തൃ നിരയും കഴിഞ്ഞ വര്‍ഷം 13 മടങ്ങാണ്‌ വര്‍ധിച്ചത്‌. പത്തു ദശലക്ഷത്തിലേറെ വരുന്ന ഉപഭോക്തൃ നിരയുമായി പത്തു സംസ്ഥാനങ്ങളിലെ നൂറിലേറെ നഗരങ്ങളില്‍ തങ്ങള്‍ക്കു സാന്നിധ്യമുണ്ട്‌. അയ്യായിരത്തിലേറെ പേര്‍ക്ക്‌ തൊഴിലവസരം സൃഷ്ടിക്കാന്‍ തങ്ങള്‍ക്കായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സണ്‍സ്‌റ്റോണ്‍ യുണിവേഴ്‌സിറ്റിയുടെ അഞ്ച്‌ കോടി ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകള്‍



തിരുവനന്തപുരം : ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ സേവനദാതാക്കളിലൊന്നായ സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റി തങ്ങളുടെ സ്‌റ്റെപ്‌ അപ്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയിലൂടെ ആകെ അഞ്ച്‌ കോടി രൂപയിലേറെ വരുന്ന ആയിരത്തിലേറെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും.

ലക്ഷ്യബോധത്തോടെയുള്ള മികച്ച ഉന്നത വിദ്യാഭ്യാസ പദ്ധതികളിലൂടെ തങ്ങളുടെ കരിയറിനു തുടക്കം കുറിക്കാന്‍ ഇത്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം നല്‍കും. എംബിഎ, എംസിഎ, പിജിഡിഎം പോലുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ നൂറു ശതമാനം വരെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക്‌ അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ്‌ നേടുന്നതിന്റെ ആദ്യപടിയായി ഫെബ്രുവരി 5,6 തീയതികളില്‍ നടത്തുന്ന സ്റ്റെപ്‌ അപ്‌ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷയയില്‍ പങ്കെടുക്കണം. ക്വാണ്ടിറേറ്റീവ്‌ ആന്റ്‌ വെര്‍ബല്‍ ആറ്റിറ്റിയൂഡ്‌ , സൈക്കോമെട്രിക്‌ കഴിവുകള്‍, കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍, അതാതു മേഖലകളിലെ താല്‍പ്പര്യം , പ്രൊജക്ട്‌ അനുഭവസമ്പത്ത്‌ തുടങ്ങിയവയിലുള്ള മള്‍ട്ടിപ്പില്‍ ചോയ്‌സ്‌ ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാകുക.
സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റി വെബ്‌സൈറ്റിലൂടെ ഫെബ്രുവരി ആറിന്‌ രാത്രി 10 മണിവരെ സമര്‍പ്പണങ്ങള്‍ നടത്താം. ഉയര്‍ന്ന കഴിവുള്ള മിടുക്കരായവരെ കണ്ടെത്തി പൂര്‍ണമായ സാധ്യതകല്‍ പ്രയോജനപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്‌ സ്റ്റെപ്‌ അപ്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയെന്ന്‌ ഇതേക്കുറിച്ച്‌ പ്രതീകരിക്കവേ സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റി സഹസ്ഥാപകനും സിഇഒ യുമായ പീയൂഷ്‌ നന്‍ഗ്രു പറഞ്ഞു. തങ്ങളുടെ മുന്‍ സ്‌കോളര്‍ഷിപ്പ്‌ പദ്ധതികള്‍ക്ക മികച്ച പ്രതീകരണമാണ്‌ ലഭിച്ചതെന്ന്‌ സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റിയുടെ ചീഫ്‌ ബിസിനസ്‌ ഓഫീസര്‍ അങ്കൂര്‍ ജെയിന്‍ പറഞ്ഞു. ആയിരത്തിലേറെ സ്‌കോളര്‍ഷിപ്പുകളുമായി അഞ്ച്‌ കോടി രൂപ ലഭ്യമാക്കി തങ്ങള്‍ കൂടുതല്‍ ഉയരത്തിലേക്കു പോകുകയാണ്‌ . രാജ്യത്തെ ഏറ്റവും കഴിവുള്ളവരെ കാണാന്‍ ആവേശമുന്‌ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കോളര്‍ഷിപ്പ്‌ പരീക്ഷയുടെ ഫലം ഫെബ്രുവരി എട്ടിന്‌ പ്രഖ്യാപിക്കും. നിബന്ധനകളും വ്യവസ്ഥകളും കൂടുതല്‍ മനസിലാക്കാനും സ്‌കോളര്‍ഷിപ്പിനെക്കുറിച്ച്‌ കൂടുതല്‍ അറിയുന്നതിനും https://bit.ly/33SF-QDh. സന്ദര്‍ശിക്കുക.

Sunday, 3 April 2022

ദേവ്‌ ടെക്‌നോളജിക്ക്‌ കേന്ദ്ര ധന മന്ത്രാലയത്തിന്റെ നാല്‌ കോടിയുടെ ഓര്‍ഡര്‍



കൊച്ചി : ദേവ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക്‌ കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്നും ഡാറ്റാ ബെയ്‌സ്‌ മാനേജ്‌മെന്റ്‌ സിസ്‌്‌റ്റം സോഫ്‌റ്റ്‌ വെയറിനുള്ള നാലു കോടി രൂപ വരുന്ന ഓര്‍ഡര്‍ ലഭിച്ചു. രണ്ടു മാസത്തിനകം ഇത്‌ നടപ്പാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ബ്ലോക്ക്‌ ചെയയിന്‍ സാങ്കേതിക വിദ്യ സ്വീകരിച്ചു തുടങ്ങിയ ദേവ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതിന്റെ അടിസ്ഥാനത്തിലുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിക്കുന്ന രീതിയില്‍ മെച്ചപെടുത്തലുകളും വരുത്തിയട്ടുണ്ട്‌.
നിലവില്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ ഒറ്റയടിക്ക്‌ ഒരു എന്‍ഡ ്‌ടു എന്‍ഡ്‌ ടെക്‌നോളജി സൊലൂഷന്‍ ഉപയോഗിച്ചു നിറവേറ്റുന്നത്‌ വെല്ലുവിളിയാണ്‌. ലോകമെമ്പാടും എസിപി /എംഎസിപി പ്രമോട്ട്‌ ചെയ്യുന്ന പാര്‍ട്‌ണര്‍ ടു പാര്‍ട്‌ണര്‍ ബന്ധങ്ങള്‍ ബിനിസനസുകള്‍ക്കിടയില്‍ സഹകരിക്കാന്‍ സഹായിക്കുന്നു. ഫലം മികച്ച ഇന്‍ ക്ലാസ്‌ പരിഹാരവും സംതൃപ്‌തനമായ ഉപഭോക്താവുമാണ്‌.
Azure Cloud, Microsoft Dynamics365, AI/ML, എന്നിവയില്‍ വൈദഗ്‌്‌ദ്യം നേടിയ മൈക്രോസോഫ്‌റ്റ്‌ ഗോള്‍ഡ്‌ സര്‍ട്ടിഫൈഡ്‌ പങ്കാളിയായ ദേവ്‌ ഐടി ക്ക്‌ ഈ അംഗീകാരം ഒരു സുവര്‍ണാവസരമായിരിക്കും.
കാരണം ഇത്‌ തങ്ങളുടെ ബിസിനസുകളെ മുന്നോട്ട്‌ നയിക്കാനും പ്രാദേശികമായി കൂടുതല്‍ ബിസിനസ്‌ അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്‌. ആഗോളതലത്തിലും ബ്ലോക്ക്‌ ചെയിന്‍ ഉപയോഗിച്ചുള്ള സവിശേഷമായ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള പുതിയ പ്രൊജക്ടും ദേവ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്വന്തമാക്കിയട്ടുണ്ട്‌.
സുരക്ഷിതവും വികേന്ദ്രീകൃതവുമായ ക്ലൗഡ്‌ സ്‌റ്റോറേജജ്‌ സംവിധാനം നടപ്പിലാക്കാന്‍ എതേറിയം പ്രയോജനപ്പെടുത്താനാണ്‌ രൂപകല്‍പ്പന ചെയ്യുന്നത്‌.
കമ്പനി കൊച്ചിയില്‍ പുതിയ ഓഫീസ്‌ ആരംഭിച്ചു പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കാനും ശ്രമമാംരംഭിച്ചു. കാര്‍ണിവല്‍ ഇന്‍ഫോ പാര്‍ക്കിലായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. 

ഗായിക പാലക്‌ മുച്ചല്‍, ഫിക്‌സ്‌ മൈ കേള്‍സന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍

 




             ചുരുണ്ടതും അലകളുള്ളതുമായ മുടികള്‍ക്കായുള്ള പൂര്‍ണ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്ന ഹെയര്‍ കെയര്‍ ബ്രാന്‍ഡ്‌ ആയ ഫിക്‌സ്‌ മൈ കേള്‍സ്‌ ഗായിക പാലക്‌ മുച്ചലിനെ തങ്ങളുടെ ബ്രാന്‍ഡ്‌ അംബാസിഡറായി പ്രഖ്യാപിച്ചു.  

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...