തിരുവനന്തപുരം : ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ
സേവനദാതാക്കളിലൊന്നായ സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റി തങ്ങളുടെ സ്‌റ്റെപ്
അപ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ ആകെ അഞ്ച് കോടി രൂപയിലേറെ വരുന്ന
ആയിരത്തിലേറെ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കും.
ലക്ഷ്യബോധത്തോടെയുള്ള മികച്ച ഉന്നത വിദ്യാഭ്യാസ പദ്ധതികളിലൂടെ തങ്ങളുടെ
കരിയറിനു തുടക്കം കുറിക്കാന്‍ ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കും.
എംബിഎ, എംസിഎ, പിജിഡിഎം പോലുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ നൂറു
ശതമാനം വരെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ്
നേടുന്നതിന്റെ ആദ്യപടിയായി ഫെബ്രുവരി 5,6 തീയതികളില്‍ നടത്തുന്ന സ്റ്റെപ്
അപ് സ്‌കോളര്‍ഷിപ്പ് പരീക്ഷയയില്‍ പങ്കെടുക്കണം. ക്വാണ്ടിറേറ്റീവ്
ആന്റ് വെര്‍ബല്‍ ആറ്റിറ്റിയൂഡ് , സൈക്കോമെട്രിക് കഴിവുകള്‍, കാലിക
പ്രസക്തിയുള്ള വിഷയങ്ങള്‍, അതാതു മേഖലകളിലെ താല്‍പ്പര്യം , പ്രൊജക്ട്
അനുഭവസമ്പത്ത് തുടങ്ങിയവയിലുള്ള മള്‍ട്ടിപ്പില്‍ ചോയ്‌സ് ചോദ്യങ്ങളാകും
പരീക്ഷയില്‍ ഉണ്ടാകുക.
സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റി വെബ്‌സൈറ്റിലൂടെ ഫെബ്രുവരി ആറിന് രാത്രി
10 മണിവരെ സമര്‍പ്പണങ്ങള്‍ നടത്താം. ഉയര്‍ന്ന കഴിവുള്ള മിടുക്കരായവരെ
കണ്ടെത്തി പൂര്‍ണമായ സാധ്യതകല്‍ പ്രയോജനപ്പെടുത്താന്‍
പ്രോത്സാഹിപ്പിക്കാനുള്ള തങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്
സ്റ്റെപ് അപ് സ്‌കോളര്‍ഷിപ്പ് പദ്ധതിയെന്ന് ഇതേക്കുറിച്ച്
പ്രതീകരിക്കവേ സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റി സഹസ്ഥാപകനും സിഇഒ യുമായ
പീയൂഷ് നന്‍ഗ്രു പറഞ്ഞു. തങ്ങളുടെ മുന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്ക
മികച്ച പ്രതീകരണമാണ് ലഭിച്ചതെന്ന് സണ്‍സ്റ്റോണ്‍ എജ്യുവേഴ്‌സിറ്റിയുടെ
ചീഫ് ബിസിനസ് ഓഫീസര്‍ അങ്കൂര്‍ ജെയിന്‍ പറഞ്ഞു. ആയിരത്തിലേറെ
സ്‌കോളര്‍ഷിപ്പുകളുമായി അഞ്ച് കോടി രൂപ ലഭ്യമാക്കി തങ്ങള്‍ കൂടുതല്‍
ഉയരത്തിലേക്കു പോകുകയാണ് . രാജ്യത്തെ ഏറ്റവും കഴിവുള്ളവരെ കാണാന്‍
ആവേശമുന്‌ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ ഫലം ഫെബ്രുവരി എട്ടിന് പ്രഖ്യാപിക്കും.
നിബന്ധനകളും വ്യവസ്ഥകളും കൂടുതല്‍ മനസിലാക്കാനും
സ്‌കോളര്‍ഷിപ്പിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും
https://bit.ly/33SF-QDh. സന്ദര്‍ശിക്കുക.
No comments:
Post a Comment