Monday, 4 April 2022

ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക്‌ പുതിയ ഒരു മത്സ്യം കൂടി

 



പുതിയ ഇനം വറ്റ


കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക്‌ പുതിയ ഒരു മത്സ്യം കൂടി. വറ്റ കുടുംബത്തി?പെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആ?ഐ) കണ്ടെത്തി. വറ്റകളി?തന്നെയുള്ള 'ക്വീ?ഫിഷ'്‌ വിഭാഗത്തി? പെടുന്ന ഈ മീനിനെ ശാസ്‌ത്രീയ പഠനങ്ങളിലൂടെയാണ്‌ പുതിയ മത്സ്യമാണെന്ന്‌ സിഎംഎഫ്‌ആ?ഐ തിരിച്ചറിഞ്ഞത്‌. 'സ്‌കോംബറോയിഡ്‌സ്‌ പെലാജിക്കസ'്‌ എന്നാണ്‌ സിഎംഎഫ്‌ആ?ഐയിലെ ശാസ്‌ത്രജ്ഞ? ഈ മീനിന്‌ നാമകരണം ചെയ്‌തിരിക്കുന്നത്‌. മത്സ്യത്തൊഴിലാളിക?ക്കിടയി? പോളവറ്റ എന്നാണ്‌ ഇതിന്റെ വിളിപ്പേര്‌.


ഇന്ത്യന്‍ തീരങ്ങളിള്‍ 60ഓളം വറ്റയിനങ്ങളുണ്ട്‌. അവയില്‍ നാല്‌ ക്വീല്‍ഫിഷുകളാണ്‌ നിലവിലുണ്ടായിരുന്നത്‌. അഞ്ചാമത്‌ ക്വീ?ഫിഷാണ്‌ പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തെ ഈ വിഭാത്തില്‍പെട്ട മൂന്ന്‌ മീനുകള്‍ക്ക്‌ വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തില്‍ അുടത്ത കാലത്തായി പല മീനുക?ക്കും വംശനാശം സംഭവിക്കുമ്പോള്‍ സമുദ്രജൈവ വൈവിധ്യത്തിന്‌ ശക്തിപകരുന്നതാണ്‌ പോളവറ്റയുടെ കണ്ടെത്തലെന്ന്‌ മീനിനെ കണ്ടെത്താ? നേതൃത്വം ന?കിയ സിഎംഎഫ്‌ആര്‍ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ്‌ ഡോ ഇ എം അബ്ദുസ്സമദ്‌ പറഞ്ഞു. സമുദ്രസമ്പത്തിന്റെ പരിപാലന രീതികളില്‍ കൃത്യത വരുത്തുന്നതിനും സിഎംഎഫ്‌ആര്‍ഐയുടെ പുതിയ നേട്ടം സഹായകരമാകും.

കേരളത്തിലു?പ്പെടെ ധാരാളമായി പിടിക്കപ്പെടുന്ന മത്സ്യമാണിത്‌. വിപണിയി? കിലോയ്‌ക്ക്‌ 250 രുപവരെ വിലയുണ്ട്‌. മാംസളമായ ശരീരഘടനയുള്ള പോളവറ്റ മറ്റ്‌ വറ്റയിനങ്ങളെ പോലെ തന്നെ രുചിയൂറും മത്സ്യമാണ്‌. ഇന്ത്യയുടെ കിഴക്ക? തീരങ്ങളിലാണ്‌ ഇവയെ കൂടുതലായി കണ്ടുവരുന്നത്‌.

No comments:

Post a Comment

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...