കൊച്ചി, : ഇന്ത്യയാകെ ആരോഗ്യരംഗത്ത് ഡിജിറ്റല്‍ മേഖലയില്‍ മുന്നേറാന്‍
ശ്രമിക്കുമ്പോള്‍ കേരളത്തിനു ആ പരിവര്‍ത്തനത്തെ മുന്നില്‍ നിന്നും
നയിക്കാന്‍ ശേഷിയുണ്ടെന്നു വിദഗ്‌ദ്ധര്‍്.
എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആരോഗ്യമേഖലയില്‍
നടപ്പിലാക്കേണ്ടതുണ്ടെന്നും വിലയിരുത്തല്‍ . കണ്‍സോര്‍ഷ്യം ഓഫ്
അക്രെഡിറ്റഡ് ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്‍സ് നടത്തിയ
സംവാദത്തിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ സഹായത്തോടെ ചികിത്സാ സംബന്ധിയായി തീരുമാനം
എടുക്കാന്‍ സഹായിക്കുന്ന ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‌ട്ട് സിസ്റ്റം
(CDSS) മികവുറ്റതും ഫലപ്രദവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഡോക്ടര്‍മാരെ ഏറെ
സഹായിക്കുന്നു. ഈ സിസ്റ്റം വളരെ ബുദ്ധിപരമായി ഡാറ്റ വിശകലനം നടത്തുന്നു.
രോഗികള്‍ക്കും അവരടെ ബന്ധുള്‍ക്കും വരെ ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം
എടുത്തു മുന്നോട്ടു പോകാം. കേരളം ഈ പാതയില്‍ അതിവേഗം മുന്നേറുകയാണെന്നു
വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സ്വകാര്യ മേഖലയിലെ 15 ഓളം ആശുപത്രികളില്‍ ക്ലിനിക്കല്‍ ഡിസിഷന്‍
സപ്പോര്‌ട്ട് സിസ്റ്റം നടപ്പിലാക്കിയട്ടുണ്ട്. രോഗികള്‍ക്ക് മരുന്ന്
നിര്‍ദ്ദേശിക്ക്‌ുമ്പോള്‍ ഇതേറ്റവും വലിയ അനുഗ്രഹമാകും.
നിലവില്‍ 6500 ഓളം ഡോക്ടര്‍മാര്‍ ദിവസേന ഈ സംവിധാനത്തില്‍ അപ്‌ഡേഷന്‍
നടത്തുന്നു. രോഗനിര്‍ണയത്തോടൊപ്പം രോഗികള്‍ക്ക് മരുന്നുകള്‍
നിര്‍ദ്ദേശിക്കുന്നതിലും നിര്‍ണായകമാണ്. ആസ്‌തമ, അലര്‍ജി തുടങ്ങിയ നിരവധി
രോഗങ്ങള്‍ ഉള്ളവര്‍ക്ക് നല്‍കുന്ന മരുന്നുകളുടെ കാര്യത്തിലും രോഗി മരുന്നു
കഴിക്കേണ്ട വിധവും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. .എന്നാല്‍
നിര്‍ഭാഗ്യവശാല്‍ നമ്മുടെ ആശുപത്രികളില്‍ അതിനു മതിയായ സംവിധാനം ഇല്ല.
ക്ലിനിക്കല്‍ ഡിസിഷന്‍ സപ്പോര്‌ട്ട് സിസ്റ്റം ഇതിന് ഒരു പ്രതിവിധിയാകും.
ഡോക്ടര്‍മാര്‍ക്ക് സംഭവിക്കുന്ന അബദ്ധങ്ങള്‍ 75 ശതമാനം വരെ ഈ
സംവിധാനത്തിലൂടെ ഒഴിവാക്കാന്‍ കഴിയും .
തത്സമയമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തമ്മിലുള്ള ആശയ വിനിമയത്തിലൂടെയും,
തെറ്റുകളും, കുറവുകളും ഇല്ലാതെ കൃത്യ സമയത്തു ശരിയായ തീരുമാനമെടുത്തു
രോഗികളെ രക്ഷപെടുത്താന്‍് സാധിക്കും. പ്രാഥമിക ആരോഗ്യ രംഗത്ത് ഇത്
അസൂയാവഹമായ കേരളത്തിന്റെ നേട്ടമാകുമെന്നു അദ്ദേഹം പറഞ്ഞു. മറ്റു ഇന്ത്യന്‍
സംസ്ഥാനങ്ങള്‍ ഈ മാതൃക ലക്ഷ്യം വെച്ചാണ് നീങ്ങുന്നതെന്നും കിംസ്
ഹെല്‍ത്ത് കേരള ചെയര്‍മാന്‍ ആന്റ് ്‌മാനേജിങ് ഡയറക്ടര്‍ ഡോ എം ഐ
സഹദുള്ള പറഞ്ഞു.
കംപ്യൂട്ടറില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കുമായി
പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളും, റിമൈന്‍ഡറുകളും, ക്ലിനിക്കല്‍ ഗൈഡ്
ലൈനുകളും, ഓരോ രോഗാവസ്ഥക്കുള്ള പ്രത്യേകമായുള്ള ചികിത്സകളും, രോഗിയെ
സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും എല്ലാം ഈ സാങ്കേതിക പ്ലാറ്റ് ഫോമില്‍
ലഭ്യമാണ്. . ലക്ഷകണക്കിന് ജീവനുകളാണ് ഇങ്ങിനെയുള്ള ഇടപെടലുകള്‍ വഴി
ഇപ്പോള്‍ രക്ഷപെടുത്താന്‍ സാധിക്കുന്നതെന്നും വോള്‍ട്ടേഴ്‌സ് ക്ലുവെര്‍
ഹെല്‍ത്ത് ഏഷ്യാ പസിഫിക് വൈസ് പ്രസിഡന്റ് (സെയില്‍സ്) നോര്‍മന്‍ ഡീറി,
പറഞ്ഞു.
ആരോഗ്യരംഗത്തെ സംവിധാനങ്ങളുടെ ക്രമീകരണം കൊണ്ട് മാത്രമേ ഏറ്റവും മികച്ച
ചികിത്സ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ പറ്റൂ എന്ന് വോള്‍ട്ടഴ്‌സ് ക്ലുവെര്‍
കണ്‍ട്രി ഹെഡ് (ക്ലിനിക്കല്‍ ഇഫക്ടിവ്‌നെസ്) ഹരീഷ് രാമചന്ദ്രന്‍
പറഞ്ഞു. ഇതിനു പ്രാഥമിക മേഖലയില്‍ നിന്നും തുടങ്ങണം. ഇഉടട പോലുള്ള
സംവിധാനങ്ങള്‍ പ്രയോജനപെടുത്തി ഇത് തുടങ്ങാം. ഇന്ത്യ ഗവണ്മെന്റ് അടുത്ത
ആറു വര്‍ഷം 64,180 കോടി രൂപ ആരോഗ്യ രംഗത്ത് മുടക്കാനാണ്
ഉദ്ദേശിക്കുന്നത്. ഇത് ശരിയായ രീതിയില്‍ പ്രയോജന പെടുത്തിയാല്‍ അത്ഭുതാ
വഹമായ മാറ്റങ്ങള്‍ക്കാവും സാക്ഷ്യം വഹിക്കുക എന്നും അദ്ദേഹം പറഞ്ഞു
No comments:
Post a Comment