Monday, 4 April 2022

'മോസ്റ്റ്‌ വെല്‍ക്കമിംഗ്‌ റീജിയന്‍' പട്ടികയില്‍ കേരളം ഒന്നാമത്‌

 ഇന്ത്യയിലെ 'മോസ്റ്റ്‌ വെല്‍ക്കമിംഗ്‌ റീജിയന്‍' പട്ടികയില്‍ കേരളം ഒന്നാമത്‌

ഏറ്റവും ആകര്‍ഷകമായ അഞ്ച്‌ പ്രദേശങ്ങളില്‍ മൂന്നെണ്ണം കേരളത്തിലേത്‌

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ഏറ്റവുമധികം സ്വാഗതം ചെയ്യുന്ന പ്രദേശമെന്ന ഖ്യാതി നേടി കേരളം. പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ ഫോമായ ബുക്കിംഗ്‌ ഡോട്ട്‌ കോം ആഗോളാടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ്‌ 'മോസ്റ്റ്‌ വെല്‍ക്കമിംഗ്‌ റീജിയന്‍' വിഭാഗത്തില്‍ കേരളം ഒന്നാമതെത്തിയത്‌.

വിനോദസഞ്ചാരികളില്‍ നിന്നുള്ള 232 ദശലക്ഷത്തിലധികം പരിശോധനാ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ്‌ പുരസ്‌കാര പട്ടിക തയ്യാറാക്കിയത്‌. ഗോവ, പുതുച്ചേരി, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്‌ എന്നീ സംസ്ഥാനങ്ങളാണ്‌ കേരളത്തിനു തൊട്ടുപിറകെയുള്ളത്‌. ആതിഥ്യമര്യാദ, സൗഹൃദാന്തരീക്ഷം, കോവിഡ്‌ കാലത്തെ ആരോഗ്യ, ശുചിത്വ പരിപാലനം തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ്‌ പുരസ്‌കാരം. പത്താമത്‌ വാര്‍ഷിക ട്രാവലര്‍ റിവ്യൂ അവാര്‍ഡാണിത്‌.
കേരളത്തിലെ മാരാരിക്കുളം, തേക്കടി, വര്‍ക്കല എന്നിവ ഇന്ത്യയില്‍ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്യുന്ന അഞ്ച്‌ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഗോവയിലെ പാലോലം, അഗോണ്ട എന്നിവയാണ്‌ ആദ്യ രണ്ട്‌ സ്ഥാനങ്ങളില്‍. ഈ പ്രദേശങ്ങളെല്ലാം ആഭ്യന്തര സഞ്ചാരികളുടെ തീരദേശ, ജല യാത്രകളോടുള്ള ഇഷ്ടം വെളിപ്പെടുത്തുന്നു.
ദശലക്ഷക്കണക്കിന്‌ സഞ്ചാരികളുടെ പരിശോധിച്ചുറപ്പിച്ച അവലോകനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ അവാര്‍ഡ്‌ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന്‌ ടൂറിസം ഡയറക്ടര്‍ വി.ആര്‍ കൃഷ്‌ണതേജ പറഞ്ഞു. ഇതുവരെ കണ്ടെത്താത്തതും അനന്തസാധ്യതകളുള്ളതുമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാവുന്ന കാരവന്‍ കേരള ഉള്‍പ്പെടെ നിരവധി നവീന പദ്ധതികള്‍ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്‌. കൂടുതല്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കാന്‍ ഈ അംഗീകാരം പ്രചോദനമേകും.
മ്പാള്‍ സന്തോഷമുണ്ടെന്ന്‌ ബുക്കിംഗ്‌ ഡോട്ട്‌ കോം സൗത്ത്‌ ഏഷ്യ റീജിയണല്‍ മാനേജര്‍ റിതു മെഹ്‌റോത്ര പറഞ്ഞു.

No comments:

Post a Comment

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...