കൊച്ചി: ഇന്ത്യയിലെ മുന്‍നിര പരിസ്ഥിതി സൗഹൃദ പെയിന്റ് കമ്പനിയായ ജെഎസ്‌ഡബ്ല്യു പെയിന്റ്‌സ് കളേഴ്‌സ് ഓഫ് വിക്ടറി എന്ന പേരില്‍ പുതിയ ഷേഡുകള്‍ പുറത്തിറക്കി. ബോക്‌സിംഗ്, ജാവലിന്‍, ഭാരോദ്വഹനം(വെയിറ്റ് ലിഫ്‌റ്റിങ്), ഗുസ്‌തി, ഹോക്കി, ബാഡ്‌മിന്റണ്‍ തുടങ്ങി ഇന്ത്യയ്‌ക്ക് അഭിമാനമായി മാറിയ വിവിധ കായിക ഇനങ്ങള്‍ക്കുള്ള ബഹുമാനസൂചകമായി ആണ് ഇത് . ഓരോ വര്‍ണ്ണ ശ്രേണിയും ഈ ആറ് കായിക ഇനങ്ങളുടെ വര്‍ണ്ണാഭമായ ഘടകങ്ങളെ പ്രതിനിധീകരിക്കുന്നു. കൂടാതെ ഇതില്‍ 4 ഉപ നിറങ്ങളും ഉള്‍ക്കൊള്ളുന്നു. അത് ഇതിനെ 24 വര്‍ണ്ണാഭമായ പോര്‍ട്ട്‌ഫോളിയോകളുടെ ഒരു സംഗ്രഹമാക്കി മാറ്റുന്നു. ഈ പുതിയ വര്‍ണ്ണാഭമായ ശ്രേണിയിലൂടെ, അന്താരാഷ്ട്ര കായികരംഗത്ത് രാജ്യത്തിനായി അംഗീകാരങ്ങള്‍ നേടിയ എല്ലാ ഇന്ത്യന്‍ അത്‌ലറ്റുകളുടെയും സംഭാവനകളെ ജെഎസ്‌ഡബ്ല്യു പെയിന്റ്‌സ് ആഘോഷിക്കുന്നു.
കളേഴ്‌സ് ഓഫ് വിക്ടറി ശ്രേണിയുടെ സമാരംഭത്തിലൂടെ, സ്‌പോര്‍ട്‌സിനോടുള്ള ഇന്ത്യയുടെ അഭിനിവേശം ഞങ്ങള്‍ ആഘോഷിക്കുന്നതായി കളേഴ്‌സ് ഓഫ് വിക്ടറിയുടെ ലോഞ്ചിനെക്കുറിച്ച് ജെഎസ്‌ഡബ്ല്യു പെയിന്റ്‌സിന്റെ ജോയിന്റ് എംഡിയും സിഇഒയുമായ എ എസ് സുന്ദരേശന്‍ പറഞ്ഞു.
No comments:
Post a Comment