Tuesday, 5 April 2022

സൂപ്പര്‍ സേവര്‍ ഓഫറുമായി ടിടികെ പ്രസ്റ്റീജ്‌



ഇന്ത്യയിലെ മുന്‍നിര അടുക്കള ഉപകരണ ബ്രാന്‍ഡായ ടിടികെ പ്രസ്റ്റീജ്‌ ഒട്ടേറെ ഇളവുകളും ഡിസ്‌കൗണ്ടുകളുമായി സൂപ്പര്‍ സേവര്‍ ഓഫര്‍ പ്രഖ്യാപിച്ചു. ഓഫര്‍ ജനുവരി 31വരെ നീണ്ടുനില്‌ക്കും.


കിച്ചന്‍ സ്റ്റാര്‍ട്ടര്‍ കോമ്പി പായ്‌ക്കിന്‌ 40 ശതമാനം വരെയാണ്‌ ഡിസ്‌കൗണ്ട്‌. 5 ലിറ്ററിന്റെ മൂടിയില്ലാത്ത സ്വച്ഛ്‌ പ്രഷര്‍ കുക്കര്‍, ഒമേഗ സെലക്ട്‌ പ്ലസ്‌ തവ, ഒമേഗ സെലക്ട്‌ പ്ലസ്‌ ഫ്രയിംഗ്‌ പാന്‍ എന്നീ 4999 രൂപ വില വരുന്ന ഉല്‌പന്നങ്ങള്‍ 40 ശതമാനം ഇളവുകളോടെ 2999 രൂപയ്‌ക്ക്‌ ലഭിക്കും.
ടിടികെയുടെ 5845 രൂപ വിലവരുന്ന നക്ഷത്ര 750 വാട്‌സ്‌ മിക്‌സര്‍ െ്രെഗന്‍ഡര്‍ വാങ്ങുമ്പോള്‍ 2950 രൂപ വിലയുള്ള സ്‌റ്റെയിന്‍ലസ്‌ സ്റ്റീല്‍ പ്രഷര്‍ കുക്കര്‍ സൗജന്യമായി ലഭിക്കും. 750 വാട്‌സിന്റെ 3,4,5 ജാര്‍ മിക്‌സര്‍ െ്രെഗന്‍ഡറിനും ഈ ആനുകൂല്യം ലഭ്യമാണ്‌.
പ്രസ്റ്റീജ്‌ 07 വെറ്റ്‌ െ്രെഗന്‍ഡര്‍, 2 ബി അഗ്‌നി ഗ്യാസ്‌ സ്റ്റൗവ്‌, സ്‌റ്റൈലോ 550 വി 2 മിക്‌സര്‍ െ്രെഗന്‍ഡര്‍ എന്നിവയുടെ വില 14535 രൂപയാണെങ്കിലും പുതിയ ഡിസ്‌കൗണ്ട്‌ ഓഫര്‍ പ്രകാരം 8,995 രൂപയ്‌ക്ക്‌ ലഭിക്കും.
ടിടികെയുടെ സാറാ, ടാംപാ, പ്രോവോ അടുക്കള ചിമ്മിനിക്ക്‌ 25 ശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കും. ഇന്ത്യന്‍ അടുക്കളയില്‍ ഒരു വിപ്ലവമാണ്‌ തങ്ങള്‍ സൂപ്പര്‍ സേവര്‍ ഓഫറിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ടിടികെ പ്രസ്റ്റീജ്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ദിനേശ്‌ ഗാര്‍ഗ്‌ പറഞ്ഞു.കഴിഞ്ഞ 66 വര്‍ഷമായി ഇന്ത്യന്‍ അടുക്കളകളിലെ സജീവ സാന്നിധ്യമാണ്‌ ടിടികെ പ്രസ്റ്റീജ്‌

No comments:

Post a Comment

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...