കൊച്ചി : ദേവ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിക്ക് കേന്ദ്ര
ധനമന്ത്രാലയത്തില്‍ നിന്നും ഡാറ്റാ ബെയ്‌സ് മാനേജ്‌മെന്റ് സിസ്‌്‌റ്റം
സോഫ്‌റ്റ് വെയറിനുള്ള നാലു കോടി രൂപ വരുന്ന ഓര്‍ഡര്‍ ലഭിച്ചു. രണ്ടു
മാസത്തിനകം ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബ്ലോക്ക് ചെയയിന്‍ സാങ്കേതിക വിദ്യ സ്വീകരിച്ചു തുടങ്ങിയ ദേവ്
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അതിന്റെ അടിസ്ഥാനത്തിലുള്ള സേവനങ്ങള്‍
ലഭ്യമാക്കാന്‍ സാധിക്കുന്ന രീതിയില്‍ മെച്ചപെടുത്തലുകളും
വരുത്തിയട്ടുണ്ട്.
നിലവില്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ ഒറ്റയടിക്ക് ഒരു എന്‍ഡ ്‌ടു എന്‍ഡ്
ടെക്‌നോളജി സൊലൂഷന്‍ ഉപയോഗിച്ചു നിറവേറ്റുന്നത് വെല്ലുവിളിയാണ്.
ലോകമെമ്പാടും എസിപി /എംഎസിപി പ്രമോട്ട് ചെയ്യുന്ന പാര്‍ട്‌ണര്‍ ടു
പാര്‍ട്‌ണര്‍ ബന്ധങ്ങള്‍ ബിനിസനസുകള്‍ക്കിടയില്‍ സഹകരിക്കാന്‍
സഹായിക്കുന്നു. ഫലം മികച്ച ഇന്‍ ക്ലാസ് പരിഹാരവും സംതൃപ്‌തനമായ
ഉപഭോക്താവുമാണ്.
Azure Cloud, Microsoft Dynamics365, AI/ML, എന്നിവയില്‍ വൈദഗ്‌്‌ദ്യം
നേടിയ മൈക്രോസോഫ്‌റ്റ് ഗോള്‍ഡ് സര്‍ട്ടിഫൈഡ് പങ്കാളിയായ ദേവ് ഐടി
ക്ക് ഈ അംഗീകാരം ഒരു സുവര്‍ണാവസരമായിരിക്കും.
കാരണം ഇത് തങ്ങളുടെ ബിസിനസുകളെ മുന്നോട്ട് നയിക്കാനും പ്രാദേശികമായി
കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്.
ആഗോളതലത്തിലും ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ചുള്ള സവിശേഷമായ സേവനങ്ങള്‍
ലഭ്യമാക്കാനുള്ള പുതിയ പ്രൊജക്ടും ദേവ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി
സ്വന്തമാക്കിയട്ടുണ്ട്.
സുരക്ഷിതവും വികേന്ദ്രീകൃതവുമായ ക്ലൗഡ് സ്‌റ്റോറേജജ് സംവിധാനം
നടപ്പിലാക്കാന്‍ എതേറിയം പ്രയോജനപ്പെടുത്താനാണ് രൂപകല്‍പ്പന ചെയ്യുന്നത്.
കമ്പനി കൊച്ചിയില്‍ പുതിയ ഓഫീസ് ആരംഭിച്ചു പ്രവര്‍ത്തനങ്ങള്‍
വികസിപ്പിക്കാനും ശ്രമമാംരംഭിച്ചു. കാര്‍ണിവല്‍ ഇന്‍ഫോ
പാര്‍ക്കിലായിരിക്കും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
No comments:
Post a Comment