കൊച്ചി : ലോകത്തിലെ മുന്‍നിര സ്‌മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോയുടെ
എന്‍കോ എം 32 പുറത്തിറങ്ങി. വയല്‍ലെസ് നെക്ക് ബാന്‍ഡ് 10 മിനിറ്റ്
ചാര്‍ജില്‍ 20 മണിക്കൂര്‍ പ്ലേ ബാക്കും വെറും 35 മിനിറ്റ് ചാര്‍ജിന് ശേഷം
28 മണിക്കൂര്‍ കേള്‍വിയും നല്‍കുന്നു. ആദ്യ വാരം 1,499 രൂപയ്‌ക്ക് ഏര്‍ലി
ബേര്‍ഡ് കിഴിവ് വിലയില്‍ ആമസോണിലും ഓപ്പോ സ്‌റ്റോറിലും ലഭ്യമാകും.
സവിശേഷതകള്‍: ശബ്ദ യുണിറ്റ് (10 മി മീ സമ്മിശ്ര ടൈറ്റാനിയും പൂശിയ
ഡൈനാമിക് ഹോണ്‍, സ്‌പീക്കര്‍ സംവേദന ക്ഷമത 112 ഡിബി- 1കെഎച്ച്‌ഇസഡ്,
ആവൃത്തി പ്രതീകരണ പരിധി 20 എച്ച്‌ഇസഡ്- 20 കെഎച്ച്‌ഇസഡ്, മൈക്രോഫോണ്‍
സംവേദനക്ഷമത -38ഡിബിവിപിഎ,ബ്ലുടൂത്ത് കോഡെക് എഎസി /എസ്‌ബിസി, ബ്ലൂ
ടൂത്ത് പതിപ്പ് ബിടി 5.0 , ്‌ബ്ലൂ ടൂത്ത് ദരം 10 മീ, ബാറ്ററി
ലിതിയം-അയേണ്‍, ചാര്‍ജിങ് പോട്ട്, യുഎസ്‌ബി
നൂതന ടേം ഇന്‍ഷുറന്‍സ്
പദ്ധതിയുമായി ഐസിഐസിഐ
കൊച്ചി: ഉപഭോക്താക്കളുടെ ജീവിതഘട്ടത്തിനനുസരിച്ച് ഓട്ടോമാറ്റിക്കായി ലൈഫ്
കവറില്‍ മാറ്റം നല്‍കുന്ന നൂതന ടേം ഇന്‍ഷുറന്‍സ് പദ്ധതിയായ ഐസിഐസിഐ പ്രൂ ഐ
പ്രൊട്ടക്ട് റിട്ടേണ്‍ ഓഫ് പ്രീമിയം ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്
ഇന്‍ഷുറന്‍സ് പുറത്തിറക്കി. ടേം ഇന്‍ഷുറന്‍സ് കാലയളവിനുശേഷവും പോളിസി ഉടമ
ജീവിച്ചിരിപ്പുണ്ടെങ്കില്‍ അടച്ച പ്രീമിയത്തിന്റെ 105 ശതമാനം തിരികെ
നല്‍കും. കൂടാതെ 64 മാരകരോഗങ്ങള്‍ക്കെതിരേ പരിരക്ഷയും ഈ പദ്ധതി വാഗ്‌ദാനം
ചെയ്യുന്നു. ലൈഫ് സ്‌റ്റേജ് കവര്‍, ലെവല്‍ കവര്‍ എന്നിങ്ങനെ രണ്ടു തരം
പോളിസികളാണ് കമ്പനി ലഭ്യമാക്കിയിട്ടുള്ളത്. ഉപഭോക്താക്കളുടെ ജീവിത
ഘട്ടങ്ങളെ അടിസ്ഥാനമാക്കി സം അഷ്വേര്‍ഡ് തുക അല്ലെങ്കില്‍ ലൈഫ് കവര്‍
സ്വയമേവ ക്രമീകരിക്കുന്ന നൂതന ഫീച്ചറാണ് ലൈഫ്‌സ്‌റ്റേജ് കവര്‍. ഒരു
നിശ്ചിത മരണ ആനുകൂല്യത്തോടൊപ്പം അതിജീവന ആനുകൂല്യവും വാഗ്‌ദാനം ചെയ്യുന്ന
ടേം ഇന്‍ഷുറന്‍സ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ലെവല്‍ കവര്‍
പോളിസിയെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ്
ഡിസ്‌ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍റ്റ പറഞ്ഞു.

No comments:
Post a Comment