Sunday, 3 April 2022

ഗായിക പാലക്‌ മുച്ചല്‍, ഫിക്‌സ്‌ മൈ കേള്‍സന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍

 




             ചുരുണ്ടതും അലകളുള്ളതുമായ മുടികള്‍ക്കായുള്ള പൂര്‍ണ സംരക്ഷണ സേവനങ്ങള്‍ നല്‍കുന്ന ഹെയര്‍ കെയര്‍ ബ്രാന്‍ഡ്‌ ആയ ഫിക്‌സ്‌ മൈ കേള്‍സ്‌ ഗായിക പാലക്‌ മുച്ചലിനെ തങ്ങളുടെ ബ്രാന്‍ഡ്‌ അംബാസിഡറായി പ്രഖ്യാപിച്ചു.  

   
                         യുവാക്കളുമായുള്ള ബന്ധം ശക്തമാക്കാന്‍ ഫിക്‌സ്‌ മൈ കേള്‍സ്‌ ശ്രമിക്കുന്നതിന്‍റേയും രാസവസ്‌തുക്കള്‍ അടങ്ങിയ ബദലുകള്‍ ഉപയോഗിക്കാതെ ചുരുള്‍ മുടിയെ സംരക്ഷിക്കുന്നതിലേക്ക്‌ ചിന്തയെ മാറ്റാന്‍ ശ്രമിക്കുന്നതിന്റെയും ഭാഗമായാണ്‌ ഈ നീക്കം. ചുരുള്‍ മുടിയുള്ളവരുടേയും അലകളുള്ള മുടിയുള്ളവരുടേയും വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ വിപുലമായ ഉല്‍പന്നങ്ങളുടെ ശ്രേണിയുമായി സ്വീകാര്യതയുടെ ഇടം സൃഷ്ടിക്കുകയാണ്‌ ബ്രാന്‍ഡ്‌ ലക്ഷ്യമിടുന്നത്‌. വിവിധ ഉല്‍പന്നങ്ങള്‍ പാലക്‌ മുച്ചല്‍ പ്രോല്‍സാഹിപ്പിക്കും.
ആകര്‍ഷകമായ തന്റെ ശബ്ദത്തിന്‍റേയും തിളങ്ങുന്ന ചുരുള്‍മുടിയുടേയും പേരില്‍ അറിയപ്പെടുന്ന പാലക്‌ മുച്ചല്‍ ഇന്ത്യന്‍ സംഗീത ലോകത്ത്‌ തന്‍റേതായ ഒരു ഇടം കണ്ടെത്തിയിട്ടുണ്ട്‌. ഈ യുവ ഗായികയ്‌ക്ക്‌ നിരവധി പുരസ്‌ക്കാരങ്ങളും നേട്ടങ്ങളും ലഭിച്ചിട്ടുണ്ട്‌. സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ തോതിലുള്ള ആരാധകരുമുണ്ട്‌. പ്രമുഖ ദേശീയ, അന്തര്‍ദേശീയ സംഗീത പരിപാടികളില്‍ പങ്കാളിയായിട്ടുള്ള പാലക്‌ മുച്ചല്‍ ഒരു ചാരിറ്റബിള്‍ സ്ഥാപനവും നടത്തുന്നുണ്ട്‌.

No comments:

Post a Comment

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...