Wednesday, 6 April 2022

ഫ്രോസ്റ്റ്‌്‌ സെല്‍ഫ്‌ ക്ലീന്‍ സാങ്കേതിക വിദ്യയുമായി ഹെയറിന്റെപുതിയ എയര്‍കണ്ടീഷണര്‍

 



കൊച്ചി : ഫ്രോസ്റ്റ്‌ സെല്‍ഫ്‌ ക്ലീന്‍ സാങ്കേതിക വിദ്യയുമായി, പുതിയ എയര്‍ കണ്ടീഷണറുകളുടെ വിപുലമായ ശ്രേണി ഹെയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 5 സ്റ്റാര്‍ റേറ്റിങ്ങോടു കൂടിയ എനര്‍ജി സേവിംഗ്‌ ആണ്‌ പ്രധാന ഘടകം.

കൂള്‍ എയര്‍ കണ്ടീഷണര്‍, ഇന്ത്യന്‍ സീസണല്‍ എനര്‍ജി എഫിഷ്യന്‍സി റേഷ്യോ (ഐഎസ്‌ഇഇആര്‍) 5.40 ആണ്‌. ട്രിപ്പിള്‍ ഇന്‍വെര്‍ട്ടര്‍ പ്ലസ്‌ സാങ്കേതിക വിദ്യ വൈദ്യുതി ലാഭിക്കാന്‍ സഹായകമാണ്‌. റിമോട്ട്‌ കണ്‍ട്രോള്‍ ബട്ടണ്‍ ഉപയോഗിച്ച്‌ ഇന്‍ഡോര്‍ വെറ്റ്‌ വാഷ്‌ നടത്താം.5400 വാട്ട്‌ കൂളിംഗ്‌ ശേഷി ഉള്ളതിനാല്‍ 60 ഡിഗ്രി സെല്‍ഷ്യസ്‌ ഊഷ്‌മാവിലും മികച്ച പ്രകടനമാണ്‌ ലഭ്യമാക്കുക.
ഹെയര്‍, ഹോം അപ്ലയന്‍സ്‌ ആന്‍ഡ്‌ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ 13 വര്‍ഷം തുടര്‍ച്ചയായി മേജര്‍ അപ്ലയന്‍സസില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാണ്‌.പുതിയ ശ്രേണിയിലെ എസികള്‍ 5.40ന്റെ ഉയര്‍ന്ന ഐഎസ്‌ഇഇആര്‍ 5 സ്റ്റാര്‍ എസിയെക്കാള്‍ മികച്ച ഊര്‍ജ്ജക്ഷമത നല്‍കുന്നു. ഈ വേനല്‍ക്കാലത്ത്‌ ഒരു പുതിയ എസി വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള മികച്ച കൂളിംഗ്‌ പ്രതിവിധിയാണ്‌ ഹെയറിന്റെ പുതിയ എലഗന്റെ കൂള്‍ എയര്‍ കണ്ടീഷണര്‍ സീരീസ്‌.
പുതിയ എലഗന്റ്‌ കൂള്‍ 5 സ്റ്റാര്‍ എയര്‍കണ്ടീഷണര്‍, അതിതീവ്ര താപനിലയില്‍ ഒപ്‌റ്റിമല്‍ കൂളിംഗ്‌ ഉറപ്പാക്കന്നു. വൈറ്റ്‌ ഗുഡ്‌സ്‌ സ്‌പെയ്‌സില്‍ സ്‌മാര്‍ട്ട്‌ സാങ്കേതികവിദ്യകളുടെ പുതിയ യുഗം കൊണ്ടുവരാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌ ഹെയര്‍ അപ്ലയന്‍സസ്‌ ഇന്ത്യ പ്രസിഡന്റ്‌ സന്തോഷ്‌ എന്‍എസ്‌ പറഞ്ഞു.
60 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയര്‍ന്ന താപനിലയില്‍പോലും ഒപ്‌റ്റിമല്‍ കൂളിംഗ്‌ നല്‍കുന്നതിന്‌ 5400 വാട്ട്‌സ്‌ കൂളിംഗ്‌ കപ്പാസിറ്റിയോടെയാണ്‌ പുതിയ എയര്‍ കണ്ടീഷണറുകള്‍ വരുന്നത്‌.
ലഗന്റ്‌ കൂള്‍ 5 സ്റ്റാര്‍ എസിയില്‍ 5ല്‍ 1 ഈസി കണ്‍വേര്‍ട്ടിബിള്‍ ഫീച്ചര്‍ വരുന്നു. അത്‌ എസിയുടെ ശേഷി 1.6 ടണ്ണില്‍ നിന്ന്‌ 0.8 ടണ്ണായി കുറയ്‌ക്കാന്‍ ഉപയോക്താവിനെ അനുവദിക്കുന്നു. റിമോട്ടിലെ ഇസിഒ ബട്ടണ്‍ അമര്‍ത്തിയാല്‍ മാത്രം ഈ സവിശേഷ ഫീച്ചര്‍ സജീവമാക്കാം

No comments:

Post a Comment

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...