Monday, 4 April 2022

ഡ്രീംഫോക്‌സ്‌ സര്‍വീസസ്‌ ഓഹരി വിപണിയിലേക്ക്‌

 


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട്‌ സര്‍വീസ്‌ അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമായ ഡ്രീംഫോക്‌സ്‌ സര്‍വീസസ്‌ ലിമിറ്റഡ്‌ പ്രാഥമിക ഓഹരി വില്‍പനയ്‌ക്ക്‌ (ഐപിഒ) അനുമതി തേടി സെബിയ്‌ക്ക്‌ അപേക്ഷ (ഡിആര്‍എച്ച്‌പി) സമര്‍പ്പിച്ചു.

നിലവിലുള്ള ഓഹരി ഉടമകളുടെ ഓഫര്‍ ഫോര്‍ സെയിലിലൂടെ രണ്ട്‌ രൂപ മുഖവിലയുള്ള 21,814,200 ഇക്വിറ്റി ഓഹരികള്‍ ഐപിഒയ്‌ക്ക്‌ എത്തിക്കാനാണ്‌ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്‌. ഇക്യൂറിയസ്‌ ക്യാപിറ്റല്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌, മോത്തിലാല്‍ ഓസ്വാള്‍ ഇന്‍വെസ്റ്റ്‌മെന്‍റ്‌ അഡ്വൈസേഴ്‌സ്‌ ലിമിറ്റഡ്‌ എന്നിവരായിരിക്കും ഐപിഒയുടെ ബുക്ക്‌ റണ്ണിങ്‌ ലീഡ്‌ മാനേജര്‍മാര്‍.
വിശ്രമമുറികള്‍, എയര്‍പോര്‍ട്ട്‌ ട്രാന്‍സ്‌ഫര്‍, സ്‌പാ, ബാഗേജ്‌ ട്രാന്‍സ്‌ഫര്‍ സര്‍വീസ്‌, ട്രാസിന്‍സിറ്റ്‌ ഹോട്ടല്‍ തുടങ്ങി വിമാനയാത്രക്കാര്‍ക്ക്‌ ആവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിക്ക്‌ പ്രീമിയം പ്ലാസാ ലോഞ്ച്‌, ട്രാവല്‍ ക്ലബ്‌ ലോഞ്ച്‌ എന്നിവ ഉള്‍പ്പെടെയുള്ള ലോഞ്ച്‌ ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തമുണ്ട്‌.
പ്രതിമാസ വില്‍പനയില്‍
റെക്കോഡ്‌ നേട്ടം തുടര്‍ന്ന്‌ വാര്‍ഡ്വിസാര്‍ഡ്‌
കൊച്ചി: പുതുവര്‍ഷത്തിലും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തുന്നത്‌ തുടര്‍ന്ന്‌ രാജ്യത്തെ മുന്‍നിര ഇലക്ട്രിക്‌ ടൂവീലര്‍ ബ്രാന്‍ഡായ വാര്‍ഡ്വിസാര്‍ഡ്‌ ഇന്നോവേഷന്‍ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌. 2022 ജനുവരിയില്‍ കമ്പനി എക്കാലത്തെയും ഉയര്‍ന്ന വില്‍പന രേഖപ്പെടുത്തി. ജോയ്‌ ഇബൈക്കിന്റെ 3,951 യൂണിറ്റുകളാണ്‌ 2022 ജനുവരിയില്‍ വാര്‍ഡ്വിസാര്‍ഡ്‌ വിറ്റഴിച്ചത്‌. 2021 ജനുവരിയില്‍ 129 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്‌. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ജനുവരി മാസ വില്‍പനയില്‍ 2,963 ശതമാനം വളര്‍ച്ചയും കമ്പനി കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ 2021 ഏപ്രില്‍ മുതല്‍ 2022 ജനുവരി വരെയുള്ള കാലയളവില്‍ മാത്രം 21,327 യൂണിറ്റുകളുടെ വില്‍പന നടന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 30,000 യൂണിറ്റുകളുടെ വില്‍പനയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌.
ഞങ്ങളുടെ നിലവിലെ വിപണി വിപുലീകരണ വിജയത്തില്‍ സന്തോഷമുണ്ടെന്ന്‌ വാര്‍ഡ്‌ വിസാര്‍ഡ്‌ ഇന്നൊവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസര്‍ ശീതള്‍ ബലറാവു പറഞ്ഞു. ഞങ്ങളുടെ എല്ലാ ടച്ച്‌പോയിന്റുകളിലും പ്രതിമാസ വില്‍പനയില്‍ തുടര്‍ച്ചയായ വര്‍ധനവുണ്ട്‌. അടുത്ത തലമുറ റൈഡര്‍മാരുടെ അഗ്രഹം നിറവേറ്റുന്നതിനായി 2022 ഫെബ്രുവരിയില്‍ പുതിയ അതിവേഗ സ്‌കൂട്ടര്‍ മോഡലുകള്‍ അവതരിപ്പിക്കുന്നതിലൂടെ കമ്പനി അതിന്റെ ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
സുസ്ഥിരവും ഹരിതാഭവവുമായ മൊബിലിറ്റിയിലേക്കുള്ള പരിവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ദീര്‍ഘവീക്ഷണവും ഭാവികേന്ദ്രീകൃതവുമായ ബജറ്റാണ്‌ 2022ലെ പൊതുബജറ്റെന്ന്‌ വാര്‍ഡ്വിസാര്‍ഡ്‌ ഇന്നൊവേഷന്‍സ്‌ ആന്‍ഡ്‌ മൊബിലിറ്റി ലിമിറ്റഡ്‌ ചെയര്‍മാനും മാനേജിങ്‌ ഡയറക്ടറുമായ യതിന്‍ ഗുപ്‌തെ പറഞ്ഞു. നിര്‍ദിഷ്ട ബാറ്ററി സ്വാപ്പിങ്‌ നയം രാജ്യത്തുടനീളമുള്ള ഇലക്ട്രിക്‌ വെഹിക്കിള്‍ അഡാപ്‌റ്റബിലിറ്റി കാമ്പയിനിന്‌ വലിയ മുന്നേറ്റം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വി ഗാര്‍ഡ്‌ മൂന്നാം പാദ
വരുമാനത്തില്‍ 16 ശതമാനം വര്‍ധന

കൊച്ചി: മുന്‍നിര കണ്‍സ്യുമര്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌ ഉപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ന്‌ അവസാനിച്ച മൂന്നാം പാദത്തില്‍ 967.38 കോടി രൂപ ഏകീകൃത അറ്റവരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 835.04 കോടി രൂപയില്‍ നിന്ന്‌ ഇത്തവണ 16 ശതമാനം വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. ഈ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റാദായം 53.92 കോടി രൂപയാണ്‌. മുന്‍ വര്‍ഷം ഇതേപാദത്തില്‍ ഇത്‌ 78.25 കോടി രൂപയായിരുന്നു. എല്ലാ വിഭാഗങ്ങളിലും വളര്‍ച്ച കൈവരിച്ചു. കിച്ചന്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങളുടെ വില്‍പ്പനയില്‍ മികച്ച വര്‍ധനയുണ്ടായി. പണപ്പെരുപ്പവും ഉല്‍പ്പാദന ചെലവ്‌ വര്‍ധിച്ചതും ഏകീകൃത വരുമാനത്തെ സ്വാധീനിച്ചു.
2021 ഏപ്രില്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒമ്പതു മാസത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റവരുമാനം 31 ശതമാനവും ഏകീകൃത അറ്റാദായം നാലു ശതമാനവും വര്‍ധിച്ചിട്ടുണ്ട്‌. 1866.04 കോടി രൂപയായിരുന്ന ഏകീകൃത അറ്റവരുമാനം 2439.97 കോടി രൂപയായും 133.50 കോടി രൂപയായിരുന്ന ഏകീകൃത അറ്റാദായം 138.86 കോടി രൂപയായുമാണ്‌ ഈ കാലയളവില്‍ വര്‍ധിച്ചത്‌.
`ഈ െ്രെതമാസം മികച്ച പ്രകടനത്തോടെയാണ്‌ തുടങ്ങിയതെങ്കിലും കോവിഡ്‌ മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പാദം അവസാനത്തോടെ വളര്‍ച്ച കുറഞ്ഞു. ചരക്കു വിലകളുടെ വര്‍ധന മൊത്ത ലാഭത്തെ സ്വാധീനിച്ചിട്ടുണ്ട്‌. പണപ്പെരുപ്പത്തിന്‍റെ ആഘാതം മൂലമുള്ള ചെലവിന്‍റെ വലിയൊരു ഭാഗം നികത്താന്‍ വില പുനര്‍ക്രമീകരണ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌. വരും മാസങ്ങളിലും തുടര്‍ നടപടികളുണ്ടാകും` വിഗാര്‍ഡ്‌ മാനേജിങ്‌ ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.

 

പുതുക്കിയ ബ്രാന്‍ഡ്‌
ഇമേജുമായി
എസ്‌ബിഐ ലൈഫ്‌

കൊച്ചി: മഹാമാരിയെ തുടര്‍ന്ന്‌ ഇന്‍ഷൂറന്‍സിനോടുള്ള ഉപഭോക്താക്കളുടെ സമീപനത്തില്‍ വന്ന മാറ്റമടക്കമുള്ളവ പരിഗണിച്ച്‌ രാജ്യത്തെ ഏറ്റവും വിശ്വസനീയമായ സ്വകാര്യ ഇന്‍ഷൂറന്‍സ്‌ സ്ഥാപനങ്ങളിലൊന്നായ എസ്‌ബിഐ ലൈഫ്‌ തങ്ങളുടെ ബാന്‍ഡ്‌ ഇമേജ്‌ പുതുക്കി. ചിന്തയുടെ കാര്യത്തില്‍ സ്വാതന്ത്ര്യം എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഈ മാറ്റങ്ങള്‍.
ബ്രാന്‍ഡ്‌ കണ്‍സള്‍ട്ടന്‍സിയായ ക്ലോറോഫൈല്‍ ആണ്‌ റീബ്രാന്‍ഡിങ്‌ പ്രക്രിയയില്‍ എസ്‌ബിഐ ലൈഫിനോടൊത്ത്‌ പ്രവര്‍ത്തിച്ചത്‌. അപ്‌നേ ലിയെ, അപ്‌നോ കേ ലിയെ എന്നാണ്‌ എസ്‌ബിഐ ലൈഫിന്റെ ബ്രാന്‍ഡ്‌ പുനര്‍ നിര്‍വചിച്ചിരിക്കുന്നത്‌. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനൊപ്പം തങ്ങള്‍ക്കു വേണ്ടത്‌ സ്വന്തമാക്കുകയും ചെയ്യാന്‍ വ്യക്തികളെ സ്വായത്തരാക്കാനുളള ഇന്‍ഷൂറന്‍സ്‌ സ്ഥാപനത്തിന്റെ ശ്രമമാണ്‌ ഇതിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്‌.
ഇന്‍ഷൂറന്‍സ്‌ സ്ഥാപനത്തിന്റെ സവിശേഷമായ വ്യക്തിത്വവും മാതൃ ബ്രാന്‍ഡിന്റെ വ്യക്തിത്വവും സംയോജിപ്പിച്ചു കൊണ്ടുള്ള ശക്തമായ രീതിയില്‍ ബ്രാന്‍ഡിന്റെ രൂപകല്‍പനയിലും പരിഷ്‌ക്കരണം വരുത്തിയിട്ടുണ്ട്‌. തങ്ങളുടേയും കുടുംബത്തിന്റേയും ആവശ്യങ്ങള്‍ സന്തുലിതമായി കൊണ്ടുപോകാന്‍ വ്യക്തികളെ പര്യാപ്‌തരാക്കുന്നതിനെ പ്രതീകാത്മകമായി ഉയര്‍ത്തിക്കാട്ടുന്നതാണ്‌ പുതിയ എസ്‌ബിഐ ലൈഫിന്റെ ബ്രാന്‍ഡ്‌.
ലൈഫ്‌ ഇന്‍ഷൂറന്‍സിനേയും ലിബറേഷനേയും പ്രതിനിധീകരിക്കുന്ന രീതിയിലാണ്‌ ശക്തമായ വര്‍ണസങ്കലവും ഫോണ്ടുകളും ഉപയോഗിച്ചുള്ള പുതിയ ബ്രാന്‍ഡ്‌ ഇമേജിലുള്ള എല്‍ ആകൃതി. തങ്ങളുടെ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്‌തരാക്കുന്ന ഒന്നായാണ്‌ ആധുനീക ഇന്ത്യയിലെ ഉപഭോക്താക്കള്‍ ഇന്‍ഷൂറന്‍സിനെ കാണുന്നതെന്ന്‌ ഇതേക്കുറിച്ചു പ്രതികരിക്കവെ എസ്‌ബിഐ ലൈഫ്‌ കോര്‍പറേറ്റ്‌ കമ്യൂണിക്കേഷന്‍സ്‌ ആന്റ്‌ സിഎസ്‌ആര്‍ മേധാവി രവീന്ദ്ര ശര്‍മ പറഞ്ഞു.പുതുക്കിയ ബ്രാന്‍ഡുമായി പുതിയ ഇന്ത്യയിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാനാവും വിധം സേവനങ്ങള്‍ നല്‍കാനാവുമെന്നു തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എല്‍ഐസിയുടെ ജീവന്‍ അക്ഷയ്‌ VII,
ന്യൂ ജീവന്‍ ശാന്തി പദ്ധതികള്‍ പുതുക്കി



കൊച്ചി: എല്‍ഐസി തങ്ങളുടെ ആനുവിറ്റി പദ്ധതികളായ ജീവന്‍ അക്ഷയ്‌ ഢകക (പ്ലാന്‍ 857), ന്യൂ ജീവന്‍ ശാന്തി (പ്ലാന്‍ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകള്‍ 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധം പുതുക്കി. പുതുക്കിയ ആനുവിറ്റി നിരക്കുകളുമായി പദ്ധതികളുടെ പുതുക്കിയ പതിപ്പുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ വില്‌പനയ്‌ക്ക്‌ ലഭ്യമാണ്‌. എല്‍ഐസിയുടെ വെബ്‌സൈറ്റിലും എല്‍ഐസിയുടെ വിവിധ ആപ്പുകളിലും ലഭ്യമായ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച്‌ ന്യൂ ജീവന്‍ ശാന്തിയുടെ ആനുവിറ്റി തുക കണക്കാക്കാവുന്നതാണ്‌. ജീവന്‍ അക്ഷയ്‌ ഢകക പദ്ധതി നിലവിലുള്ള വിതരണ സംവിധാനങ്ങള്‍ക്കു പുറമെ കോമണ്‍ പബ്ലിക്‌ സര്‍വീസ്‌ സെന്‍ററുകളുടെ പുതിയ വിതരണ സംവിധാനത്തിലൂടേയും വാങ്ങാവുന്നതാണ്‌. പദ്ധതികള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ലഭ്യമാണ്‌.

 

എം.എസ്‌ ധോണിക്കൊപ്പം പുതിയ
ബ്രാന്‍ഡ്‌ ചിത്രവുമായി അണ്‍അക്കാദമി


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ലേണിങ്‌ പ്ലാറ്റ്‌ഫോമായ അണ്‍അക്കാദമി, ക്രിക്കറ്റ്‌ ഇതിഹാസം എം.എസ്‌ ധോണിയെ കേന്ദ്ര കഥാപാത്രമാക്കി പാഠം നമ്പര്‍ 7 എന്ന പേരില്‍ ഒരു പുതിയ ബ്രാന്‍ഡ്‌ ഫിലിം അവതരിപ്പിച്ചു.പുറത്തിറങ്ങി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം ആവേശകരമായ പ്രതികരമാണ്‌ ലഭിക്കുന്നത്‌. ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഒന്നാമതായ ചിത്രത്തിന്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 25,000ലേറെ ട്വീറ്റുകള്‍ ലഭിച്ചു.
3.8 ദശലക്ഷത്തിലധികം പേര്‍ ട്വിറ്ററിലൂടെ മാത്രം ചിത്രം കണ്ടു. സോഷ്യല്‍ മീഡിയയിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുമായി ആകെ എട്ട്‌ ദശലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ്‌ മണിക്കൂറുക്കള്‍ക്ക്‌ ഉള്ളില്‍ ചിത്രം നേടിയത്‌. ഫെയ്‌സ്‌ബുക്കിലും ലിങ്ക്‌ഡ്‌ഇന്നിലും ചിത്രത്തെക്കുറിച്ച്‌ നിരവധി സംഭാഷണങ്ങള്‍ നടക്കുന്നതിന്‌ പുറമേ വലിയതോതില്‍ ആളുകള്‍ ഇത്‌ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. പഠിതാക്കളെ അവരുടെ സ്വപ്‌നങ്ങള്‍ സ്ഥിരോത്സാഹത്തോടെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നതാണ്‌ പുതിയ ബ്രാന്‍ഡ്‌ ഫിലിം ഉള്ളടക്കം.
നിരന്തര പരിശ്രമത്തിലൂടെ എങ്ങനെ തടസങ്ങള്‍ മറികടക്കാമെന്നും, തുടര്‍ന്നുള്ള വെല്ലുവിളികള്‍ക്കായി ഒരാളെ തയ്യാറാക്കാമെന്നും കാണിച്ചതിന്‌ അണ്‍അക്കാഡമിയോട്‌ നന്ദി പറയുന്നതായി ആരാധകര്‍ പ്രതികരിച്ചു. ഹര്‍ഷ ഭോഗ്ലെ, വീരേന്ദ്ര സെവാഗ്‌, രവിചന്ദ്രന്‍ അശ്വിന്‍, മേരി കോം, സാമന്ത പ്രഭു, അനുപം ഖേര്‍ തുടങ്ങിയ പ്രശസ്‌തരായ വ്യക്തികളും ചിത്രത്തിന്‌ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്‌. വന്‍ സന്നാഹവും ഒരുക്കങ്ങളുമായാണ്‌ അണ്‍അക്കാഡമി പുതിയ ബ്രാന്‍ഡ്‌ ഫിലിം ഉന്നതനിലവാരത്തില്‍ നിര്‍മിച്ചിരിക്കുന്നത്‌. ഇന്ത്യ, അര്‍ജന്റീന, പോര്‍ച്ചുഗല്‍, യുഎസ്‌ തുടങ്ങിയ രാജ്യങ്ങളിലുടനീളം ചിത്രത്തിന്റെ തത്സമയ ആക്ഷന്‍ ഷൂട്ടിന്‌ ഇരുനൂറിലധികം ജോലിക്കാരും, പോസ്റ്റ്‌പ്രൊഡക്ഷനില്‍ നാല്‍പതിലധികം കലാകാരന്മാരും ഭാഗമാകും


സ്‌കോഡയ്‌ക്ക്‌ മൂന്നിരട്ടി വില്‍പന വളര്‍ച്ച
മുംബൈ: സ്‌കോഡ ഓട്ടോ ഇന്ത്യ 2022 ജനുവരിയില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലേതിനേക്കാള്‍ വില്‍പനയി? 200 ശതമാനം വളര്‍ച്ച കൈവരിച്ചു. 2021 ജനുവരിയില്‍ 1004 യൂണിറ്റുകളാണ്‌ വിറ്റതെങ്കില്‍ 2022 ജനുവരിയില്‍ ഇത്‌ 3009 ആയി കുതിച്ചുയര്‍ന്നു.
പുതിയ വര്‍ഷാരംഭത്തിലെ മികച്ച തുടക്കം കമ്പനിയുടെ 2022ലെ വില്‍പന ലക്ഷ്യം കൈവരിക്കാന്‍ സഹായകമാകുമെന്ന്‌ സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ്‌ ഡയറക്‌റ്റര്‍ സാക്‌ ഹോളിസ്‌ പറഞ്ഞു. ഒരു വര്‍ഷം മുന്‍പ്‌ വിപണിയിലിറക്കിയ കുഷാഖ്‌ വില്‍പന വളര്‍ച്ചയില്‍ ഗണ്യമായ പങ്ക്‌ വഹിക്കുകയുണ്ടായി, ഈയിടെ അവതരിപ്പിച്ച കോഡിയാക്കിനാ ണെങ്കി്‌ല്‍ മികച്ച പ്രതികരണമായിരുന്നു. ഈ വര്‍ഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കോഡിയാക്‌ കാറുകളെല്ലാം മുന്‍കൂറായി വിറ്റു കഴിഞ്ഞു.
സ്ലാവിയ അടുത്ത മാസം വിപണിയിലെത്തുമെന്ന്‌ സാക്‌ ഹോളിസ്‌ പറഞ്ഞു. ഇതോടെ കുഷാഖും സ്ലാവിയയും ചേര്‍ന്ന്‌ സ്‌കോഡയെ ബഹുദൂരം മുന്നോട്ട്‌ നയിക്കുമെന്നാണ്‌ പ്രതീക്ഷ

No comments:

Post a Comment

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...