Friday, 14 November 2025

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

 


  • ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.


 കൊച്ചി: ഉത്സവ സീസണിൽ പുതിയ ക്യാമ്പയിനുമായി സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോ. മലയാളിയും സൗത്ത് ഇന്ത്യൻ താരവുമായ മാളവിക മോഹനാണ് 'ദി ടൈം ഈസ് നൗ' പുതിയ പ്രചാരണത്തിന് വേണ്ടി റാഡോയുമായി കൈകോർക്കുന്നത്. മെറ്റീരിയലുകളുടെ വൈദഗ്ധ്യത്തിനും കാലാതീതമായ രൂപകൽപ്പനയ്ക്കും പേരുകേട്ട സ്വിസ് വാച്ച് നിർമാതാക്കളായ റാഡോ, ഐക്കണിക് റാഡോ സെൻട്രിക്സ് മോഡലാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.


Friday, 29 July 2022

രണ്‍വീര്‍ സിംഗ്‌ സ്ലീപ്പിഹെഡ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍




കൊച്ചി: രാജ്യത്തെ മുന്‍നിര ഡിടുസി ഫര്‍ണിച്ചര്‍ സ്റ്റര്‍?ട്ട്‌അപ്പ്‌ ബ്രാന്‍ഡായ സ്ലീപ്പിഹെഡ്‌, ബ്രാന്‍ഡ്‌ അംബാസഡറായി ബോളിവുഡ്‌ താരം രണ്‍വീര്‍ സിങ്ങിനെ പ്രഖ്യാപിച്ചു.
സമ്പൂര്‍ണ്ണ ഹോം ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായി ഇന്ത്യയില്‍ ഉടനീളം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ തീരുമാനം. മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ഉറപ്പാക്കുന്ന ഫര്‍ണീച്ചര്‍ ഹോം ഡെക്കോര്‍ ഡിടുസി ബ്രാന്‍ഡാണ്‌ സ്ലീപ്പിഹെഡ്‌. 2025ഓടെ 1000 കോടി വിപണി മൂല്യമുള്ള ലൈഫ്‌ സ്‌റ്റൈല്‍ ബ്രാന്‍ഡായി സ്ലീപ്പിഹെഡിനെ വാര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ക്ക്‌ പുതിയ സഹകരണം കരുത്താകുമെന്നാണ്‌ കമ്പനിയുടെ വിലയിരുത്തല്‍. ഇതുവരെ 200 കോടി രൂപയുടെ നിക്ഷേപമാണ്‌ കമ്പനിക്ക്‌ ലഭിച്ചിട്ടുള്ളത്‌.
2018 ലെ ലൈറ്റ്‌ഹൗസ്‌ ഫണ്ട്‌സ്‌, നോണ്‍വെസ്റ്റ്‌ വെഞ്ച്വര്‍ പാര്‍ട്ട്‌നേഴ്‌സിന്റെ 2021 ലെ ഗ്രോത്ത്‌്‌ റൗണ്ട്‌ എന്നിവ ഉള്‍പ്പടെ ഇതുവരെ 200 കോടി രൂപയുടെ നിക്ഷേപമാണ്‌ കമ്പനിക്ക്‌ ലഭിച്ചിട്ടുള്ളത്‌. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ 150 കോടി രൂപയുടെ വരുമാനവും കമ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.

ടെക്‌നോ സ്‌പാര്‍ക്‌ 9 സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍




കൊച്ചി: ആഗോള പ്രീമിയം സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ അതിന്‍റെ ഏറ്റവും ജനപ്രിയമായ സ്‌പാര്‍ക്ക്‌ പരമ്പരയില്‍ പുതിയ ടെക്‌നോ സ്‌പാര്‍ക്‌ 9 സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയിലെത്തിച്ചു. മെമ്മറി ഫ്യൂഷന്‍ സംവിധാനത്തോടു കൂടിയ 11 ജിബി റാം, 90 ഹെര്‍ട്‌സ്‌ റിഫ്രഷ്‌ റേറ്റ്‌ എന്നിവയാണ്‌ ടെക്‌നോ സ്‌പാര്‍ക്‌ 9 പ്രത്യകതകള്‍. ജൂലൈ 23 മുതല്‍ ആമസോണില്‍ ടെക്‌നോ സ്‌പാര്‍ക്‌ ന്റെ രണ്ടു വകഭേദങ്ങള്‍ ലഭ്യമാകും. വില 4+64 ജിബി വേരിയന്റിന്‌ 8499 രൂപയും 6+128 ജിബി വേരിയന്‍റിന്‌ 9499 രൂപയും ആണ്‌
ഏറ്റവും കുറഞ്ഞ വിലയില്‍ പ്രീമിയം സവിശേഷതകള്‍ ഉള്‍ക്കൊള്ളിക്കുവാനാണ്‌ ടെക്‌നോയില്‍ തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ ട്രാന്‍ഷന്‍ ഇന്ത്യയുടെ സിഇഒ അരിജീത്‌ തലപത്ര പറഞ്ഞു. ഞങ്ങളുടെ ജനപ്രിയ സ്‌പാര്‍ക്‌ ശേഖരത്തില്‍ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയിരിക്കുകയാണ്‌ സ്‌പാര്‍ക്ക്‌ ടെക്‌നോ 9ലൂടെ. പതിനൊന്ന്‌ ജിബി റാമും 90 ഹെര്‍ട്‌സ്‌ റിഫ്രഷ്‌ റേറ്റും നല്‍കി ഉപഭോക്താക്കളുടെ ബഹുമുഖ ആവശ്യങ്ങള്‍ക്ക്‌ അനുസൃതമായിട്ടാണ്‌ ടെക്‌നോ സ്‌പാര്‍ക്ക്‌ 9 രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. വലിയ ഡിസ്‌പ്ലേ, മികച്ച ക്യാമറ, ശക്തമായ പ്രോസസ്സര്‍ എന്നിങ്ങനെയുള്ള പുതുതലമുറ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടാണ്‌ സ്‌പാര്‍ക്ക്‌ 9 ഡിസൈന്‍ ചെയ്‌തിരിക്കുന്നതെന്നും ഏറ്റവും മികച്ച വിലയിലാണ്‌ ഇതു വിപണിയില്‍ എത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച വേഗത്തിനായി 11 ജിബി റാം, സ്‌റ്റോറേജ്‌ ശേഷിയില്‍നിന്ന്‌ വാങ്ങാന്‍ കഴിയുന്ന മെമ്മറി ഫ്യൂഷന്‍ സംവിധാനം, 128 ജിബി ആന്തരിക സ്‌റ്റേറേജ്‌ (ഇത്‌ 512 ജിബി വരെ വര്‍ധിപ്പിക്കാം), മികച്ച കാഴ്‌ചാനുഭവം നല്‍കുന്നതിനായി 6.6 ഇഞ്ച്‌ എച്ച്‌ഡി ഡിസ്‌പ്‌ളേ, 90 ഹെര്‍ട്‌സ്‌ റിഫ്രഷ്‌ റേറ്റ്‌, 89.3% സ്‌ക്രീന്‍ടുബോഡി അനുപാതം, ശക്തമായ മീഡിയടെക്‌ ഹെലിയോ ജി 37 പ്രോസസര്‍, എഐ സഹായത്തോടെയുള്ള 13 എംപി ഡ്യുവല്‍ കാമറ, 8 എം പി സെല്‍ഫി കാമറ, 5000 എംഎഎച്ച്‌ ബാറ്ററി തുടങ്ങിയവ ടെക്‌നോ സ്‌പാര്‍ക്‌ 9ന്‍റെ സവിശേഷതകളാണ്‌.
ആകര്‍ഷക രൂപകല്‍പ്പനയുള്ള ഈ ഫോണ്‍ സ്‌കൈ മിറര്‍, ഇന്‍ഫിനിറ്റി ബ്ലാക്ക്‌ എന്നീ നിറങ്ങളില്‍ ലഭ്യമാണ്‌. ആന്‍ഡ്രോയിഡ്‌12 ഓപ്പറേറ്റിംഗ്‌ സംവിധാനമാണ്‌ ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്‌. 4ജി, 5ജി, ബ്ലൂടൂത്ത്‌, വൈഫൈ 3.5 എംഎം ഇയര്‍ഫോണ്‍ തുടങ്ങി നിരവധി കണക്ടീവിറ്റി ഓപ്‌ഷനുകളും ലഭ്യമാണ്‌. ഡിടിഎസ്‌ സ്‌പീക്കര്‍, വൈവിധ്യമാര്‍ന്ന സൗണ്ട്‌ സെറ്റിംഗ്‌ സംവിധാനം തുടങ്ങയവയും സവിശേഷതകളാണ്‌. ത്രി ഇന്‍ വണ്‍ സിം സ്‌ളോട്ടോടെയാണ്‌ സ്‌പാര്‍ക്‌ 9 എത്തുന്നത്‌.

മാക്‌ കോസ്‌മെറ്റിക്‌സ്‌ ഇന്ത്യ പുതിയ വാട്ടര്‍മിസ്റ്റ്‌ പുറത്തിറക്കി

 




കൊച്ചി മേക്കപ്പ്‌ ബ്രാന്‍ഡായ മാക്‌ കോസ്‌മെറ്റിക്‌സ പ്രപ്പ്‌ പ്‌ളസ്സ്‌ പ്രൈം ഫിക്‌സ്‌ പ്‌ളസ്സ്‌ എന്ന ഫേസ്‌ വാട്ടര്‍മിസ്റ്റ്‌ പുറത്തിറക്കി.
ഗ്രീന്‍ടീ, ചമോമൈല്‍, വെള്ളരി എന്നിവയുടെ മിശ്രണം മുഖത്തെ ജലാംശം വര്‍ദ്ധിപ്പിക്കുകയും 12 മണിക്കൂര്‍ വരെ മേക്കപ്പ്‌ നിലര്‍ത്തുകയും ചെയ്യും. 13 മില്ലി ബോട്ടിലിന്‌ 750 രൂപയാണ്‌ വില. മാക്‌ കോസ്‌മെറ്റിക്‌ സ്സ്‌റ്റോറുകളിലും നൈക, മിന്ത്ര, അജിയോ തുടങ്ങിയ ബ്രാന്‍ഡിന്റെ എല്ലാ ഓണ്‍ലൈന്‍ ഷോപ്പുകളിലും ലഭ്യമാകും.ബോളിവുഡ്‌ നടിയായ ഭൂമി പെഡ്‌നേക്കറാണ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍. മോയ്‌സ്‌ചറൈസര്‍ ഉപയോഗിക്കുന്നതിനു മുന്‍പോ ഫൗണ്ടേഷന്റെ മുകളിലോ വാട്ടര്‍മിസ്റ്റ്‌ സ്‌പ്രേ ചെയ്യാം

''ഞങ്ങളുടെ ബെസ്റ്റ്‌സെല്ലറായ പ്രപ്പ്‌ പ്‌ളസ്സ്‌ െ്രെപം ഫിക്‌സ്‌ പ്‌ളസ്സ്‌ പോക്കറ്റില്‍ കൊണ്ടുനടക്കാവുന്നതും,സൂപ്പര്‍ പോര്‍ട്ടബിളുമാണ്‌. പുതിയ ഉപഭോക്താക്കള്‍ക്ക ്‌വലുപ്പം കൂടിയ ഉല്‍പ്പന്നം വാങ്ങുന്നതിന്മുമ്പ്‌ അത്‌ പരിശോധിച്ച്‌ നോക്കാനുള്ള മികച്ച മാര്‍ഗ്ഗമാണിതെന്ന്‌ മാക്‌ കോസ്‌മെറ്റിക്‌സ്‌ ഇന്ത്യയുടെ ബ്രാന്‍ഡ്‌ മാനേജര്‍ കാരെന്‍ തോംസണ്‍ പറഞ്ഞു.. 

പ്രീമിയം സാനിറ്ററിവെയറുകളും ഫോസെറ്റ്‌ ശ്രേണിയും അവതരിപ്പിച്ച്‌ വാര്‍മോറ ഗ്രാനിറ്റോ

 



കൊച്ചി: ഇന്ത്യയിലെ പ്രമുഖ സാനിറ്ററി വെയര്‍, ബാത്ത്‌വെയര്‍ ബ്രാന്‍ഡായ വാര്‍മോറ ഗ്രാനിറ്റോ ലിമിറ്റഡ്‌ പുതിയ പ്രീമിയം സാനിറ്ററി വെയര്‍, ഫോസെറ്റുകള്‍, കിച്ചന്‍ സിങ്ക്‌, വാട്ടര്‍ ഹീറ്ററുകള്‍, ബാത്ത്‌വെയര്‍ സാമഗ്രികള്‍ തുടങ്ങിയവയുടെ ശ്രേണി അവതരിപ്പിച്ചു. വാര്‍മോറ ഗ്രൂപ്പിനു കീഴില്‍ സമ്പൂര്‍ണ സാനിറ്ററിവെയര്‍, ബാത്ത്‌റൂം പരിഹാരങ്ങള്‍ അവതരിപ്പിക്കുകയാണ്‌ കമ്പനിയുടെ കാഴ്‌ച്ചപ്പാട്‌. പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായി 50 ലധികം പുതിയ സാനിറ്ററി ഉല്‍പ്പന്നങ്ങളാണ്‌ കമ്പനി അവതരിപ്പിച്ചത്‌. 15 പുതിയ ഫോസെറ്റ്‌ മോഡലുകളും പുതിയ വലിപ്പത്തിലും രൂപത്തിലും നിറത്തിലുമുള്ള 12 കിച്ചന്‍ സിങ്കുകളും അഞ്ച്‌ വാട്ടര്‍ ഹീറ്ററുകളും അവതരിപ്പിച്ചു. ചെയര്‍മാന്‍ ഭവേഷ്‌ വാര്‍മോറ, ജോയിന്റ്‌ മാനേജിങ്‌ ഡയറക്ടര്‍ ഹിരണ്‍ വാര്‍മോറ എന്നിവര്‍ ചേര്‍ന്നാണ്‌ പുതിയ ശ്രേണി അവതരിപ്പിച്ചത്‌.
വിപുലമായ 5000ത്തിലധികം വരുന്ന റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും 700ലധികം ഡീലര്‍മാരും 12 ബ്രാഞ്ച്‌ ഓഫീസുകളുമുണ്ട്‌.കമ്പനിക്ക്‌ ഇന്ത്യയിലുടനീളമായി 325 എക്‌സ്‌ക്ലൂസീവ്‌ ഷോറൂമുകളുണ്ട്‌. ആഗോള തലത്തില്‍ 15 ഷോറൂമുകളുമുണ്ട്‌. വാര്‍മോറ ഗ്രൂപ്പിന്‌ 74 രാജ്യങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമുണ്ട്‌.

ഫാസ്റ്റ്‌ട്രാക്ക്‌ ആമസോണുമായി സഹകരിച്ച്‌ റിഫ്‌ളക്‌സ്‌ പ്ലേ സ്‌മാര്‍ട്ട്‌ വാച്ച്‌ അവതരിപ്പിച്ചു




കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത്‌, അസസ്സറീസ്‌ ബ്രാന്‍ഡ്‌ ആയ ഫാസ്റ്റ്‌ട്രാക്ക്‌ തങ്ങളുടെ പുതിയ റിഫ്‌ളക്‌സ്‌ പ്ലേ സ്‌മാര്‍ട്ട്‌ വാച്ച്‌ അവതരിപ്പിച്ചു.
പുതിയ റിഫ്‌ളക്‌സ്‌ പ്ലേ സ്‌മാര്‍ട്ട്‌ വാച്ച്‌ 1.3 ഇഞ്ച്‌ അമോലെഡ്‌ ഡിസ്‌പ്ലെയും ബ്ലഡ്‌ പ്രഷര്‍ മോണിറ്ററിംഗ്‌, എസ്‌പിഒ2 മോണിറ്ററിംഗ്‌ തുടങ്ങി നിരവധി സവിശേഷതകളോടെയാണ്‌ എത്തുന്നത്‌. നാല്‌ ആകര്‍ഷക വര്‍ണങ്ങളില്‍ വിവിധങ്ങളായ ആനിമേറ്റഡ്‌ വാച്ച്‌ ഫെയ്‌സുകളോടെയും ബില്‍റ്റ്‌ ഇന്‍ ഗെയിമുകള്‍ക്കുള്ള പിന്തുണയോടെയും ആണ്‌ റിഫ്‌ളക്‌സ്‌ പ്ലേ വരുന്നത്‌.
സ്‌മാര്‍ട്ട്‌ വാച്ച്‌ അനുഭവങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്ന 1.3 ഇഞ്ച്‌ അമോലെഡ്‌ ഡിസ്‌പ്ലെ ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ്‌ ഫാസ്റ്റ്‌ട്രാക്ക്‌ റിഫ്‌ളക്‌സ്‌ പ്ലേ സീരീസ്‌ എത്തുന്നത്‌.
സൗന്ദര്യവും ഉപയോഗക്ഷമതയും കോര്‍ത്തിണക്കിയതാണ്‌ ഫാസ്റ്റ്‌ട്രാക്ക്‌ റിഫ്‌ളക്‌സ്‌ പ്ലേ. പ്രധാന മെസേജുകള്‍, ഇമെയിലുകള്‍, കാലാവസ്ഥാ അറിയിപ്പുകള്‍, കലണ്ടര്‍ എന്നിവ യ്‌ക്കായി ഓള്‍വെയ്‌സ്‌ ഓണ്‍ ഡിസ്‌പ്ലേയും നോട്ടിഫിക്കേഷനും ഉണ്ട്‌. വൈഡ്‌ വ്യൂയിങ്‌ ആഗിളുകളുള്ള കട്ടികുറഞ്ഞ 1.3 ഇഞ്ച്‌ അമോലെഡ്‌ ഡിസ്‌പ്ലേയാണ്‌. സ്‌പോര്‍ട്ട്‌സ്‌ മോഡ്‌, ഹാര്‍ട്ട്‌ റേറ്റ്‌ മോണിറ്ററിംഗ്‌, ഏഴു ദിവസത്തെ ബാറ്ററി ലൈഫ്‌, ഐപി68 വാട്ടര്‍ റസിസ്റ്റന്‍സ്‌ തുടങ്ങിയ സവിശേഷതകള്‍ റിഫ്‌ളക്‌സ്‌ പ്ലേയെ മികച്ച ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമാക്കുന്നു

Friday, 22 July 2022

പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡ്‌ മക്‌ കഫീന്‍ ആലിയ ഭട്ടിനൊപ്പം ക്യാംപെയ്‌നു തുടക്കം



കൊച്ചി : ഇന്ത്യയിലെ ആദ്യത്തെ കഫീനേറ്റഡ്‌ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡായ മക്‌ കഫീന്‍ തങ്ങളുടെ ബെസ്റ്റ്‌ സെല്ലറുകളായി കോഫീ ബോഡി സ്‌ക്രബ്‌, കോഫീ ബോഡി വാഷസ്‌ ഉത്‌പന്നങ്ങള്‍ക്കായുള്ള ഏറ്രവും പുതിയ ക്യാംപെയ്‌ന്‌ തുടക്കം കുറിച്ചു. യുവതാരം ആലിയ ഭട്ട്‌ അഭിനിയക്കുന്ന ക്യാംപെയ്‌ന്‍ ദൈനംദിന സ്‌നാനത്തെ കോഫീ ഷവര്‍ ഡേറ്റായി മാറ്റാനാണ്‌ ലക്ഷ്യമിടുന്നത്‌.
ഓരോ സ്‌നാനവും കോഫിയുമായുള്ള ഡേറ്റിംഗാണെന്ന്‌ കഫിനേറ്റ

ര്‍ ആലിയ ഭട്ടിന്റെ വാക്കുകള്‍. നൂതനമായ ക്യാംപെയ്‌നിലൂടെ ഓരോ സ്‌നാനത്തിലും കോഫിയുടെ രുചി ആസ്വദിപ്പിക്കുകയാണ്‌ മക്‌ കഫീന്‍ ലക്ഷ്യമിടുന്നത്‌. യുവജനങ്ങളുടെ കോഫി ഡേറ്റ്‌ സംസ്‌കാരവും സ്വയം മതി്‌പ്‌ എന്ന വികാരവും ഉണര്‍ത്തുകയാണ്‌ 45 സെക്കന്റ്‌ ദൈര്‍ഘ്യമുള്ള ചിത്രം. കഫീനേറ്റഡ്‌ ഷവറിനെ സ്വയം സ്‌നേഹിക്കലായി അവതരിപ്പിച്ചിരിക്കുന്നു. ദമ്പതിമാരുടെ സാധാരണ കോഫീ ഡേറ്റുകള്‍ ബോറിംഗ്‌ ആണെന്ന്‌ ആലിയ പറഞ്ഞു തുടങ്ങുന്നിടത്താണ്‌ ചിത്രത്തിന്റെ തുടക്കം . മക്‌ കഫീന്റെ കോഫി ചേര്‍ന്ന ഷവര്‍ ഉത്‌പന്നങ്ങള്‍ എങ്ങനെയാണ്‌ കഫീനേറ്റഡ്‌ അന്തരീക്ഷത്തിലൂടെ മുഴുവന്‍ അനുഭവത്തേയും മാറ്റിമറിക്കുന്നതെന്നും ആലിയ പറയുന്നു മക്‌ കഫീന്‍ കുടുംബത്തിലേക്ക്‌ ആലിയ ഭട്ടിനെ സ്വാഗതം ചെയ്യുകയാണെന്നു ഇവ നിങ്ങള്‍ക്കും പ്രകൃതിക്കും ഏറെ അനുയോജ്യവും കോഫിയുടെ സുഗന്ധം പരത്തുന്നതുമാണെന്നും്‌സഹസ്ഥാപകയും മാര്‍ക്കറ്റിംഗ്‌ മേധാവിയുമായ വൈശാലി ഗുപ്‌ത പറഞ്ഞു

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...