Friday, 22 July 2022

ഐരലൂം ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌ വില്ലേജുമായി കൈകോര്‍ക്കുന്നു






തിരുവനന്തപുരം: കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌ വില്ലേജില്‍ നിര്‍മ്മിക്കുന്ന പ്രകൃതിസൗഹാര്‍ദ കരകൗശലകൈത്തറി ഉല്‍പ്പന്നങ്ങളുടെ ആഗോള വിപണനത്തിന്‌ കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷന്റെ (കെഎസ്‌ യുഎം) ഇകൊമേഴ്‌സ്‌ സ്റ്റാര്‍ട്ടപ്പ്‌ ഐരലൂമുമായി ധാരണയായി.
ക്രാഫ്‌റ്റ്‌ വില്ലേജില്‍ നടന്ന ചടങ്ങില്‍ കേരള ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റ്‌ വില്ലേജ്‌ സിഇഒ ശ്രീപ്രസാദും ഐരലൂം സ്ഥാപകരായ ഹര്‍ഷ പുതുശ്ശേരിയും നിതിന്‍രാജും ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. ഇതോടെ കോവളത്ത്‌ പ്രവര്‍ത്തിക്കുന്ന ക്രാഫ്‌റ്റ്‌ വില്ലേജിന്റെ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിന്‌ ഐരലൂം ഊര്‍ജമേകും.
കരകൗശല കൈത്തറി ഉല്‍പ്പന്നങ്ങള്‍ ആഗോള തലത്തിലെത്തിക്കാന്‍ കരാര്‍ സഹായകമാകുമെന്ന്‌ ഹര്‍ഷ പുതുശ്ശേരി പറഞ്ഞു. അനന്ത സാധ്യതയുള്ള ഇകൊമേഴ്‌സ്‌ പ്ലാറ്റ്‌ ഫോമിലൂടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്‌ സംസ്ഥാനത്തെ തനത്‌ കലാകാരന്‍മാരുടെ ഉന്നമനത്തിന്‌ സഹായകമാകും. ഉപയോഗശേഷം പെട്ടെന്ന്‌ നിര്‍മ്മാര്‍ജനം ചെയ്യാനോ, പുനരുപയോഗിക്കാനോ സാധിക്കുന്ന നൂതന പ്രകൃതി സൗഹാര്‍ദ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ്‌ പ്രോത്സാഹിപ്പിക്കുന്നത്‌. സുസ്ഥിര ബ്രാന്‍ഡുകള്‍ ഉത്തരവാദിത്വത്തോടെ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ഇകൊമേഴ്‌സ്‌ പ്ലാറ്റ്‌ ഫോമാകുകയാണ്‌ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.
കോഴിക്കോട്‌ സ്വദേശിയായ ഹര്‍ഷ ഐടി മേഖലയിലെ തൊഴില്‍ ഉപേക്ഷിച്ച്‌ ഇളയ സഹോദരന്‍ നിതിന്‍ രാജിനൊപ്പം 2019 ല്‍ ആണ്‌ ഐരലൂമിന്‌ തുടക്കമിട്ടത്‌.
തദ്ദേശീയ കലാകാരന്‍മാര്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ
നിരവധി കരകൗശലകൈത്തറി യൂണിറ്റുകളുമായി നിലവില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ടെക്‌നോപാര്‍ക്കിലും ആലുവയിലും ഈ സ്റ്റാര്‍ട്ടപ്പിന്‌ ഓഫീസുകളുണ്ട്‌.

No comments:

Post a Comment

23 JULY 2026

 1. അപൂര്‍വമായ ഗുരുതര കുടല്‍ രോഗത്തില്‍ നിന്ന് രോഗിയെ രക്ഷപ്പെടുത്തി അപ്പോളോ അഡ്ലക്സ് ആശുപത്രി കൊച്ചി: കുടലിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന...