Friday, 22 July 2022

പേടിഎം മണി:ഡീമാറ്റ്‌ അക്കൗണ്ട്‌ സമയ പരിധി നീട്ടി

 




കൊച്ചി : പേടിഎം മണിയുടെ ഡയറക്ട്‌ മ്യൂച്വല്‍ ഫണ്ട്‌ ഉപയോക്താക്കള്‍ക്ക്‌, കെവൈസി അപ്‌ഡേറ്റ്‌ ചെയ്യാനും ഡീമാറ്റ്‌ അക്കൗണ്ട്‌ തുറക്കാനുമുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി. രാജ്യത്തെ ഏറ്റവും വലിയ എക്‌സിക്യൂഷന്‍ പ്ലാറ്റ്‌ ഫോമായ ബിഎസ്‌ഇ സ്റ്റാറുമായി ഏകോപിപ്പിച്ചാണ്‌ സമയപരിധി നീട്ടിയത്‌. ഇതിന്റെ സ്‌റ്റോക്ക്‌ ബ്രോക്കിംഗ്‌ കോഡിന്‌ കീഴില്‍ നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളും ലഭ്യമാണ്‌.
ബിഎസ്‌ഇ സ്‌റ്റോറുമായി സംയോജിപ്പിച്ചതിനുശേഷവും നിക്ഷേപകര്‍ക്കുള്ള സേവനത്തില്‍ മാറ്റമൊന്നും ഇല്ല. പേടിഎം മണി ആപ്പില്‍ നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ തുടര്‍ന്നും ലഭ്യമാണ്‌. നിക്ഷേപകര്‍ക്ക്‌, അവരുടെ മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ എസ്‌ ഒ എ ഫോര്‍മാറ്റില്‍ ലഭ്യമാണ്‌.
ഡയറക്ട മ്യൂച്വല്‍ ഫണ്ട്‌ നിക്ഷേപങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ഡീമാറ്റ്‌ അക്കൗണ്ട്‌ ആജീവനാന്തം സൗജന്യമായിരിക്കും. പരിധികള്‍ ഇല്ലാത്ത അപ്‌ഡേറ്റിന്‌ 100 ശതമാനം ഫ്‌ളോ ഉറപ്പാണ്‌. ബിഎസ്‌ ഇ സ്‌റ്റോറിലെ സ്‌റ്റോക്ക്‌ ബ്രോക്കര്‍ കോഡിലേയ്‌ക്ക്‌, ഒരു യൂണീക്ക്‌ ക്ലയന്റ്‌ കോഡിലൂടെ പ്രവേശിക്കാം. സെബിയുടെ നിബന്ധനപ്രകാരം ഉപയോക്താക്കള്‍ക്ക്‌ ഡീമാറ്റ്‌ നിര്‍ബന്ധമാണ്‌.
നിക്ഷേപകര്‍ക്ക്‌ അവരുടെ നിലവിലുള്ള പോര്‍ട്ടുഫോളിയോയില്‍ ഒരു മാറ്റവും ഉണ്ടാകില്ല. ഇന്ത്യയില്‍ ഡയറക്ട്‌ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ പ്രിയമേറി വരികയാണെന്ന്‌, പേടിഎം മണി സിഇഒ വരുണ്‍ ശ്രീധര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ priortiy.kyc@paytmmoney.com

No comments:

Post a Comment

സ്വിസ് ആഡംബര വാച്ച് നിർമാതാക്കളായ റാഡോയുടെ പുതിയ പരസ്യ ചിത്രത്തിൽ മാളവിക മോഹനൻ

  ഐക്കണിക് മോഡലായ റാഡോ സെൻട്രിക്സ് ടൈം പീസാണ് ഏറ്റവും പുതിയ ഉത്സവ കാമ്പെയ്ൻ വഴി ഇന്ത്യയിൽ എത്തിക്കുന്നത്.  കൊച്ചി:  ഉത്സവ സീസണിൽ പുതിയ ക്യാമ...