കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത്, അസസ്സറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ്‌ട്രാക്ക് തങ്ങളുടെ പുതിയ റിഫ്‌ളക്‌സ് പ്ലേ സ്‌മാര്‍ട്ട് വാച്ച് അവതരിപ്പിച്ചു.
പുതിയ റിഫ്‌ളക്‌സ് പ്ലേ സ്‌മാര്‍ട്ട് വാച്ച് 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയും ബ്ലഡ് പ്രഷര്‍ മോണിറ്ററിംഗ്, എസ്‌പിഒ2 മോണിറ്ററിംഗ് തുടങ്ങി നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്. നാല് ആകര്‍ഷക വര്‍ണങ്ങളില്‍ വിവിധങ്ങളായ ആനിമേറ്റഡ് വാച്ച് ഫെയ്‌സുകളോടെയും ബില്‍റ്റ് ഇന്‍ ഗെയിമുകള്‍ക്കുള്ള പിന്തുണയോടെയും ആണ് റിഫ്‌ളക്‌സ് പ്ലേ വരുന്നത്.
സ്‌മാര്‍ട്ട് വാച്ച് അനുഭവങ്ങള്‍ കൂടുതല്‍ മികച്ചതാക്കുന്ന 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെ ഉള്‍പ്പെടെയുള്ള സവിശേഷതകളുമായാണ് ഫാസ്റ്റ്‌ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ സീരീസ് എത്തുന്നത്.
സൗന്ദര്യവും ഉപയോഗക്ഷമതയും കോര്‍ത്തിണക്കിയതാണ് ഫാസ്റ്റ്‌ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ. പ്രധാന മെസേജുകള്‍, ഇമെയിലുകള്‍, കാലാവസ്ഥാ അറിയിപ്പുകള്‍, കലണ്ടര്‍ എന്നിവ യ്‌ക്കായി ഓള്‍വെയ്‌സ് ഓണ്‍ ഡിസ്‌പ്ലേയും നോട്ടിഫിക്കേഷനും ഉണ്ട്. വൈഡ് വ്യൂയിങ് ആഗിളുകളുള്ള കട്ടികുറഞ്ഞ 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. സ്‌പോര്‍ട്ട്‌സ് മോഡ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, ഏഴു ദിവസത്തെ ബാറ്ററി ലൈഫ്, ഐപി68 വാട്ടര്‍ റസിസ്റ്റന്‍സ് തുടങ്ങിയ സവിശേഷതകള്‍ റിഫ്‌ളക്‌സ് പ്ലേയെ മികച്ച ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമാക്കുന്നു

No comments:
Post a Comment